OUR EARTH - A UNIQUE CREATION - Part 5.

നാലാം സൃഷ്ടി ദിവസം: 

       ഉല്പത്തി 1: 14-19 തുടർന്നു പറയുന്നു :
       "ദൈവം കല്പിച്ചു : പകലും രാത്രിയും 
       തമ്മിൽ വേർതിരിക്കാൻ ആകാശ 
       വിതാനത്തിൽ ജ്യോതിസുകൾ കാണപ്പെ 
       ടട്ടെ. അവ ഋതുക്കളും ദിവസങ്ങളും 
       വർഷങ്ങളും നിർണയിക്കാനുള്ള അട
       യാളമായിരിക്കും.  ഭൂമിയുടെ മേൽ 
       പ്രകാശം ചൊരിയാനായി അവ ആകാശ 
       വിതാനത്തിൽ ജ്യോതിസുകളായിരിക്കും. 
       അങ്ങനെ സംഭവിച്ചു.  അങ്ങനെ ദൈവം 
       രണ്ടു വലിയ ജ്യോതിസുകൾ സ്ഥാപിച്ചു. 
       പകൽ വാഴാൻ വലുപ്പമുള്ള ഒരു ജ്യോതി
       സും രാത്രി വാഴാൻ വലുപ്പം കുറഞ്ഞ ഒരു 
       ജ്യോതിസ്സും ദൈവം നക്ഷത്രങ്ങളെയും 
       സ്ഥാപിച്ചു. ഭൂമിയുടെ മേൽ പ്രകാശിക്കാ
       നും പകലും രാത്രിയും വാഴാനും വെളിച്ചം 
       ഇരുളും തമ്മിൽ വേർതിരിക്കാനും
       ദൈവം അവയെ ആകാശവിതാനത്തിൽ
       സ്ഥാപിച്ചു. അത് നല്ലതെന്ന് ദൈവം 
       കണ്ടു.  സന്ധ്യയായി പ്രഭാതമായി, നാലാം 
       ദിവസം. "

ബഹിരാകാശത്തു സൂര്യനും ചന്ദ്രനും 
കോടിക്കണക്കിന് നക്ഷത്രങ്ങളും ഒന്നാം 
സൃഷ്ടി ദിവസത്തിന് വളരെക്കാലം മുൻപേ 
തന്നെ ദൈവം സൃഷ്ടിച്ചിരുന്നു.  ഒന്നാം ദിവസം  പ്രകാശം ഭൂമിയിൽ പതിച്ചത് ഒരു 
മങ്ങിയ വിധത്തിൽ ആയിരുന്നു. 

രണ്ടാം ദിവസവും മൂന്നാം ദിവസവും ഈ 
വെളിച്ചം അരിച്ചു ഭൂമിയിൽ പതിച്ചിരുന്നു. 
എന്നാൽ വെളിച്ചത്തിന്റെ സ്രോതസ് 
ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് കാണാൻ 
സാധിച്ചിരുന്നില്ല. സൃഷ്ടിയുടെ നാലാം 
ദിവസം അദൃശ്യമായിരുന്ന വെളിച്ചത്തിന്റെ 
ഉറവിടം ഭൂമിയിൽനിന്നു മുകളിലോട്ടു 
നോക്കുന്ന ഒരാൾക്ക് കാണത്തക്കവണ്ണം 
ആകാശവിതാനത്തിൽ ദൈവം സ്ഥാപിച്ചു.

ഇപ്പോൾ ഭൂമിയിലെ പക്ഷികൾക്കും മൃഗ 
ങ്ങൾക്കും മനുഷ്യർക്കും കാലങ്ങൾ കണക്കു കൂട്ടാനും ഋതുക്കളുടെ വരവ് മനസ്സിലാക്കാനും അടയാളങ്ങളായി ഉതകൂ 
മായിരുന്നു. അത് ഭൂമിയിൽ ജീവിക്കാൻ 
പോകുന്ന എല്ലാ ജീവജാലങ്ങൾക്കും 
ആശ്രയയോഗ്യമായ ഒരു മാർഗ്ഗനിർദ്ദേശം 
പ്രദാനം ചെയ്യുമായിരുന്നു. 

ചന്ദ്രന്റെ സ്വാധീനം.മൂലം ഉണ്ടാകുന്ന 
വേലിയേറ്റവും വേലിയിറക്കവും ഋതുക്കൾ 
കണക്കാക്കാൻ മനുഷ്യരെ സഹായിച്ചു. 
കൂടാതെ പകലും രാത്രിയും വ്യക്തമായി 
തിരിച്ചറിയാനും സഹായിച്ചു. 

ഏറ്റവും പ്രധാനമായി സസ്യങ്ങളിൽ നടക്കുന്ന (photosynthesis) മുഖാന്തിരം അന്തരീക്ഷം 
Oxygen കൊണ്ട്  നിറയാനും ജീവജന്തുക്കൾ 
പ്രാണവായു ശ്വസിക്കാനും ഇടയാക്കി. 
കൂടുതൽ വെളിച്ചം കിട്ടിയത് സസ്യങ്ങൾ 
നന്നായി തഴച്ചു വളരാനും ഭൂമിയിലെ 
Carbon di oxide ആഗിരണം ചെയ്യാനും 
കഴിഞ്ഞു. 

ശാസ്ത്രജ്ഞന്മാർ പറയുന്നത്,  ഈ സമയം 
പ്രാണികളും ഒച്ചുകളും കക്കയും ഞണ്ടും 
ഒക്കെ ധാരാളം ഉണ്ടായി എന്നാണ്.  Carbon 
Di Oxide സസ്യങ്ങൾക്ക് ആഹാരമാണ്. 
പിന്നീട് ആ സസ്യങ്ങൾ നശിച്ചപ്പോൾ ഈ 
ഭൂമിയിൽ പാളികളായി കൽക്കരി അടിഞ്ഞു 
കൂടിയെന്നും ഭാവിയിൽ മനുഷ്യന് അത് 
ഉപകാരപ്രദമായ ഇന്ധനം ആയി മാറിയെന്നും പറയുന്നു. 

"വളരെ നല്ലത് " എന്ന് ദൈവം കണ്ടു.  നാലാം 
സൃഷ്ടിദിവസം അവസാനിച്ചു. 

അഞ്ചാം സൃഷ്ടിദിവസം: 

      ഉല്പത്തി 1: 20-23 വാക്യങ്ങൾ നോക്കുക :
      "വെള്ളത്തിൽ ജീവികൾ നിറയട്ടെ. 
      ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ 
      ഉടനീളം പറവകൾ പറക്കട്ടെ എന്ന് ദൈവം
      കല്പിച്ചു. അങ്ങനെ ദൈവം വലിയ കടൽ 
      ജന്തുക്കളെയും നീന്തിത്തുടിക്കുന്ന എല്ലാ 
      ജീവികളെയും തരംതരമായി സൃഷ്ടിച്ചു. 
      അവ വെള്ളത്തിൽ പെരുകി. ചിറകുള്ള 
      പറവകളെയെല്ലാം ദൈവം തരംതരമായി 
      സൃഷ്ടിച്ചു. അത് നല്ലതെന്നു ദൈവം 
      കണ്ടു. അവയെ അനുഗ്രഹിച്ചു ദൈവം 
      ഇങ്ങനെ കല്പിച്ചു. "വർദ്ധിച്ചു പെരുകി 
      കടലിലെ വെള്ളത്തിൽ നിറയുക."
      പറവകളും ഭൂമിയിൽ പെരുകട്ടെ. 
      സന്ധ്യയായി പ്രഭാതമായി: അഞ്ചാം 
      ദിവസം."

സസ്യങ്ങൾക്ക് ജീവനുണ്ട്. അത് പല 
ഘട്ടങ്ങളിലൂടെ വളർന്നു വലുതായി വിത്തും 
ഫലമൂലാദികളും ഉല്പാദിപ്പിച്ചു മറ്റെല്ലാ ജീവ 
ജാലങ്ങൾക്കും ആഹാരമായി ഉതകുന്നു. 
സസ്യങ്ങൾ ഭൂമിയുടെ അന്തരീക്ഷം ശുദ്ധ 
മാക്കുന്നു. അതുകൊണ്ട് നമ്മുടെ പ്രകൃതി 
പരിസ്ഥിതി സസ്യജാലങ്ങളെകൊണ്ട് 
നിറഞ്ഞിരിക്കുന്നത് നല്ല കാരണത്തോടെയാണ്. 

ദൈവം അഞ്ചാം സൃഷ്ടി ദിവസം വെള്ളത്തിൽ പെരുകി ജീവിക്കുന്ന മീനും 
മറ്റു കടൽ ജന്തുക്കളെയും സൃഷ്ടിച്ചു. 
അതേദിവസം തന്നെ ആകാശത്തിലേ 
പറവകളെയും ദൈവം സൃഷ്ടിച്ചു. 

ദൈവം തരംതരമായി സൃഷ്ടിച്ചു: 

ഒരു പ്രത്യേകത ശ്രദ്ധിക്കാതെ പോകരുത്. 
സസ്യങ്ങളെ "തരംതരമായി " സൃഷ്ടിച്ചത് 
പോലെ കടലിലെ ജീവികളെയും ആകാശ 
ത്തിലെ പറവകളെയും "തരംതരമായി "
ആണ് ദൈവം സൃഷ്ടിച്ചത്. 

സസ്യങ്ങളിലെ pollination നും പറവകളുടെയും കടൽജന്തുക്കളുടെയും 
 Reproduction നും തരംതരമായിരിക്കാൻ 
ദൈവം ആഗ്രഹിക്കുന്നു.  ഈ സമയത്തു 
തന്നെ കടലിലും കരയിലും ജീവിക്കുന്ന 
ജീവികളെയും ദൈവം സൃഷ്ടിച്ചു. 

ശാസ്ത്രജ്ഞന്മാർ പറയുന്നത് " വെള്ളത്തിൽ പെരുകി ജീവിച്ചു നശിച്ചുപോയ shellfish ഉം 
ചുണ്ണാമ്പ് കല്ലും ലോകത്തിന്റെ അനേകം 
ഭാഗങ്ങളിൽ നിന്നു കുഴിച്ചെടുത്തത് ഇന്ന് 
മനുഷ്യർക്ക്‌ വലിയ അനുഗ്രഹമാണ്. "
എന്നാണ്.  വലിയ പർവതങ്ങളുടെ മുകളിൽ 
പോലും ഇവ കണ്ടെത്താൻ കഴിഞ്ഞത്  ഒരു 
കാലത്തു ഭൂമിയിൽ ഉണ്ടായ ജലപ്രളയം 
കാരണമെന്നാണ്. 

അതുകൊണ്ട് അനേക വ്യത്യസ്ത തരത്തിൽ 
കാണപ്പെടുന്ന ജീവജാലങ്ങൾ ഉളവായതു 
ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി 
കൊണ്ടാണ്.  എല്ലാം ഉണ്ടായത് ദൈവത്തിന്റെ ഉദ്ദേശ്യവും ക്രമീകരണപ്രകാ 
രവുമാണ്   ഇത് ദൈവത്തിന്റെ  വേലയാണ്. 
ഒരു മനുഷ്യനും ഊഹിക്കാൻ കഴിയില്ല 
ഇതെല്ലാം എങ്ങനെ ഉണ്ടായി എന്ന്. 
അഞ്ചാം സൃഷ്ടി ദിവസം ദൈവം അനുഗ്ര 
ഹിച്ചു. 

ഇനി കാണാൻ പോകുന്നത് ആറാം സൃഷ്ടി 
ദിവസം ആണ്.  അത് നമ്മെ പുളകം 
കൊള്ളിക്കും എന്നതിന് സംശയമില്ല. 

(Simple Truth) തുടർന്നു വായിക്കുക. 





Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.