OUR EARTH - A UNIQUE CREATION Part 5.

രണ്ടാം സൃഷ്ടി ദിവസം : 

ഉല്പത്തി  1: 6-8 പ്രകാരം വളരെ പ്രധാനപ്പെട്ട 
ഒരു ദിവസമാണ് സൃഷ്ടികാലഘട്ടത്തിലെ 
രണ്ടാം ദിവസം. നാം  ഇങ്ങനെ വായിക്കുന്നു:

        "വെള്ളത്തെ വെള്ളത്തിൽനിന്നു വേർതി
          രിക്കാൻ അവയുടെ മദ്ധ്യേ വിശാലമായ
          ഒരു വിതാനം ഉണ്ടാകട്ടെ എന്നു ദൈവം 
          കല്പിച്ചു.  അങ്ങനെ സംഭവിച്ചു. ദൈവം 
          വിതാനം ഉണ്ടാക്കി.  വിതാനത്തിനു 
          താഴെയും വിതാനത്തിനു മുകളിലും 
          ആയി വെള്ളത്തെ വേർതിരിച്ചു. 
          ദൈവം വിതാനത്തെ ആകാശം എന്ന്
          വിളിച്ചു. സന്ധ്യയായി, പ്രഭാതമായി, 
          രണ്ടാം ദിവസം."
ഭൂമിയിലുള്ള വെള്ളം ഉപരിതലത്തിൽ  നിന്നു 
പൊങ്ങിവരാനും കുറെ ശേഷിച്ച വെള്ളം 
ഭൂമിയിൽ തന്നെ നിലനിർത്തുകയും ചെയ്തു.
തുടർന്നു ഭൂമിയിലുള്ള വെള്ളത്തിനും പൊങ്ങിയ വെള്ളത്തിനും മദ്ധ്യേ ഒരു തുറന്ന 
സ്ഥലം (open space) സൃഷ്ടിച്ചു. 

കരിമ്പടം പോലെ തോന്നിക്കുന്ന പൊങ്ങിയ 
വെള്ളം താഴോട്ട് വരാതിരിക്കാൻ ദൈവം 
ആവശ്യമായ നടപടികൾ സ്വീകരിച്ചു. തന്റെ 
പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് 
ദൈവം കാര്യക്ഷമമായി അത് നിർവഹിച്ചു. 
അങ്ങിനെ വെള്ളത്തിനും പൊങ്ങിയ വെള്ളത്തിനും മദ്ധ്യേ ഒരു വിതാനം ദൈവം 
ഉണ്ടാക്കി.  അതിനെ ആകാശം എന്ന് പേരിട്ടു. 

ഈ ആകാശം ബാഹ്യാകാശത്തെ അല്ല 
അർത്ഥമാക്കുന്നത്.  ഇന്ന് പക്ഷികൾ 
പറക്കുന്ന, airplanes പറക്കുന്ന അന്തരീക്ഷം 
എന്ന് ആളുകൾ വിളിക്കുന്ന സ്ഥലമാണ്. 
ഇവിടെ ജീവന് ആവശ്യമായ പല വാതകങ്ങൾ കൊണ്ട് (പ്രാണവായു ) ദൈവം 
നിറച്ചു.  നേരത്തെ മുഴു ഗോളവും ഭയങ്കര 
ചൂടുകാരണം ഈർപ്പവും മേഘങ്ങളും കൊണ്ട് മൂടപ്പെട്ടിരുന്നു.  പ്രത്യേകമായ ഒരു 
തുറന്ന സ്ഥലം ഇല്ലായിരുന്നു. 

Job 36:27,  28 വാക്യങ്ങൾ അത്ഭുതകരമായ 
ഈ സൃഷ്ടിയെക്കുറിച്ചു വെളിപ്പെടുത്തുന്നു.

Psalms 19:1 "ആകാശവിതാനം " ദൈവത്തിന്റെ കരവിരുത് പ്രസിദ്ധമാക്കുന്നു 
എന്നും ദൈവത്തിന്റെ മഹത്വം ഘോഷിക്കുന്നു എന്നും വിലമതിപ്പുള്ള 
സങ്കീർത്തനക്കാരൻ പാടിസ്തുതിക്കുന്നു. 

മൂന്നാം സൃഷ്ടി ദിവസം: 

ഉല്പത്തി 1: 9-13 സൂചിപ്പിക്കുന്നത് എന്താണ് 
എന്ന്  നോക്കാം :
          "ആകാശത്തിന്റെ കീഴിലുള്ള        
           വെള്ളമെല്ലാം ഒരിടത്തു കൂടട്ടെ, 
           ഉണങ്ങിയ നിലം കാണട്ടെ എന്ന് 
           ദൈവം കൽപ്പിച്ചു. അങ്ങനെ 
           സംഭവിച്ചു.  ഉണങ്ങിയ നിലത്തെ 
           ദൈവം കര എന്നും ഒന്നിച്ചുകൂട്ടിയ 
           വെള്ളത്തെ കടൽ എന്നും വിളിച്ചു. 
            അത് നല്ലതെന്നു ദൈവം കണ്ടു. 
           ഭൂമിയിൽ പുല്ലും വിത്ത് ഉണ്ടാകുന്ന 
           സസ്യങ്ങളും, വിത്തും ഫലവും 
           ഉണ്ടാകുന്ന മരങ്ങളും ഓരോന്നിന്റേയും
           തരമനുസരിച്ചു മുളച്ചുവരട്ടെ എന്ന് 
           ദൈവം കല്പിച്ചു. അങ്ങനെ സംഭവിച്ചു.
           അങ്ങനെ ഭൂമിയിൽ പുല്ലും  വിത്ത് 
           ഉണ്ടാകുന്ന സസ്യങ്ങളും വിത്തും 
           ഫലവും ഉണ്ടാകുന്ന മരങ്ങളും 
          ഓരോന്നിന്റെയും തരമനുസരിച്ചു 
          മുളച്ചുവരാൻ തുടങ്ങി. അത് നല്ലത് 
          എന്ന് ദൈവം കണ്ടു.  സന്ധ്യയായി, 
          പ്രഭാതമായി,  മൂന്നാം ദിവസം. "

ദൈവം  ഭൂമിയെ പ്രധാനപ്പെട്ട രണ്ടു ഭാഗമായി തിരിച്ചു - " കര" യും,  "കടലും "

കടലിലെ വെള്ളം മുകളിലോട്ടു തള്ളി പോകാത്ത വിധത്തിൽ ദൈവം ക്രമീകരിച്ചു.

പുല്ലും, സസ്യങ്ങളും, മരങ്ങളും  ഭൂമിയ്ക്കു 
കുളിർമ നൽകാൻ സഹായിച്ചു. മാത്രമല്ല 
ഭൂമി മനോഹരമായ ഒരു ഗ്രഹമാക്കി തീർക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നു എന്ന് 
മനസിലാക്കാം. 

പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും 
ആവശ്യമായ ആഹാരം ലഭിക്കാനും ഇവ 
സഹായിച്ചു. 

 പൂക്കളുടെ  ഭംഗിയും നറുമണവും മനുഷ്യർ 
ആസ്വദിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു 

പഴങ്ങളുടെ നിറവും രുചിയും നമ്മൾ 
ആസ്വദിക്കുന്നു. 

ആയിരക്കണക്കിന് വരുന്ന വ്യത്യസ്തമായ 
പഴങ്ങളും പച്ചക്കറികളും മനുഷ്യർക്ക്‌ 
ആഹാരമായി ഉപയോഗിക്കാൻ ദൈവം 
മുൻകൂട്ടി തന്നെ ഉണ്ടാക്കി എന്ന വസ്തുത 
സ്രഷ്ടാവിനെക്കുറിച്ചു എന്താണ് നമ്മെ 
ബോധ്യപ്പെടുത്തുന്നത്?  

ദൈവം എത്രമാത്രം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്നും 
അത് തിരിച്ചറിയാൻ അവൻ ആഗ്രഹിക്കുന്നു 
എന്നുമല്ലേ.  നമുക്ക്  വേണ്ടി മാത്രമല്ല തന്റെ 
മൃഗസൃഷ്ടികൾക്കും പക്ഷികൾക്കും വേണ്ടിയും ദൈവം കരുതൽ  ചെയ്തു. 

മരങ്ങളിൽ  നിന്നു പോലും ചില പാഠങ്ങൾ 
മനസ്സിലാക്കാൻ കഴിയും. മരങ്ങൾ വളരെ 
നീണ്ടകാലം ജീവിക്കുന്നു. നമുക്കും നീണ്ട 
കാലം ജീവിക്കാൻ കഴിയുമെന്നല്ലേ അത് 
സൂചിപ്പിക്കുന്നത്? 

ദൈവത്തിന്റെ സൃഷ്ടികളിലേക്കു നോക്കുക 
ദൈവം നോക്കിയപ്പോൾ "വളരെ നല്ലത് "
എന്ന് കണ്ടു.  

ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ ന്യായമായ 
കാരണങ്ങൾ അവന്റെ സൃഷ്ടിയിൽ കാണാൻ കഴിയുമ്പോൾ,  അവൻ ഒരുക്കിയ
ഭൂമിയുടെ പച്ചപ്പ്‌ കാണുമ്പോൾ നമുക്ക് 
വിശപ്പടക്കാനുള്ള ആഹാരം കിട്ടുമ്പോൾ 
ഒരു വാക്ക്  "നന്ദി " പറയാൻ ഹൃദയം പ്രേരിപ്പിക്കപ്പെടുന്നില്ലേ?  തീർച്ചയായും !

(Simple Truth) തുടർന്നു വായിക്കുക. 
Comments ചെയ്യാൻ മറന്നുപോകരുത്.. 
Varghese. 
           


 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.