OUR EARTH - A UNIQUE CREATION - Part 3.
ഭൂമിയിലെ ക്രമത്തിന്റെ കാരണം:
ഉല്പത്തി 1:2ന്റെ ബി ഭാഗം ശ്രദ്ധിക്കുക:
"ദൈവത്തിന്റെ ചലനാത്മകശക്തി
വെള്ളത്തിനു മുകളിലൂടെ ചലിച്ചു
കൊണ്ടിരുന്നു. " (NWT)
സൃഷ്ടിയോട് ബന്ധപ്പെട്ട തന്റെ ഉദ്ദേശ്യം
നിവൃത്തിക്കുന്നതിനുവേണ്ടി യഹോവ
തന്റെ "പരിശുദ്ധാത്മാവിനെ" ആണ് ഉപയോ
ഗിച്ചത്. നമുക്ക് അദൃശ്യവും ചലിക്കുന്നതുമായ വലിയ ശക്തിയാണ്
ദൈവത്തിന്റെ പരിശുദ്ധാത്മാവ്. ബൈബിൾ
ഉടനീളം അതിന്റെ മറ്റു പ്രവർത്തനങ്ങളെക്കുറിച്ചും നമുക്ക് വായിക്കാൻ കഴിയും.
ഭൂമിയെ മനുഷ്യവാസമുള്ള, ജീവനുള്ള ഒരു
ഗ്രഹമാക്കി മാറ്റുക എന്ന ശ്രേഷ്ഠമായ ഉദ്ദേശ്യം ദൈവത്തിനുണ്ടെന്നു തുടർന്നു
വരുന്ന ഉല്പത്തി വിവരണം സൂചിപ്പിക്കുന്നു.
ഇക്കാര്യത്തിൽ പരിശുദ്ധാത്മാവിനെ ഉപയോഗിക്കാനുള്ള കാരണം യഹോവ
ക്രമത്തിന്റെയും പൂർണതയുടെയും ദൈവം
ആകുന്നു. അതുകൊണ്ട് ഏതെങ്കിലും വിധത്തിൽ ജീവൻ ഉണ്ടാകട്ടെ എന്നു
വിചാരിച്ചു "സംഭവ്യതയ്ക്കു" (chance) വിട്ടു
കൊടുത്തില്ല.
ദൈവത്തിന്റെ പ്രവർത്തനനിരതമായ
ശക്തിയായ അല്ലെങ്കിൽ ചലനാത്മകശക്തി
പരിശുദ്ധാത്മാവ് പ്രപഞ്ചത്തിലെത്തന്നെ
ഏറ്റവും വലിയ ശക്തിയാണ്.
ഇവിടെ നാം വായിക്കുന്നതുപോലെ ഭൂമിയുടെ ഉപരിതലത്തിലെ വെള്ളത്തിനു
മുകളിലൂടെ പരിശുദ്ധാത്മാവ് ചലിച്ചുകൊണ്ടി
രുന്നു. ഭൂഗോളം തണുക്കാനും വെള്ളത്തെ
വേർതിരിക്കാനും കരപ്രദേശം ഉളവാകാനും
അതിന്റെ പ്രവർത്തനം ഇടയാക്കുമായിരുന്നു.
ദൈവം ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ അത്
കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു.
കാഴ്ചക്കാർ ഉണ്ടായിരുന്നു എന്നു ബൈബിൾ പറയുന്നു. അവരെല്ലാം അത്യധികം ആനന്ദഘോഷം മുഴക്കിയതായും
ജോബ് 38-ആം അധ്യായം വിവരിക്കുന്നുണ്ട്.
4. "ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ നീ
എവിടെയായിരുന്നു? നിനക്ക്അറിയാ
മെങ്കിൽ പറയുക.
5. "ആരാണ് അതിന്റെ അളവുകൾ
നിശ്ചയിച്ചതെന്നും അതിനു കുറുകെ
അളവുനൂൽ പിടിച്ചതെന്നും നിനക്ക്
അറിയാമോ?
6. "പ്രഭാത നക്ഷത്രങ്ങൾ സന്തോഷിച്ചു
ആർപ്പിടുകയും ദൈവപുത്രൻമാർ
ആനന്ദഘോഷം മുഴക്കുകയും
ചെയ്തപ്പോൾ
7. എവിടെയാണ് അതിന്റെ
അടിസ്ഥാനം ഉറപ്പിച്ചത്? ആരാണ്
അതിനു മൂലക്കല്ല് ഇട്ടത്? "
8. സമുദ്രം ഗർഭപാത്രത്തിൽനിന്ന്
കുതിച്ചുചാടിയപ്പോൾ അതിനെ
വാതിലുകൾ കൊണ്ട് തടഞ്ഞു
നിർത്തിയത് ആരാണ്? "
ഇയ്യോബിനു മാത്രമല്ല നമുക്കെല്ലാവർക്കും
ഗ്രഹിക്കാൻ കഴിയുന്ന കാവ്യഭാഷയിൽ
ദൈവം ഭൂമിക്കു അടിസ്ഥാനമിട്ടതിന്റെ
ചരിത്രം ലളിതമായി അവതരിപ്പിക്കുന്നു.
അന്നത്തെ കാഴ്ചക്കാർ പ്രഭാതനക്ഷത്രങ്ങൾ അഥവാ "ദൈവദൂതന്മാരാണ് " ദൈവത്തിന്റെ പ്രവൃത്തികളിൽ സന്തോഷം കണ്ടെത്താൻ
അവർ ആഗ്രഹിക്കുന്നു. നമ്മെ സംബന്ധിച്ചു
എന്ത് പറയാൻ കഴിയും? നമുക്കും ദൈവം
ബുദ്ധി ശക്തിയും കഴിവുകളും തന്നിട്ടുണ്ട്.
മറ്റെല്ലാ ഗ്രഹങ്ങളെക്കാളും ജീവൻ ആസ്വദി
ക്കാനും സൃഷ്ടിയുടെ മനോഹാരിത
കാണാനും സാധിക്കുന്നത് എത്ര വലിയ ഒരു
അനുഗ്രഹമാണെന്ന് ചിന്തിച്ചു നോക്കൂ !
ഭൂമി എന്നും നിലനിൽക്കണമെന്നും ജീവൻ
എന്ന ദാനം എല്ലാക്കാലത്തും ഭൂമിയിൽ
ഉണ്ടായിരിക്കണം എന്നുമാണ് ദൈവത്തിന്റെ
പ്രഖ്യാപിത ഉദ്ദേശ്യം. അത് സാധ്യമാക്കാൻ
ആറ് സൃഷ്ടി ദിവസങ്ങൾ ദൈവം ഉപയോഗിച്ചതായി തുടർന്നുള്ള വാക്യങ്ങൾ
സൂചിപ്പിക്കുന്നു.
(Simple Truth) തുടർന്നു വായിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ
Comment box ൽ രേഖപ്പെടുത്താൻ മറന്നു
പോകരുത്. K.C.Varghese.
Comments
Post a Comment