OUR EARTH - A UNIQUE CREATION -Part 4.
ഒന്നാം സൃഷ്ടി ദിവസം:
ഇനി നാം കാണാൻ പോകുന്നത് ദൈവത്തിന്റെ 6 സൃഷ്ടിദിവസങ്ങളിൽ
എന്തെല്ലാം സൃഷ്ടിച്ചുവെന്നും അതിന്റെ
പുരോഗതിയെ കുറിച്ചുമാണ്.
ഓരോ സൃഷ്ടിദിവസവും അവ്യക്തമായ ഒരു
സന്ധ്യയ്ക്കു ആരംഭിക്കുകയും പ്രവർത്തങ്ങൾ പൂർത്തീകരിച്ചു ശോഭനമായ
ഒരു പ്രഭാതത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. ആദ്യത്തെ
സൃഷ്ടിദിവസം ദൈവം സൃഷ്ടിച്ചത് നമുക്ക്
നോക്കാം. ഉല്പത്തി 1: 3-5 വാക്യങ്ങൾ എന്ത്
പറയുന്നു:
" വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം
കല്പിച്ചു. അങ്ങനെ വെളിച്ചം ഉണ്ടായി.
വെളിച്ചം നല്ലതെന്നു ദൈവം കണ്ടു,
ദൈവം വെളിച്ചത്തെ ഇരുളിൽനിന്നു
വേർതിരിച്ചു
ദൈവം വെളിച്ചത്തെ പകൽ എന്നും
ഇരുളിനെ രാത്രി എന്നും വിളിച്ചു.
സന്ധ്യയായി, പ്രഭാതമായി ഒന്നാം
ദിവസം."
നമുക്കറിയാവുന്നതുപോലെ പ്രകൃതിയിൽ
ജീവന്റെ നിലനിൽപ്പിനു, സസ്യങ്ങളുടെ
ശരിയായ വളർച്ചയ്ക്ക് വെളിച്ചം (പ്രകാശം)
അത്യന്താപേക്ഷിതമാണ്. സസ്യങ്ങൾക്കും
മൃഗങ്ങൾക്കും മനുഷ്യർക്കും പക്ഷികൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളിച്ചം.
അതുകൊണ്ട് ഭൂമിയെ ഒരുക്കാൻ യഹോവ
ഉദ്ദേശിച്ച സമയം വന്നപ്പോൾ ആദ്യംതന്നെ
ഭൂമിയിൽ വെളിച്ചം പ്രകാശിക്കാനുള്ള നടപടി
ആരംഭിച്ചു. സൃഷ്ടിച്ച സമയത്ത് പാഴും
ശൂന്യവും ഇരുട്ടും നിറഞ്ഞ ഭൂമിയെ വളരെ
പ്രയോജനപ്രദമായ സ്ഥലമാക്കി മാറ്റുന്നതി
നുവേണ്ടി പരിശുദ്ധാന്മാവു എന്ന ചലനാത്മക ശക്തിയെ ദൈവം ഉപയോഗിച്ചു.
യഹോവ വെളിച്ചത്തിന്റെ ഉറവിടം:
യഹോവയെ "വെളിച്ചങ്ങളുടെ പിതാവ് " എന്നു ബൈബിൾ വിശേഷിപ്പിക്കുന്നു.
ആകാശത്തിലെ വലിയ വെളിച്ചങ്ങളായ
സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ
ഒന്നാം സൃഷ്ടി ദിവസത്തിന് മുൻപ് തന്നെ
ദൈവം സൃഷ്ടിച്ചിരുന്നു. എന്നാൽ ഭൂമിയിൽ
അവയുടെ പ്രകാശം എത്തിയിരുന്നില്ല.
വെളിച്ചത്തിന്റെ ഉറവിടം ആയ യഹോവ
ഒന്നാം സൃഷ്ടി ദിവസത്തിൽ വെളിച്ചം
ക്രമേണ ഭൂമിയിൽ എത്താനുള്ള പ്രവർത്തനം
നിർവഹിച്ചു.
മാത്രമല്ല, രാവും പകലും ഭൂമിയിൽ ഉണ്ടാകാൻ വേണ്ട ക്രമീകരണവും ചെയ്തു.
ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ
24 മണിക്കൂർ കറങ്ങുന്നതിന്റെ അടിസ്ഥാനത്തിലാണ് രാവും പകലും
ഉണ്ടാകുന്നത്. ഭൂമിയ്ക്കു ഗോളാകൃതി ആയതിനാൽ പ്രകാശം ഭൂമിയുടെ പകുതി
ഭാഗത്തു പതിക്കുമ്പോൾ പകലും മറ്റേ
പകുതിയിൽ ഇരുട്ടും (രാത്രി) ആയിരിക്കും.
ദിവസം ആരംഭിക്കുന്നത് സന്ധ്യക്കും
അവസാനിക്കുന്നത് പ്രഭാതത്തിലുമാണ്
എന്നു പറയാൻ കാരണം എബ്രായർ
ദിവസം കണക്കു കൂട്ടിയിരുന്നത് വൈകുന്നേരം സൂര്യാസ്തമയം മുതൽ
അടുത്ത ദിവസം വൈകുന്നേരം സൂര്യസ്ത
മയം വരെ ആയിരുന്നു.
സൃഷ്ടിദിവസം 24 മണിക്കൂറല്ല:
എന്നിരുന്നാലും, സൃഷിദിവസത്തിലെ ഓരോ
ദിവസവും 24 മണിക്കൂറുള്ള ദിവസങ്ങൾ
ആയിരുന്നില്ല. മുഴു പ്രപഞ്ചവും ഭൂമിയിൽ
ജീവജാലങ്ങളെ സൃഷ്ടിച്ചതും വെറും 24
മണിക്കൂറുള്ള ദിവസമായി കണക്കാക്കി
ഒരാഴ്ച്ചകൊണ്ട് ദൈവം സൃഷ്ടിച്ചെന്നാണ്
അനേകരും വിശ്വസിക്കുന്നത്.
ബൈബിൾ അങ്ങനെയല്ല പഠിപ്പിക്കുന്നത്.
24 മണിക്കൂറുള്ള ഒരു ദിവസത്തെ ബൈബിൾ അംഗീകരിക്കുന്നു. എന്നാൽ
ഒരു ദിവസത്തെ നിശ്ചയമില്ലാത്ത ഒരു
"കാലഘട്ടത്തെയും" കുറിക്കാൻ ഉപയോഗി
ച്ചിട്ടുണ്ട്. 6 സൃഷ്ടി ദിവസത്തെ മൊത്തമായി
ഒരു ദിവസം ആയി കണക്കാക്കിയിരുന്നു.
ഉൽപത്തി 2: 4ൽ
"ദൈവമായ യഹോവ
ആകാശവും ഭൂമിയും ഉണ്ടാക്കിയ
ദിവസം, അവ സൃഷ്ടിച്ച സമയത്ത്
അവ അസ്തിത്വത്തിൽ വന്നതിന്റെ
ഒരു ചരിത്രവിവരണമാണ് ഇത്."
ഓരോ സൃഷ്ടി ദിവസവും ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടതായിരുന്നു എന്നു തോന്നുന്നു. കാരണം 6 ദിവസങ്ങൾ കൃത്യം
ആരംഭവും അവസാനവും രേഖപ്പെടുത്തുന്നു.
എന്നാൽ ഏഴാം ദിവസം ആരംഭിച്ചു പക്ഷെ
അവസാനിച്ചില്ല. ഈ ഏഴാം ദിവസം
യഹോവയുടെ "വിശ്രമ ദിവസം" എന്നു
ബൈബിൾ വിശേഷിപ്പിക്കുന്നു. ആ ദിവസം
ഇപ്പോഴും തുടർന്നു പോകുന്നതായി
Hebrew 4: 1-11 വരെ സൂചന നൽകുന്നു.
ദൈവത്തിന്റെ സ്വസ്ഥത യോശുവായുടെ
കാലത്തും ദാവീദിന്റെ കാലത്തും അപ്പൊ
സ്തലനായ പൗലോസിന്റെ കാലത്തും
അവിടുന്നു നമ്മുടെ കാലം വരെയും
തുടരുകയാണ് എന്ന വസ്തുത സൃഷ്‌ടി
ദിവസങ്ങൾ ഓരോന്നും 24 മണിക്കൂറുള്ള
ദിവസങ്ങൾ അല്ല നേരെമറിച്ചു ഒരു വലിയ
കാലഘട്ടം ഉൾപ്പെടുന്നുണ്ടെന്നാണ്.
ഏഴാം ദിവസം തന്നെ ആയിരക്കണക്കിന്
വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അത്
അവസാനിച്ചിട്ടില്ല എന്ന വസ്തുത ആദ്യത്തെ
6 സൃഷ്ടി ദിവസങ്ങളും 24 മണിക്കൂറുള്ള
ദിവസങ്ങൾ അല്ല വര്ഷങ്ങളുടെ ഒരു
കാലഘട്ടം ആയിരിക്കണം എന്നു ന്യായമായും ചിന്തിക്കാം. മാത്രമല്ല ദൈവത്തിന്റെ
സൃഷ്ടി ദിവസങ്ങൾ എല്ലാം "തുല്യമായ ഒരു
കാലഘട്ടം " ആയിരുന്നു എന്നും നമുക്ക്
നിഗമനം ചെയ്യാം. അതിന്റെ കാരണം
യഹോവയായ ദൈവം "ക്രമത്തിന്റെ ഒരു
ദൈവം" ആകുന്നു.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു
ക്രമീകൃതമായ രീതിയിൽ സൃഷ്ടിക്രിയ
പൂർത്തീകരിച്ചു. ദൈവം വെളിച്ചത്തെ
"നല്ലത് " എന്നു കണ്ടു. യഹോവയുടെ
പൂർണതയുള്ള നിലവാരത്തിൽ തന്റെ
സൃഷ്ടികളെ കാണുന്നത് ദൈവത്തിന്
സന്തോഷം കൈവരുത്തും എന്നല്ലേ ഇത്
കാണിക്കുന്നത്.
നമ്മെ സംബന്ധിച്ചു എന്ത് പറയാം?
ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ അവന്റെ നിലവാരങ്ങൾ
നാം മനസ്സിലാക്കുകയും അത് അനുസരിച്ചു
പ്രവർത്തിക്കുകയും ചെയ്യാൻ കഠിനശ്രമം
ചെയ്യുമോ? അതാണ് നമുക്ക് നല്ലത്.
(Simple Truth) തുടർന്ന് വായിക്കുക.
Comments രേഖപ്പെടുത്തുക.
K.C.Varghese, please also follow my
ഫേസ് ബുക്ക്, instagram പേജസ്.
"
Comments
Post a Comment