OUR EARTH - A UNIQUE CREATION - Part 7.

ആറാം സൃഷ്ടി ദിവസം :

    ഉല്പത്തി 1: 24,  25 വാക്യങ്ങൾ വായിക്കുക:

    "ഭൂമിയിൽ ജീവികൾ - വളർത്തുമൃഗങ്ങളും 
     വന്യമൃഗങ്ങളും ഇഴജന്തുക്കളും 
     തരംതരമായി ഉണ്ടാകട്ടെ എന്ന് ദൈവം 
     കല്പിച്ചു. അതുപോലെ സംഭവിച്ചു. 
     അങ്ങനെ ദൈവം വന്യ മൃഗങ്ങളെയും 
     വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളേ 
     യും തരംതരമായി ഉണ്ടാക്കി.  അത് 
     നല്ലത് എന്ന് ദൈവം കണ്ടു. "

മൂന്നാം സൃഷ്ടി ദിവസത്തിൽനിന്നും ദൈവം 
വ്യത്യസ്തമായ സൃഷ്ടിക്രിയ നടത്തിയതായി അഞ്ചും, ആറും സൃഷ്ടി ദിവസങ്ങളിൽ 
നമുക്ക് കാണാൻ കഴിയും.  എന്തായിരുന്നു? 

സസ്യവർഗ്ഗത്തിൽനിന്നും മൃഗവർഗ്ഗത്തിന്റെ 
സൃഷ്ടിയിലേക്കുള്ള ഒരു മാറ്റം. 

"ജീവികൾ " എന്ന ഒരു പ്രത്യേക സ്വഭാവമുള്ള 
വയെ സൃഷ്ടിച്ചു.  വെള്ളത്തിലായാലും കര 
യിലായാലും അവയെ  "ജീവിക്കുന്ന ദേഹി"
എന്ന്  വിളിച്ചു. 

ഇവിടെ ജീവികൾ എന്ന വാക്കിന് എബ്രായ 
ഭാഷയിൽ "ദേഹി " (ശ്വസിക്കുന്ന) എന്നർത്ഥം 
വരുന്ന ഒരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 

തിരുവെഴുത്തനുസരിച്ചു വെള്ളത്തിലുള്ള 
ജീവികളും ആകാശത്തു പറക്കുന്ന പക്ഷി 
കളും കരയിലെ മൃഗജാലങ്ങളും ദേഹികളാണ്.  ദേഹികൾ "രക്തം"  ഉള്ള 
ജീവികളായിട്ടാണ് ബൈബിൾ രേഖപ്പെടുത്തു
ന്നത്.  

ദേഹികൾ സവിശേഷമായ ശ്വസോച്ഛാസ 
പ്രക്രിയയും രക്ത ചംക്രമണ വ്യവസ്‌ഥയും 
ഉള്ള ജീവികളാണ്. 

ദേഹികൾ ഉഷ്ണരക്തം,  ശീതരക്തം ഉള്ളവ 
എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. 

ഇവയ്‌ക്കെല്ലാം ജീവിക്കണമെങ്കിൽ ഭൂമി 
അവയ്ക്കുവേണ്ടി ഒരുക്കപ്പെടേണ്ടതുണ്ട്. 
മൂന്നാം സൃഷ്ടിദിവസം ദൈവം ആവശ്യമായ 
ഒരുക്കങ്ങൾ നടത്തിയെന്ന് നാം നേരത്തെ 
വായിച്ചതു ഓർമയുണ്ടല്ലോ.  നല്ലൊരു 
ആവാസ വ്യവസ്ഥ ആവശ്യമായിരുന്നു. 
എല്ലാ ജീവികൾക്കും മതിയായ അളവിൽ 
ആഹാരം ലഭിക്കണമായിരുന്നു. 

മൃഗങ്ങൾ പച്ചസസ്യം (green vegetation)
തിന്നു ജീവിക്കണമെന്നാണ് ദൈവം ഉദ്ദേശിച്ചത്. പച്ചസസ്യത്തിൽ അടങ്ങിയിരി 
ക്കുന്ന ക്ലോറോപ്ലാസ്റ് മൃഗങ്ങൾക്കു 
ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്ന 
Sugar, starch ലഭ്യമാക്കുമായിരുന്നു.  
മരത്തിന്റെ ഇലകൾക്ക് ക്ലോറോപ്ലാസ്റ് 
കിട്ടുന്നത് സൂര്യപ്രകാശത്തിൽ  നിന്നാണ്. 

ദൈവം മുന്നിൽ കണ്ടു കാര്യങ്ങൾ ചെയ്യുന്നു 
അത് എല്ലാ ജീവികൾക്കും ഉപകാരപ്പെടുന്നു 
എന്നുള്ളത് ദൈവത്തിന്റെ വലിയ കരുതലും 
സ്നേഹപൂർവ്വമായ ക്രമീകരണങ്ങളും ആണ് 

കരയിലെ മൃഗങ്ങളെയും "തരംതരം " ആയി 
ദൈവം സൃഷ്ടിച്ചു.  എന്താണതിന്റെ അർത്ഥം?  ഇംഗ്ലീഷിൽ (Genus), according to 
Kind  എന്ന് പറയുന്നു. 

ഒരു ഉദാഹരണം പറയാം.  മൃഗവർഗങ്ങളെ 
ശാസ്ത്രജ്ഞന്മാർ "പൂച്ച കുടുംബം "
അല്ലെങ്കിൽ "പട്ടി കുടുംബം " എന്നൊക്കെ 
വിളിക്കുന്നതായി  നിങ്ങൾ കേട്ടിരിക്കുമല്ലോ 
ഓരോ കുടുംബത്തിലും  വ്യത്യസ്ത പേരിലുള്ള മൃഗങ്ങൾ ഉണ്ടായിരിക്കും. 
അവയെ ഒരു വർഗം (class )  ആയി കണക്കാ
ക്കുന്നു. 

നമുക്ക് ഒരു പൂച്ചയെ പട്ടിയുമായോ ഒരു 
പട്ടിയെ പൂച്ചയുമായോ പ്രജനനം നടത്താൻ 
ഒരിക്കലും സാധ്യമല്ല. അത് വ്യത്യസ്ത 
"Species " ൽ ഉൾപ്പെട്ടതാണ്.  അതുകൊണ്ട് 
 സന്തതികളെ ഉല്പാദിപ്പിക്കാൻ കഴിയുന്നതല്ല.

ഒരു പട്ടിയും കുറുക്കനും ആയി പ്രജനനം 
നടത്താനാവില്ല. കാരണം അവയുടെ 
ക്രോമസോമിന്റെ എണ്ണത്തിലുള്ള വലിയ 
വ്യത്യാസം ആണ്.  (പട്ടിയിൽ 70 എണ്ണവും 
.  കുറുക്കനിൽ 34 എണ്ണവും ആണുള്ളത് )

ആറാം സൃഷ്ടി ദിവസത്തിൽ  (Mammals)
സസ്തനികൾ എന്ന് വിളിക്കപ്പെടുന്ന 
മൃഗങ്ങളെയും ദൈവം സൃഷ്ടിച്ചു.  അവയ്ക്ക് വിയർപ്പു ഗ്രന്ഥികൾ ഉണ്ട്.  അവ കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നു.    രോമവും പൂടയും ഒക്കെ 
അതിന്റെ പ്രത്യേകതകളാണ്.  വളരെ 
സങ്കീർണമായ തലച്ചോറും അവയ്ക്കുണ്ട്. 

ഡോൾഫിൻ ശ്വസിക്കുന്നത് ശ്വാസകോശത്തി
ലൂടെയാണ്.   കാരണം ഡോൾഫിൻ ഉഷ്ണ 
രക്തമുള്ള ഒരു ജീവിയാണ്.  അതേസമയം 
മറ്റു മീനുകൾ ശ്വസിക്കുന്നത്  ചെകിള 
(Gills) വഴിയാണ്. 

ഭൂമിയുടെ പുറംതോട് (Crust) ആറാം സൃഷ്ടി 
ദിവസം ആയപ്പോഴേക്കും ഉറച്ചിരുന്നു. 
 ഭൂമിയുടെ ഉപരിതലം സമുദ്രത്തിൽ  നിന്നും 
വളരെ ഉയർന്നു പൊങ്ങിയിരുന്നു   ഈ 
കാലയളവിൽ ദൈവം  ഭൂമിയെ വേണ്ടവിധം 
തണുക്കാൻ അനുവദിച്ചതുകൊണ്ട് 
കരപ്രദേശം മുഴുവൻ പച്ചപ്പുല്ല് മുളച്ചുവരുക 
യും ഒരു പൂമെത്ത വിരിച്ച പോലെ മനോഹരം ആയിത്തീരുകയും  ചെയ്തു. 

മണലും കളിമണ്ണും മറ്റു minerals ഒക്കെ 
അടിഞ്ഞുകൂടി ഭൂമി മുഴുവൻ ഫലഭൂയി 
ഷ്ടമായ സ്ഥലമായി തീർന്നു. 

മാത്രമല്ല  ഭൂമിക്കു   ചുറ്റുമുണ്ടായിരുന്ന 
വെള്ളം കടലിലേക്ക് ആഴ്ന്നു താണുപോകാൻ അനുവദിച്ചതിലൂടെ 
ഭൂമിയുടെ ഉപരിതലത്തിൽ പർവ്വതനിരകളും 
കുന്നുകളും താഴ്‌വരകളും രൂപപ്പെട്ടു. 
അവിടെയെല്ലാം സസ്യങ്ങളും മരങ്ങളും 
വളർന്നുകൊണ്ടിരുന്നു.  ഇതൊക്കെ 
ശരിയായ ഒരു ആവാസ വ്യവസ്ഥ ഒരുക്കുന്ന 
തിലും നാനാജീവികൾ അടങ്ങുന്ന ഒരു 
ജൈവസമൂഹം ഉളവാകുന്നതിനും ഇടയാക്കി.

മനുഷ്യർക്ക്‌ സഹചാരിയായ വളർത്തു 
മൃഗങ്ങളെയും ദൈവം സൃഷ്ടിച്ചു.  

കന്നുകാലികൾ നമുക്ക് എത്ര വേണ്ടപ്പെട്ട 
ഒരു വളർത്തുമൃഗമാന്നെന്നു തോന്നുന്നത്
ദൈവം അവയെ ആ വിധത്തിൽ പ്രത്യേകം 
സൃഷ്ടിച്ചത് കൊണ്ടാണ്.  അവ മനുഷ്യന് 
എത്ര ഉപകാരപ്രദമാണ്. 

 നാം ദൈവത്തിന്റെ
സൃഷ്ടിക്രിയകൾ നിരീക്ഷിക്കുമ്പോൾ 
ദൈവത്തിന്റെ ജ്ഞാനവും ശക്തിയും 
മാത്രമല്ല അതിനേക്കാൾ ഒക്കെ ഉപരിയായി 
"ദൈവസ്നേഹം " തിരിച്ചറിയാൻ 
ശ്രമിക്കേണ്ടത് എത്ര പ്രധാനമാണ്. 

കാരണം ആറാം സൃഷ്ടി ദിവസത്തിന്റെ 
അവസാന ഭാഗത്തു ദൈവം മനുഷ്യനെ 
സൃഷ്ടിച്ചു.  അവരെ ആണും പെണ്ണുമായി 
സൃഷ്ടിച്ചു.  

തന്റെ ഭൗമിക സൃഷ്ടിക്രിയയിൽ അവസാനത്തെ സൃഷ്ടിയാണ് മനുഷ്യർ. 

(Simple Truth) തുടർന്നു വായിക്കുക. 
Please comments for my encouragement.








 









Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.