MAN - A MASTERPIECE OF JEHOVAH GOD - Part 7

Perfect Human Freedom: 
 ആളുകൾ സ്വാതന്ത്ര്യം  ഇഷ്ടപ്പെടുന്നു. 
സമ്പൂർണ സ്വാതന്ത്ര്യം എത്ര അഭിലഷണീയ 
മായിരിക്കും  മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് 
തന്നെ സ്വാഭാവികമായി സ്വതന്ത്രനായി 
രിക്കാനാണ്. 

മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ 
സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും 
ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത്. 
അതുകൊണ്ട് സ്വാതന്ത്ര്യത്തോട് നമുക്ക് 
ഒരു സ്ഥായിയായ സ്നേഹം തോന്നുന്നു. 

ഒരാൾ സ്വാതന്ത്രനല്ലെങ്കിൽ അത് ലഭിക്കാൻ 
അയാൾ പരമാവധി ശ്രമിക്കും. ഉദാ: ഒരു 
കുറ്റവാളിയെ ശിക്ഷ വിധിച്ചു തടവിൽ 
പാർപ്പിക്കാനാണെങ്കിൽ അയാൾ ജാമ്യം 
എടുക്കാൻ ധൃതിപ്പെടും.  കാരണം അയാളുടെ സ്വാതന്ത്ര്യം അല്പസമയം പോലും ഹനിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. 

തന്നെപ്പോലെ മറ്റുള്ളവരും സ്വാതന്ത്രരാകാ 
നാണു സ്വാർത്ഥതയില്ലാത്ത മനുഷ്യർ 
ആഗ്രഹിക്കുക. എന്നാൽ "freedom march", 
 "Protest demonstrations", "Road block" ഒക്കെ 
കാണിക്കുന്നത് ഭൂമിയുടെ പലഭാഗത്തും 
ഭാഗികമായി മാത്രമേ സ്വാതന്ത്ര്യം ഉള്ളു 
എന്നാണ്. 

നമ്മുടെ കാലത്തെ അവസ്ഥയെക്കുറിച്ചു 
ഒന്ന് ചിന്തിക്കുക.  തങ്ങൾ ഇഷ്ടപ്പെട്ടു 
തിരഞ്ഞെടുക്കുന്ന ജനാധിപത്യ ഗവർമെന്റ് 
എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നുവെന്ന് 
ആളുകൾ വീമ്പിളക്കുന്നു. 

എന്നാൽ മുഴുമനുഷ്യവർഗവും ഏതോ ഒരു 
അദൃശ്യ ശക്തിയാൽ നിയന്ത്രിക്കപ്പെടുകയും 
ബാധിക്കപ്പെടുകയും ചെയ്യുന്നു എന്നതിന് 
ധാരാളം തെളിവുകൾ ഉണ്ട്. 

മനുഷ്യന്റെ ജനനം മുതൽ അവൻ അപൂർണതയുടെ അടിമയാണ്. മനുഷ്യർ 
എത്ര ശാരീകമായി ശക്തരാണെങ്കിലും 
മനസ്സ് അങ്ങനെയല്ല.  നമ്മുടെ മനസ്സും 
ശരീരവും തമ്മിൽ ഒരു പോരാട്ടമുണ്ട്.  ഈ 
പോരാട്ടം യഥാർത്ഥ സ്വാതന്ത്ര്യത്തിന് 
വിലങ്ങുതടിയാണ്. 

പ്രപഞ്ചനിയമങ്ങൾ

മനുഷ്യൻ പ്രപഞ്ചത്തിന്റെ കർത്താവല്ല. 
അവൻ എന്നും പ്രപഞ്ചനിയമങ്ങളുടെ 
കീഴിലായിരിക്കും. പ്രപഞ്ചത്തിൽ അറിയപ്പെ 
ടുന്ന ദൃശ്യമായ നിയമങ്ങൾ ഉണ്ടാക്കിയത് 
മനുഷ്യനല്ല. മനുഷ്യർ ഉണ്ടാകുന്നതിനു മുൻപ് 
തന്നെ ഈ നിയമങ്ങൾ പ്രവർത്തനത്തിൽ 
ഉണ്ടായിരുന്നു. 

അതുകൊണ്ട് പ്രപഞ്ചനിയമങ്ങളോട്  പൊരു 
ത്തപ്പെട്ടു ജീവിക്കുന്നത് മനുഷ്യന് പ്രയോജനം ചെയ്യും.  ഈ സ്ഥാപിത നിയമങ്ങൾ ഒരെണ്ണം 
പോലും മാറ്റാൻ നമുക്ക് കഴിയില്ല. 

ഒരു പൂർണതയുള്ള മനുഷ്യന് യഥാർത്ഥ 
സ്വാതന്ത്ര്യത്തോട് കൂടി ജീവിതം ആസ്വദിക്കാൻ ഈ നിയമങ്ങൾ അത്യന്താ 
പേക്ഷിതമാണ്. 

സുരക്ഷിതമായ സ്വാതന്ത്ര്യം: 

നാം സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവർ 
ആണെങ്കിൽ യാഥാർത്ഥവും പ്രയോജന 
പ്രദവുമായ നിയമങ്ങൾ അവഗണിക്കരുത്. 

സുരക്ഷിതമായ സ്വാതന്ത്ര്യം പ്രപഞ്ചനിയമ 
ത്തിനുള്ളിൽ നമുക്ക് ആസ്വദിക്കാൻ കഴിയും.  ഇക്കാര്യം ശരിയായി മനസിലാക്കു 
കയാണെങ്കിൽ ആശ്രയയോഗ്യമായതും 
കാലങ്ങളായി പരീക്ഷിച്ചു ഉറപ്പിക്കപ്പെട്ടതു 
മായ പ്രകൃതിനിയമങ്ങൾ നമുക്കുള്ളതിൽ 
നാം സന്തോഷിക്കും. 

സകല പ്രപഞ്ച നിയമങ്ങളും ക്രമമായി 
പ്രവർത്തിക്കുന്നതിനാൽ നമുക്ക് നന്ദി 
ഉള്ളവരായിരിക്കാം.  നമുക്ക് ദോഷം 
ചെയ്യാത്ത ആ നിയമങ്ങൾക്കു കീഴ്പെട്ടു 
ജീവിക്കുന്നത് ഒരിക്കലും  ബുദ്ധിമുട്ടായി 
കരുതുകയില്ല. 

നാം വെറും സൃഷ്ടികളാണ്.   ഈ പ്രപഞ്ച 
നിയങ്ങൾക്കു പിന്നിൽ ഒരു ബുദ്ധിശക്തി 
യുള്ള ഒരു പരമോന്നത സ്രഷ്ടാവുണ്ട്. 
അവൻ ഏറ്റവും വലിയ നിയമദാതാവ് 
ആയിരിക്കും എന്നു നാം തിരിച്ചറിയണം. 

അതുകൊണ്ട് നമ്മുടെ നന്മയ്ക്കുവേണ്ടി 
അവയെ സൃഷ്ടിച്ചു അവയെ ഭരിക്കുന്ന 
ശാശ്വതനിയങ്ങൾ ഉണ്ടാക്കിയവന് 
കീഴ്പ്പെടുന്നതല്ലേ ഏറ്റവും ബുദ്ധിപൂർവമായ 
സംഗതി?  

സ്രഷ്ടാവിനോടുള്ള കടമ 

മനുഷ്യർ അജ്ഞതയുടെ കാലഘട്ടത്തിൽ 
ഈ കാണുന്ന സൃഷ്ടികളെയൊക്കെ 
ദൈവങ്ങളായി കാണുകയും അവയ്ക്കു 
ആരാധന അർപ്പിച്ചു പോരുകയും ചെയ്തു. 
ഇന്നും അതിന് മാറ്റമൊന്നും കാണുന്നില്ല. 

എന്നാൽ ജീവനില്ലാത്ത, വ്യക്തിത്വമില്ലാത്ത 
ബുദ്ധിശക്തിയില്ലാത്ത ഈ വസ്തുക്കളെ 
ആരാധിക്കാൻ മാത്രം മനുഷ്യന് കടപ്പാട് 
തോന്നിയെങ്കിൽ പ്രബുദ്ധമായ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് 
ഇതിന്റെയെല്ലാം മഹാസ്രഷ്ടാവിന്  നന്ദിയും 
ആരാധനയും കൊടുക്കാൻ ഒരു കടപ്പാട് 
തോന്നേണ്ടതല്ലേ? 

ഒരു കാര്യം നാം മനസിലാക്കണം.  

അക്കാലത്തു സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ 
ആരാധിച്ചിരുന്ന ആരുംതന്നെ പരിപൂർണ 
സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നില്ല. അവർക്കു 
നിത്യമായി ജീവിക്കാൻ കഴിഞ്ഞില്ല. 

അവർ ആരാധിച്ചതു സ്രഷ്ടാവിനെ ആയിരു 
ന്നില്ല. അവരുടെ ആരാധന തെറ്റായിരുന്നു. 
ആത്‌മണ്ഡലത്തിൽ ജീവിച്ചിരുന്ന ഒരു 
അദൃശ്യ വ്യക്തിക്കായിരുന്നു ആരാധന 
കിട്ടിയത്.     അങ്ങിനെ യഥാർത്ഥ മത 
സ്വാതന്ത്ര്യം അനുഭവിക്കുന്നതിനു പകരം 
അന്ധവിശ്വാങ്ങളുടെ അടിമകളായി തീർന്നു.

അത്തരക്കാരുടെയിടയിൽ ജ്യോതിഷവും, 
മാജിക്കും, ആത്മവിദ്യയും പോലുള്ള 
അശുദ്ധമായ ആചാരങ്ങൾ ഉണ്ടാവുകയും 
എല്ലാംകൂടെ കൂടിക്കുഴഞ്ഞ ഒരവസ്ഥയിൽ 
അവരെ ഞെരുക്കി കളഞ്ഞു.  അവർക്കു 
യഥാർത്ഥ സത്യം കണ്ടെത്തുക എന്നത് 
വളരെ അപ്രാപ്യമായ കാര്യമായി തോന്നി. 

അവർ മിക്കപ്പോഴും ഭയത്തിൽ കഴിയുന്നു. 
അവരെ ഭയപ്പെടുത്തുന്ന ആചാരാനുഷ്ടാന 
ങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു. 
അവ അവരെ മിക്കപ്പോഴും കടക്കെണിയിൽ 
ചെന്നെത്തിക്കുകയും ആത്മഹത്യയിലൂടെ 
പരിഹാരം കാണാൻ ശ്രമിക്കുകയും 
ചെയ്യുന്നു.  എത്ര വലിയ അടിമത്വം !

സ്രഷ്ടാവ് പ്രപഞ്ചനിയമങ്ങൾ ഒരു പുസ്തക 
ത്തിൽ നമുക്ക് എഴുതി തന്നിട്ടില്ല. എന്നാൽ 
അതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു 
കണ്ടെത്തി പഠിക്കാൻ നമുക്ക് കഴിയും. 
ദൈവത്തിന്റെ എല്ലാ സൃഷ്ടികളെക്കുറിച്ചും 
അറിയാനും പരിചയപ്പെടാനും ഇപ്പോഴും 
നമുക്ക് കഴിഞ്ഞിട്ടില്ല. 

സ്രഷ്ടാവിന്റെ  എഴുതപ്പെട്ട പുസ്തകം 

എന്നിരുന്നാലും മനുഷ്യർക്കുവേണ്ടിയുള്ള 
നിയമങ്ങൾ എഴുതപ്പെടുകയും ഇന്നുവരെ 
അത് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 

                      ബൈബിൾ 

     സങ്കീർത്തനം 19: 1-11 വാക്യത്തിൽ
                   ഇങ്ങനെ പറയുന്നു :

      1 "ആകാശം ദൈവത്തിന്റെ മഹത്വം 
ഘോഷിക്കുന്നു.  ആകാശമണ്ഡലം  ദൈവ 
ത്തിന്റെ കരവിരുത് പ്രസിദ്ധമാക്കുന്നു. 
      2. പകൽതോറും അവയുടെ സംസാരം 
ഒഴുകിവരുന്നു. രാത്രിതോറും അവ അറിവ് 
പകർന്നുതരുന്നു. 
      3. സംസാരമില്ല വാക്കുകളില്ല 
           ശബ്‌ദം കേൾക്കാനുമില്ല. 
      4. എന്നാൽ  ഭൂമിയിലെങ്ങും അവയുടെ 
സ്വരം പരന്നിരിക്കുന്നു.  നിവസിത ഭൂമിയുടെ 
അറ്റങ്ങളിലേക്കു അവയുടെ സന്ദേശം 
എത്തിയിരിക്കുന്നു.  ദൈവം ആകാശത്തു 
സൂര്യന് കൂടാരം അടിച്ചിരിക്കുന്നു. 
       5. അത് മണിയറയിൽ നിന്നു പുറത്തു 
വരുന്ന മണവാളനെപ്പോലെയാണ്.  ഓട്ടപന്ത 
യത്തിൽ സന്തോഷത്തോടെ ഓടുന്ന ഒരു 
വീരനെപ്പോലെ. 
       6. ആകാശത്തിന്റ ഒരു അറ്റത്തു നിന്നു
പുറപ്പെടുന്ന അത് കറങ്ങി മറ്റേ അറ്റത്തു 
എത്തുന്നു  അതിന്റെ ചൂട് ഏൽക്കാത്ത
തായി ഒന്നുമില്ല. 
      7. യഹോവയുടെ നിയമം ന്യൂനതയി 
ല്ലാത്തതു   അത് നവചൈതന്യം പകരുന്നു. യഹോവയുടെ ഓർമിപ്പിക്കലുകൾ 
ആശ്രയയോഗ്യം.  അത്അനുഭവപരിചയമി 
ല്ലാത്തയാളെ ബുദ്ധിമാനാക്കുന്നു. 
       8. യഹോവയുടെ ആജ്ഞകൾ നീതി 
യുള്ളവ, അവ ഹൃദയാനന്ദം നൽകുന്നു. 
യഹോവയുടെ കല്പന ശുദ്ധമായത്.   അത് 
കണ്ണുകളെ പ്രകാശിപ്പിക്കുന്നു. 
       9.യഹോവയോടുള്ള ഭയഭക്തി 
പരിശുദ്ധം.  അത് എന്നും നിലനിൽക്കുന്നത്.
യഹോവയുടെ വിധികൾ സത്യമായവ.  അവ എല്ലാ അർത്ഥത്തിലും നീതിയുള്ളവ. 
       10. അവ സ്വർണത്തേക്കാൾ അഭികാമ്യം.
ഏറെ തങ്കത്തേക്കാൾ ആഗ്രഹിക്കത്തക്കവ. 
തേനിനേക്കാൾ മധുരമുള്ളവ.  തേനടയിൽ 
നിന്നു ഇറ്റിറ്റുവീഴുന്ന തേനിലും മാധുര്യമേ 
റിയവ. 
        11. അവയാൽ അങ്ങയുടെ ദാസനു 
മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നു. 
അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്."

ദിവ്യ നിയമങ്ങളുടെ ആകെത്തുകയെക്കു
റിച്ചു യരുശലേമിലെ രാജാവായിരുന്ന 
ദാവീദിന്റെ വിലമതിപ്പുള്ള വാക്കുകളാണ് 
മേല്പറഞ്ഞ ബൈബിൾ ഭാഗത്തു നമ്മൾ 
കാണുന്നത്. 

ആദ്യമനുഷ്യൻ മുതൽ ആളുകൾ പ്രപഞ്ച 
നിയമങ്ങൾക്ക് കീഴിലാണ്. 

ദൈവനിയമങ്ങളുടെ അനുസരണം 
ഒരിക്കലും അടിമത്വമായിരുന്നില്ല. 
അത് പ്രയോജനപ്രദമായിരുന്നു.  അവരെ 
മരണത്തിന്റെ അടിമയാകുന്നതിൽ നിന്നു 
സംരക്ഷിക്കുമായിരുന്നു. 

ഇന്നത്തെ ആളുകൾക്ക് ഇല്ലാത്തതരം  ഒരു 
സ്വാതന്ത്ര്യം അവർ ആസ്വദിച്ചിരുന്നു. 
കാരണം അവർ ദൈവത്തിന്റെ ആദ്യത്തെ 
ഭൗമീക മക്കൾ ആയിരുന്നു. 

ഭൂമിയിലെ ഏറ്റവും ഉയർന്ന സൃഷ്ടിയായ 
മനുഷ്യൻ എത്ര മഹത്തായ സ്വാതന്ത്ര്യം 
ആസ്വദിച്ചു എന്നു കാണുക. 

അവരുടെ സ്രഷ്ടാവിൽ നിന്നുള്ള ഒരു 
വിലയേറിയ സമ്മാനം ആയിരുന്നു അവരുടെ 
മഹത്തായ സ്വാതന്ത്ര്യം. 

ദൈവമായ യഹോവ സ്വാതന്ത്ര്യത്തിന്റെ 
ദൈവമാണ്.  പിതാവ് സ്വാതന്ത്രനായിരി 
ക്കുന്നതുപോലെ മക്കളായ മനുഷ്യരും 
സ്വതന്ത്രരാണ്. 

 ഭാവിയിൽ മനുഷ്യന് സന്തതികൾ ഉണ്ടാകു 
മ്പോൾ അവരും സ്വതന്ത്രരായിരിക്കും. 

ദൈവത്തിന്റെ കൈയിൽ നിന്നു ആദം 
പൂർണതയുള്ള തന്റെ ഭാര്യയെ സ്വീകരിച്ച 
ശേഷം സ്രഷ്ടാവ് അവരെ രണ്ടുപേരെയും 
അനുഗ്രഹിച്ചു. 

           ഉല്പത്തി  1: 28 ൽ "സന്താനപുഷ്ടിയു 
ള്ളവരായി ഭൂമിയിൽ നിറഞ്ഞു അതിനെ 
അടക്കി ഭരിക്കാൻ ആവശ്യപ്പെട്ടു. "

പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തോട് കൂടി അവർ  "ഏകജഡം"
ആകുമായിരുന്നു.  അങ്ങനെ അവളും 
ദൈവനിയമങ്ങൾക്കു കീഴിലായി. 

ഇതോടുകൂടി സ്രഷ്ടാവിന്റെ ആറു സൃഷ്ടി 
ദിവസങ്ങൾ അവസാനിച്ചു.   

ഉല്പത്തി 2: 1-4 ൽ  പറയുന്ന പോലെ ഏഴാം 
ദിവസം ദൈവം വിശ്രമിച്ചു.   ഇനി ഭൂമിയിലെ 
കാര്യങ്ങൾ ആദം നോക്കിനടത്തണമായി
രുന്നു.  

ദൈവത്തിന്റെ വിശ്രമദിവസം അവസാനി
ക്കുമ്പോൾ ദൈവം ഭൂമിയെക്കുറിച്ചു 
ഉദ്ദേശിച്ച കാര്യങ്ങൾ പരിപൂർണമായി 
നിറവേറ്റപ്പെട്ടിരിക്കും. 
     
(Simple Truth) തുടരും 
Comment ചെയ്യുക. 





Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.