OUR EARTH - A UNIQUE CREATION - Part 2.
ദൈവം ഭൂമിയെ അണിയിച്ചൊരുക്കുന്നു:
ഭൂമിയും മറ്റു ഗ്രഹങ്ങളും ആദിയിൽ ദൈവം
സൃഷ്ടിച്ചശേഷം ധാരാളം സമയം കടന്നു പോകാൻ അനുവദിച്ചു. എത്ര സമയം
കടന്നുപോയി എന്നു നമുക്ക് അറിയാൻ
ഒരു മാർഗവുമില്ല.
അതുപോലെ തന്നെ ഭൂമി സൃഷ്ടിക്കാൻ
വേണ്ടി ഉപയോഗിച്ച അസംസ്കൃതപദാർഥം
മറ്റു വസ്തുക്കൾ എന്തൊക്കെ ആയിരുന്നു
അവ എവിടുന്നു ശേഖരിച്ചു, ആവശ്യമായ
രാസവസ്തുക്കൾ, മിനറൽസ്, മൂലകങ്ങൾ,
ആറ്റംസ് അതൊന്നും നമുക്കറിയില്ല.
ചിലപ്പോൾ ദൈവം മനുഷ്യന്റെ ആഗ്രഹം
തൃപ്തിപ്പെടുത്താൻ ഭാവിയിൽ എന്നെങ്കിലും
വെളിപ്പെടുത്തിയേക്കാം.
വെളിപ്പെടുത്താത്ത രഹസ്യ കാര്യങ്ങൾ ദൈവത്തിന്റെ മാത്രമാകുന്നു. നമ്മൾ
ക്ഷമയോടെ വെളിപ്പെടുത്തുന്നതുവരെ
കാത്തിരിക്കണം. തക്ക സമയത്തു ദൈവം
വെളിപ്പെടുത്തുക തന്നെ ചെയ്യും.
നാം അറിയേണ്ട കാര്യങ്ങൾ ദൈവവചന
മായ ബൈബിളിൽ വളരെ ലളിതമായി
വിവരിച്ചിട്ടുണ്ട്. ഭൂമിയെ സൃഷ്ടിച്ചപ്പോഴത്തെ അവസ്ഥ ഉല്പത്തിപ്പുസ്തകം 1, 2 അധ്യായം
ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു :
2. "ഭൂമി പാഴായും ശൂന്യമായും കിടന്നു.
ആഴമുള്ള വെള്ളത്തിനു മീതെ
ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ
ചലനാത്മക ശക്തി വെള്ളത്തിനു
മുകളിലൂടെ ചലിച്ചുകൊണ്ടിരുന്നു."
മേല്പറഞ്ഞ വാക്യത്തിന്റെ അടിസ്ഥാനത്തിൽ
ഭൂമി "ശൂന്യം" ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൽ ജീവൻ ഉണ്ടായിരുന്നില്ല. അവിടെ സസ്യങ്ങളോ മൃഗങ്ങളോ, പക്ഷികളോ, മനുഷ്യരോ ഒന്നും
ഉണ്ടായിരുന്നില്ല. ഭൂമി മുഴുവനും നിർജീവ
അവസ്ഥയിൽ ആയിരുന്നു. എത്ര കാലം ഈ
അവസ്ഥയിൽ തുടർന്നു എന്നു നമുക്കറിയില്ല.
"പാഴും ", "ശൂന്യവും" "ഇരുട്ടും" നിറഞ്ഞത്
എന്നു ഒരുക്കപ്പെടാത്ത ഭൂമിയെക്കുറിച്ചു
പറഞ്ഞത് എത്ര ഉചിതമായ പദ പ്രയോഗം
ആയിരുന്നു എന്നു പല ശാസ്ത്രജ്ഞന്മാരും
ഇന്ന് അംഗീകരിക്കുന്നു.
ചുട്ടുപൊള്ളുന്ന ഭൂഗോളം:
തുടക്കത്തിൽ നമ്മുടെ ഭൂമി "ചുട്ടുപൊള്ളുന്ന
ഒരു ഗോളം" മാത്രമായിരുന്നു. എത്ര സെന്റിഗ്രേഡ് ചൂട് ഉണ്ടായിരുന്നു എന്നു
നമുക്കറിയില്ല. ഏതായാലും ഭൂമിയിൽ
ജീവൻ അസാധ്യമാക്കുന്ന തരത്തിലുള്ള
ഉയർന്ന ഊഷ്മാവിൽ ചൂടുണ്ടായിരുന്നു
എന്നു നമുക്ക് നിഗമനം ചെയ്യാം.
നമ്മുടെ ഗ്രഹമായ ഭൂമി എന്നുമെന്നും
ഇങ്ങനെ പാഴും ശൂന്യവും കിടക്കട്ടെ എന്നു
ദൈവം ഉദ്ദേശിച്ചില്ല. അതുകൊണ്ട് ചില
ക്രമീകൃതമായ നടപടികൾ ദൈവം സ്വീകരിച്ചു.
ഭൂമിയെ മനോഹരമായ സ്ഥലമായി
അണിയിച്ചൊരുക്കാൻ സ്രഷ്ടാവ് ആഗ്രഹിച്ചു. അതെന്തായിരുന്നു? 2-ആം
വാക്യം ഇങ്ങനെ തുടരുന്നു :"ആഴമുള്ള
വെള്ളത്തിനു മീതെ ഇരുൾ ഉണ്ടായിരുന്നു"
"ആഴങ്ങൾ" സൂചിപ്പിക്കുന്നത് നമ്മുടെ
ചുട്ടുപൊള്ളുന്ന ഭൂഗോളം വേണ്ടുവോളം
തണുക്കാൻ യഹോവയാം ദൈവം
അനുവദിച്ചു. അതിന്റെ ഫലമായി ഭൂമിക്കു
ചുറ്റും വെള്ളം (സമുദ്രം) പൊങ്ങിപ്പൊങ്ങി
വന്നു. ഈ വെള്ളത്തിന്റെ കൂട്ടത്തെ ദൈവം
"ആഴങ്ങൾ" എന്നു വിശേഷിപ്പിച്ചു.
ആഴങ്ങൾ വെള്ളത്തോടും ഈർപ്പത്തോടും
ബന്ധപ്പെട്ടിരിക്കുന്നു. ഭൂമി ക്രമാനുകൃതമായി
തണുക്കാൻ തുടങ്ങിയപ്പോൾ ഈർപ്പം
ഉണ്ടാകുകയും അത് വെള്ളത്തിനുമീതെ
മേഘങ്ങൾ ആയി ഉരുണ്ടുകൂടുകയും ചെയ്തു. ഈ സമയം സൂര്യനിൽ നിന്നുള്ള
വെളിച്ചം ഭൂമിയിൽ നേരിട്ടു പതിക്കുന്നതിൽ
നിന്നും. മേഘങ്ങൾ അവയെ തടഞ്ഞു.
ഇതായിരുന്നു ഇരുട്ട് ഉണ്ടാകാൻ കാരണം..
(Simple Truth) തുടർന്ന് വായിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ
എഴുതാൻ മറക്കരുത്.
Comments
Post a Comment