MAN - A MASTERPIECE OF JEHOVAH GOD - Part 6.
ചരിത്രത്തിലെ ആദ്യ വിവാഹം:
ആദമിന് ദൈവം കൊടുത്ത ജോലിയിൽ
എല്ലാത്തരം മൃഗങ്ങൾക്കും പേരിടുക എന്നതായിരുന്നു.
ഓരോ മൃഗങ്ങളെയും സൂക്ഷിച്ചു നിരീക്ഷിച്ചു
ഏറ്റവും ഉചിതമായ പേരിടാൻ മനുഷ്യൻ
വളരെക്കാലം അവയെക്കുറിച്ചു പഠിക്കാൻ
സമയം എടുത്തിട്ടുണ്ട്. മൃഗങ്ങൾക്കു പേരിട്ടു
കൊണ്ടിരുന്നപ്പോൾ ഒരു കാര്യം അവൻ
ശ്രദ്ധിച്ചിട്ടുണ്ടാകും.
എല്ലാ മൃഗങ്ങളുടെയും കൂട്ടത്തിൽ ആണും
പെണ്ണും ഉണ്ടായിരുന്നു. എന്നാൽ ആദമിന്
മാത്രം ഒരു ഇണ ഉണ്ടായിരുന്നില്ല. യഹോവ
മനുഷ്യന്റെ അവസ്ഥ ശ്രദ്ധിച്ചു.
ഉല്പത്തി 2: 18-22 ഇങ്ങനെ വായിക്കുന്നു:
"പിന്നെ, ദൈവമായ യഹോവ ഇങ്ങനെ
പറഞ്ഞു: മനുഷ്യൻ ഏകനായി കഴിയു
ന്നത് നല്ലതല്ല. ഞാൻ അവനു പൂരകമായി
ഒരു സഹായിയെ ഉണ്ടാക്കിക്കൊടുക്കും.
19. യഹോവ ഭൂമിയിലെ എല്ലാ വന്യമൃഗ
ങ്ങളേയും ആകാശത്തിലെ എല്ലാ പറവ
കളെയും നിലത്തുനിന്നും നിർമ്മിച്ചിട്ടു
അവയെ ഓരോന്നിനെയും മനുഷ്യൻ
എന്ത് വിളിക്കുമെന്ന് അറിയാൻ അവന്റെ
അടുത്തു കൊണ്ടുവന്നു. ഓരോ ജീവി
യെയും മനുഷ്യൻ എന്ത് വിളിച്ചോ അത്
അതിന് പേരായിത്തീർന്നു.
20.അങ്ങനെ മനുഷ്യൻ എല്ലാ വളർത്തു
മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാം
പറവകൾക്കും എല്ലാ വന്യമൃഗങ്ങൾക്കും
പേരിട്ടു. എന്നാൽ മനുഷ്യന് യോജിച്ച ഒരു
തുണയെ കണ്ടില്ല.
21. അതുകൊണ്ട് യഹോവ മനുഷ്യന് ഒരു
ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങുമ്പോൾ
അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത
ശേഷം അവിടത്തെ മുറിവ് അടച്ചു.
22. പിന്നെ യഹോവ മനുഷ്യനിൽ നിന്നു
എടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ
ഉണ്ടാക്കി അവളെ മനുഷ്യന്റെ അടുത്തു
കൊണ്ടുവന്നു."
ഇവിടെ സൂചിപ്പിക്കുന്നതുപോലെ ആദം
ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഒരു സമയം ഉണ്ടാ
യിരുന്നു. അന്നു അവൻ ഏകനായിരുന്നു.
എന്നിരുന്നാലും അവന്റെ ജീവിതം ഏദെൻ തോട്ടത്തിൽ സന്തോഷപ്രദമായിരുന്നു.
അക്കാലം മൃഗങ്ങൾക്ക് പേരിടാൻ ഉപയോ
ഗിച്ചു. ആദാമിനും ഒരു തുണ ആവശ്യമാണ്.
ആദാമിന്റെ വാരിയെല്ല് അടിസ്ഥാനമായി
ഉപയോഗിച്ചുകൊണ്ട് ദൈവം ഒരു സ്ത്രീയെ
നിർമിച്ചു. ദൈവം അവളെ ആദമിന്
ഭാര്യയായി കൊടുത്തു. അവളും പൂർണത
യുള്ള സൃഷ്ടി ആയിരുന്നു.
ഇപ്പോൾ ആദാമിന്റെ സന്തോഷം നിങ്ങൾക്ക്
ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ?
അവന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നു ഒരു
മനോഹരമായ കവിത പുറത്തുവന്നു.
ഉല്പത്തി 2: 23 വായിക്കാം
"അപ്പോൾ മനുഷ്യൻ പറഞ്ഞു:
ഒടുവിൽ ഇതാ, എൻ അസ്ഥിയിൻ
അസ്ഥിയും മാംസത്തിൻ മാംസവും.
നരനിൽനിന്നെടുത്തോരിവൾക്കു
നാരീ എന്നു പേരാകും."
ചരിത്രത്തിലെ ആദ്യ കവിത സ്വന്തം ഇണ
യ്ക്കുവേണ്ടി ആദം പാടിയതാണ്.
യഹോവ ഒന്നാമത്തെ വിവാഹം നടത്തി
കൊടുക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.
ഉല്പത്തി 2: 24 "അതുകൊണ്ട് പുരുഷൻ
അപ്പനെയും അമ്മയെയും വിട്ടു ഭാര്യ
യോട് പറ്റിച്ചേരും. അവർ രണ്ടുപേരും ഒരു
ശരീരമായിത്തീരും."
വിവാഹബന്ധം എത്ര പരിശുദ്ധമായ ഒരു
ക്രമീകരണമാണെന്ന് മനസിലാക്കാം.
ദൈവം അനുഗ്രഹിച്ചപ്പോൾ പിന്നീടുള്ള
മനുഷ്യന്റെ സന്തതി പാരമ്പരകൾക്കും കൂടി
മാർഗനിർദേശമായി യഹോവയുടെ നില
വാരം എഴുതിവെച്ചു.
പ്രശാന്തമായ സ്ഥലത്തു വശ്യസുന്ദരമായ
പ്രകൃതിയിൽ നടന്ന ആദ്യ വിവാഹം സ്രഷ്ടാ
വിന്റെ സാന്നിധ്യത്തിൽ ആയിരുന്നു എന്നത്
എടുത്തുപറയത്തക്ക സംഗതിയാണ്.
കാരണം വിവാഹത്തിന്റെയും കുടുംബത്തി
ന്റെയും കാരണഭൂതൻ യഹോവയാം ദൈവം
ആണ്. അവന്റെ നിയമങ്ങൾ അനുസരിച്ചു
ജീവിക്കുമ്പോൾ വിവാഹം വിജയിക്കും.
എന്നാൽ ഉല്പത്തി 2: 16 17 ൽ ദൈവം ഒരു
മുന്നറിയിപ്പ് ആദമിന് കൊടുത്തിരുന്നു.
അവരുടെ ജീവൻ നഷ്ടപ്പെടുത്തുന്ന ഒരു
കാര്യം ചെയ്യരുത് എന്നു പറഞ്ഞു.
ഇക്കാര്യം ഇപ്പോൾ ആദം തന്റെ ഭാര്യയായ
ഹവ്വയോട് പറഞ്ഞു. അവളും ദൈവത്തിന്റെ
മുന്നറിയിപ്പ് അനുസരിക്കാൻ ബാധ്യസ്ഥ
യാണ്.
വിശാലമായ ആ തോട്ടത്തിലെ ഒരു വൃക്ഷ
ത്തിന്റെ അതായത്, "നന്മതിന്മകളേക്കു
റിച്ചുള്ള അറിവിന്റെ വൃക്ഷ" ത്തിന്റെ ഫലം
മാത്രം തിന്നരുതു എന്നായിരുന്നു ദൈവത്തിന്റെ കല്പന.
അനുസരണക്കേട് കാണിക്കുന്ന പക്ഷം
അവർ മരിക്കുമായിരുന്നു.
ഈ കല്പനകൾ അനുസരിക്കുകവഴി അവർ
ദൈവത്തെ ഭരണാധികാരിയായി തങ്ങൾ
അംഗീകരിക്കുന്നു എന്നു തെളിയിക്കാമായി
രുന്നു.
ദൈവത്തോടുള്ള സ്നേഹവും നന്ദിയും
പ്രകടിപ്പിക്കാനും അത് അവർക്ക് അവസരം
നൽകുമായിരുന്നു.
ദൈവത്തിന്റെ സ്നേഹനിർഭരമായ ഭരണ
ത്തിന് കീഴ്‌പെടാതിരിക്കൻ അവർക്കു ഒരു
ന്യായവും ഉണ്ടായിരുന്നില്ല. ആദ്യ മനുഷ്യ
ജോഡി യാതൊരു ന്യുനതകളും ഇല്ലാതെ
പൂർണതയുള്ളവർ ആയിരുന്നു.
അവർക്ക് ജീവിതം ആസ്വദിക്കാൻ ആവശ്യ
മായതെല്ലാം ഉദാരമായി ദൈവം കരുതി
വെച്ചിരുന്നു. പറുദീസയിൽ എന്നേക്കും
ജീവിക്കാനുള്ള പ്രത്യാശയും ദൈവം
അവർക്ക് നൽകിയിരുന്നു.
ജീവന്റെ ഉറവിടമായ യഹോവയാം ദൈവത്തെ ആരാധിച്ചുകൊണ്ടും അവന്റെ
കല്പനകൾ അനുസരിച്ചു കൊണ്ടും അവർക്ക്
ദൈവവുമായി നല്ല ബന്ധം ആസ്വദിക്കാൻ
കഴിയുമായിരുന്നു.
(Simple Truth) തുടരും
കമന്റ് ചെയ്യുക.
Comments
Post a Comment