MAN - A MASTERPIECE OF JEHOVAH GOD - Part 5.
Adam's Place of Residence:
ആദം ഒരു യഥാർത്ഥ വ്യക്തിയായിരുന്നു.
ഒന്നാം മനുഷ്യനായ ആദാമിന്റെ താമസ
സ്ഥലത്തിന്റെ പേര് ബൈബിൾ രേഖപ്പെടു
ത്തുന്നുണ്ട്. ആദം ജീവിച്ചിരുന്ന സ്ഥലത്തിന്റെ പേര് "ഏദൻ തോട്ടം" എന്നു ആകുന്നു.
ഉല്പത്തി 2: 8, 9 ൽ ഇങ്ങനെ വായിക്കുന്നു:
"കൂടാതെ യഹോവ കിഴക്ക് ഏദനിൽ
ഒരു തോട്ടം നട്ടുണ്ടാക്കി, താൻ നിർമിച്ച
മനുഷ്യനെ അവിടെ ആക്കി.
9. കാഴ്ചയ്ക്കു മനോഹരവും ഭക്ഷ്യ
യോഗ്യവും ആയ എല്ലാ മരങ്ങളും
യഹോവ നിലത്തു മുളപ്പിച്ചു. തോട്ടത്തി
ന്റെ നടുവിൽ ജീവവൃക്ഷവും ശരി
തെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ
വൃക്ഷവും മുളപ്പിച്ചു. "
ദൈവം ആദാമിനുവേണ്ടി നിർമിച്ച ഭവനം
വളരെ മനോഹരമായ ഒരു തോട്ടമായിരുന്നു.
ഏദൻതോട്ടത്തെ ഒരു "പറുദീസ" എന്നാണ്
ആളുകൾ വിളിച്ചിരുന്നത്.
യഹോവ ഏദെൻ തോട്ടത്തിൽ കൂടുതലായ
ചില സൃഷ്ടിക്രിയ കൂടി നടത്തുന്നുണ്ട്.
ഭക്ഷ്യയോഗ്യമായ മരങ്ങൾ കാഴ്ചയ്ക്കു
മനോഹരമായ ചുറ്റുപാടിൽ മുളപ്പിച്ചു.
തോട്ടത്തിന്റെ നടുവിൽ "ജീവവൃക്ഷം" എന്നു
പേരുള്ള ഒരു പ്രത്യേക വൃക്ഷം ദൈവം
മുളപ്പിച്ചു.
മറ്റൊരു വൃക്ഷത്തിന്റെ പേര് "നന്മ തിന്മ
കളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം" എന്നു വിളിക്കപ്പെട്ടു.
ഈ വൃക്ഷങ്ങൾക്ക് ഇട്ട പേരുകൾ സൂചിപ്പി
ക്കുന്നത് ദൈവമായ യഹോവ ആലങ്കാരിക
ഉദ്ദേശ്യത്തിലാണ് ഇവയൊക്കെ നിർമിച്ചത്
എന്നാണ്.
ഏദെൻ തോട്ടത്തിലെ നദികൾ:
ഉല്പത്തി 2: 10-14 വായിക്കപ്പെടുന്നത്:
"തോട്ടം നനയ്ക്കാൻ ഏദെനിൽനിന്നു
ഒരു നദി പുറപ്പെട്ടിരുന്നു, അവിടെ നിന്നു
അത് നാലു നദികളായി പിരിഞ്ഞു.
11. ഒന്നാം നദിയുടെ പേര് പീശോൻ.
അതാണ് ഹവീലാ ദേശമെല്ലാം ചുറ്റിയൊഴു
കുന്നത്. അവിടെ സ്വര്ണമുണ്ട്.
12. ആ ദേശത്തെ സ്വർണം മേത്തരമാണ്.
സുഗന്ധപശയും നഗവർണിക്കല്ലും
അവിടെയുണ്ട്.
13. രണ്ടാം നദിയുടെ പേര് ഗീഹോൻ.
അതാണ് കൂശ് ദേശമെല്ലാം ചുറ്റിയൊഴു
കുന്നത്.
14. മൂന്നാം നദിയുടെ പേര് ഹിദ്ദേക്കൽ.
അതാണ് അസ്സീറിയയ്ക്കു കിഴക്കോട്ടു
ഒഴുകുന്നത്. നാലാം നദി യൂഫ്രട്ടീസ്.
ഭൂമിശാസ്ത്രപരമായി ഏദെൻ തോട്ടം ഏതു
ദിശയിൽ ആയിരുന്നു എന്നു ഏകദേശം
സൂചിപ്പിക്കുകയായിരുന്നു.
"കിഴക്ക് " എന്നു പറയാൻ കാരണമുണ്ട്.
ഈ ഭാഗം മോശെ രേഖപ്പെടുത്തുമ്പോൾ
അവൻ ചെങ്കടൽ കടന്നു സീനായ് മരുഭൂമി
യിൽ ആയിരുന്നു.
അതുകൊണ്ട് ഏദെൻ തോട്ടം സ്ഥിതി
ചെയ്തിരുന്നത് പണ്ടത്തെ അസിറിയൻ
സാമ്രാജ്യത്തിൽപെട്ട ചില പ്രദേശങ്ങളും
യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ പോഷക
സമൃദ്ധമായ ഡെൽറ്റ പ്രദേശത്തുമാണ്.
ബാബിലോൺ, ഇറാക്ക് മുതലായ ഏറ്റവും
അടുത്ത പ്രദേശങ്ങൾ ആദാമിന്റെ
ജന്മസ്ഥലം ആയി കണക്കാക്കപ്പെട്ടു.
ഉല്പത്തിയിൽ കാണുന്ന പീശോനും ഗീഹോനും നദികളെക്കുറിച്ചു ഇപ്പോൾ ഒരറിവുമില്ല.
മേത്തരമായ സ്വർണം ഉണ്ടായിരുന്ന സ്ഥല
ത്തെക്കുറിച്ചും കൃത്യമായി പറയാൻ
പ്രയാസമാണ്.
ഒരു വലിയ നദിയുടെ ഉൽഭവസ്ഥാനമാണ്
ഏദെൻ. ഏദെൻ തോട്ടത്തിലൂടെ ഒഴുകി
എല്ലാ ഭാഗത്തും വെള്ളം കിട്ടാൻ വേണ്ടി
നാലു ശാഖകളായി ദൈവം ക്രമീകരിച്ചു.
ഒഴുക്കിന്റെ പ്രദേശം വീതി കുറഞ്ഞതും വീതി
കൂടിയതും നീണ്ടുപോകുന്നവയും ഉണ്ട്.
എത്യോപ്പിയ അല്ലെങ്കിൽ കൂശ് ദേശം വരെ
എത്താൻ കഴിയണമെങ്കിൽ അത് സമതല
ങ്ങളിലൂടെ മറ്റു നദികളുമായി കൂടിച്ചേർന്നു
കൊണ്ടോ ക്രോസ്സ് ചെയ്‌തുകൊണ്ടോ
ഒഴുകുന്നത് കൊണ്ടാകാം.
ആധികാരികമായി പറയാൻ ആർക്കും
കഴിയില്ല.
ജലപ്രളയം ഉണ്ടായപ്പോൾ ഭൂമിക്കും
സമുദ്രത്തിനും സമൂലമായ മാറ്റങ്ങൾ
സംഭവിച്ചിരുന്നു. ഭൂമിയിൽ കുന്നുകളും
മലകളും പർവ്വതങ്ങളും ഉളവാകാനും
സമതലങ്ങൾ പരിമിതമാക്കപ്പെടാനും
വെള്ളത്തിന്റെ സ്രോതസുകൾപോലും
നഷ്‌ടപ്പെടാനും മഹാ പ്രളയം ഇടയാക്കി.
പ്രളയജലം ഉൾക്കൊള്ളാൻ വലിയ ആഴികൾ
രൂപപ്പെട്ടു. ഒരു പ്രദേശം അങ്ങനെതന്നെ
അപ്രത്യക്ഷമാകാനും ഇടയുണ്ട്.
മാത്രമല്ല ഇന്നു അറിയപ്പെടുന്ന പേരിൽ
ആയിരിക്കണം എന്നില്ല പുരാതന കാലത്തെ
സ്ഥലനാമങ്ങൾ.
ഏതായാലും മെസപ്പൊട്ടോമിയൻ സാമ്രാജ്യം
ഉൾപ്പെടുന്ന പ്രദേശത്തെ ഏദെൻതോട്ടം
ആദാമിന്റെ ജന്മസ്ഥലം ആയിരുന്നു.
ഏഷ്യ ഭൂഖണ്ഡത്തിൽ ഏറ്റവും മനോഹര
മായ സ്ഥലമായിരുന്നു ഏദെൻതോട്ടം.
കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ രുചിയുള്ള
തുമായ വിവിധ തരം ഫലവൃക്ഷങ്ങൾ നട്ടു
പിടിപ്പിച്ചിരുന്നു. വർഷത്തിൽ എല്ലാ ദിവസവും ഫലങ്ങൾ കിട്ടിയിരുന്നു.
ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി സസ്യങ്ങളെ
നനച്ചുപോന്നു. അക്കാലത്തു ഭൂമിയിൽ
മഴ പെയ്തിരുന്നില്ല. എന്നിരുന്നാലും
പ്രദേശം മുഴുവനും നീർവാർച്ച ഉണ്ടായിരുന്നു.
അക്കാലത്തു സൂര്യപ്രകാശത്തിന്റെ ചൂട്
അധികം അനുഭവപ്പെട്ടിരുന്നില്ല. എയർ
കണ്ടിഷൻ അന്തരീക്ഷമായിരുന്നു.
സംതൃപ്തികരമായ ജോലി:
ഉല്പത്തി 2: 15 ഇങ്ങനെ വായിക്കുന്നു :
15. ഏദെൻ തോട്ടത്തിൽ കൃഷി ചെയ്യേണ്ട
തിനും അതിനെ പരിപാലിക്കേണ്ടതിനും
ദൈവമായ യഹോവ മനുഷ്യനെ അവിടെ
ആക്കി.
16.യഹോവ മനുഷ്യനോട് ഇങ്ങനെ കല്പി
ക്കുകയും ചെയ്തു. "തോട്ടത്തിലെ എല്ലാ
മരങ്ങളിൽ നിന്നും തൃപ്തിയാകുവോളം
നിനക്ക് തിന്നാം.
17. എന്നാൽ ശരി തെറ്റുകളെക്കുറിച്ചുള്ള
അറിവിന്റെ മരത്തിൽ നിന്ന് തിന്നരുത്.
അതിൽനിന്നും തിന്നുന്ന ദിവസം നീ
നിശ്ചയമായും മരിക്കും. "
ആദം ചെയ്യേണ്ട വേല എന്തായിരുന്നു?
തോട്ടത്തിൽ കൃഷി ചെയ്യണം. അതിനെ
പരിപാലിക്കണം.
ദൈവം നിയമിച്ചുകൊടുത്ത വേലയിൽ
ആദാമിന് വിജയിക്കണമെങ്കിൽ അവൻ
യഹോവയിൽ ആശ്രയിക്കണമായിരുന്നു.
"വേല" യഹോവയാം ദൈവത്തിൽ നിന്നുള്ള
ഒരു ദാനം ആണെന്ന് ബൈബിൾ പറയുന്നു.
തോട്ടം യഹോവയുടേതാണ്. അത് പരിപാലി
ക്കാൻ ആദം ഒരു വിദഗ്ധനായ തോട്ടക്കാരൻ
ആയി പ്രവർത്തിക്കണമായിരുന്നു.
മുഴു ഭൂമിയും ഏദെൻതോട്ടംപോലെ ഒരു
പറുദീസ ആയിക്കാണാനാണ് ദൈവം
ഉദ്ദേശിച്ചിരിക്കുന്നത്. അതിൽ ആദാമിന്റെ
നീതിയുള്ള സന്തതികൾ എന്നേക്കും ജീവി
ക്കണമെന്നുള്ളത് ദൈവേഷ്ടമാണ്.
ദൈവത്തിന്റെ ഉദ്ദേശ്യപ്രകാരം വേല ചെയ്തു തീർക്കുമ്പോൾ യഹോവ മനുഷ്യനെ
അനുഗ്രഹിക്കും. അവനെ ശക്തിപ്പെടുത്തും.
തന്റെ വേലയിൽ സന്തോഷം കണ്ടെത്തണം
എങ്കിൽ ആദം മുഴുദേഹിയോടെ യഹോവയ്‌ക്കു എന്ന പോലെ വേല ചെയ്യണമായിരുന്നു.
(Simple Truth) തുടരും
താഴെ കമന്റ് ചെയ്യാം.
Comments
Post a Comment