MAN - A MASTERPIECE OF JEHOVAH GOD - Part 4.

What is the meaning of Perfection:  

ദൈവം ആദാമിനെ പൂർണ്ണവളർച്ചയെത്തിയ 
ഒരു പുരുഷൻ ആയിട്ടാണ് സൃഷ്ടിച്ചത്. 

അവന്റെ  ഭാര്യ ഹവ്വയും പൂര്ണവളർച്ചയെ 
ത്തിയ ഒരു സ്ത്രീ ആയിട്ടാണ് സൃഷ്ടിച്ചത്. 

അതിന്റെ അർത്ഥം മനുഷ്യരെ ദൈവം 
സൃഷ്ടിച്ചത് "പൂർണതയുള്ളവരായിട്ടാണ് 
എന്നാണ്. 

ആദ്യ മനുഷ്യർ ശാരീരികമായും, മാനസിക 
മായും, വൈകാരികമായും, ധാർമികമായും, 
ആത്മീയമായും പൂർണനായിരുന്നു. 

ഒരു പുരുഷനു വേണ്ട എല്ലാ യോഗ്യതകളും 
ആദമിന് ഉണ്ടായിരുന്നു. ധൈര്യം, ശക്തി, 
നേതൃത്വപാടവം ചുറുചുരുക്കു, കാര്യ
ക്ഷമത, ഉത്തരവാദിത്വബോധം  നല്ല 
മനഃസാക്ഷി എല്ലാം അവനുണ്ടായിരുന്നു. 

ഹവ്വയെക്കുറിച്ചു പറഞ്ഞാൽ അവൾക്കും 
ഒരു സ്ത്രീ എന്ന നിലയിൽ വേണ്ടപ്പെട്ട എല്ലാ 
ഗുണങ്ങളും ഉണ്ടായിരുന്നു.  വാത്സല്യം, ദയ, 
വിനയം, അനുകമ്പ, ചുറുചുറുക്ക്, കരുതൽ, 
സ്നേഹം പങ്കുവെക്കാനുള്ള കഴിവ് സഹിതം 
ദൈവം സൃഷ്ടിച്ചു. 

ശാരീരിക പൂർണത:  

ശാരീരിക  പൂർണത എന്നാൽ എന്താണർത്ഥം?  അവരുടെ ശരീരം നല്ല 
ആരോഗ്യമുള്ളതായിരുന്നു. എത്ര പണിയെടു 
ത്താലും വേദനയോ, കോച്ചിപ്പിടുത്തമോ, 
മസ്സിലുകയറ്റമോ ഒന്നും അനുഭവപ്പെടുകയില്ല
ബാഹ്യമായ തൊലിയിലോ ആന്തരീക അവയ
വങ്ങളിലോ രോഗബാധ ഉണ്ടാകുമായിരുന്നില്ല
അവരുടെ ശരീരം ക്ഷയിക്കുകയോ,  രോഗം വരികയോ,  വാർദ്ധക്യം പ്രാപിക്കുകയോ, 
മരിക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു.

എന്നിരുന്നാലും ജീവിച്ചിരിക്കാൻ അവർ വായു ശ്വസിക്കുകയും, വെള്ളം കുടിക്കു
കയും ആഹാരം കഴിക്കുകയും ചെയ്യേണ്ട 
ആവശ്യമുണ്ട്.   വെള്ളവും,   ഭക്ഷണവും
ഇല്ലാതെ അവർക്കു അധികനാൾ ജീവിച്ചി 
രിക്കാൻ കഴിയുമായിരുന്നില്ല. 

പ്രകൃതി നിയമങ്ങൾക്കു വശംവദനായി 
മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കു 
കയുള്ളു.  

അവർക്കു വിശ്രമം ആവശ്യമുണ്ട്.  രാത്രി 
ഉറക്കം വേണം.  

വായുവിന് പകരം വെള്ളം ശ്വസിക്കാൻ 
ആവില്ല.   കല്ലും, മണ്ണും, മരവും ആഹാര
ത്തിന് പകരം കഴിക്കാൻ ആവില്ല. 

ഈ വിധത്തിൽ  മനുഷ്യരെ സൃഷ്ടിച്ചിരിക്കു 
ന്നതുകൊണ്ട് ദൈവം വെച്ചിരിക്കുന്ന നിയമ 
 ങൾ അനുസരിച്ചു ജീവിക്കണം. അല്ലാത്ത 
പക്ഷം സ്വയം ആത്മഹത്യായിലേക്ക് 
എടുത്തുചാടുകയായിരിക്കും. 

സ്വന്തം പരിമിതി മനസ്സിലാക്കി ജീവിക്കുന്ന 
മനുഷ്യൻ സന്തോഷം ആസ്വദിക്കുകയും 
സംതൃപ്‌തി വർധിപ്പിക്കുകയും  ചെയ്യും. 
യാതൊരു നിയന്ത്രണവുമില്ലാത്ത സമ്പൂർണ 
സ്വാതന്ത്ര്യം അല്ല പൂർണത എന്നു പറയുമ്പോൾ മനസ്സിലാക്കേണ്ടത്. 

നമ്മുടെ കാലത്തു സ്വാതന്ത്ര്യത്തിനു വേണ്ടി 
വാദിക്കുന്നവരും പ്രവർത്തിക്കുന്നവരും 
ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളും 
തത്വങ്ങളും അവഗണിക്കുന്നു എന്നുള്ളത് 
സങ്കടകരമാണ്.  കാരണം അതിന്റെ 
മോശമായ ഫലങ്ങൾ അനേകരെ രോഗിക 
ളാക്കുന്നു, പലവിധ  വ്യാധികളാൽ കഷ്ട 
പ്പെടുന്നു, വിഷാദവും ദുഃഖവും നിരാശയും 
വേട്ടയാടുന്നു.   ചിലർ ആത്മഹത്യ  ചെയ്യൂന്നു 
മറ്റു ചിലർക്ക് അകാലമരണം സംഭവിക്കുന്നു.

വൈകാരിക പൂർണത: 

വൈകാരിക ആവശ്യങ്ങൾ സഹിതമാണ് 
ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. 
അത് നിറവേറ്റപ്പെടുമ്പോൾ മാത്രമേ അവൻ 
സംതൃപ്തനായിരിക്കുകയുള്ളു. 

സ്നേഹം, ദയ, അനുകമ്പ, മനസ്സലിവ്, നന്മ, 
ക്ഷമ, പരോപകാരം, വിശ്വസ്തത, കൊടുക്കൽ-വാങ്ങൽ എന്നിവ പ്രകടമാക്കു 
മ്പോൾ ലഭിക്കുന്ന സന്തോഷമാണ് 
വൈകാരിക പൂർണതയിൽ ഉൾപ്പെട്ടിരിക്കുന്നത്. 

മറ്റൊരു സംഗതി വിവാഹിതരുടെ ഇടയിലെ 
ലൈംഗീക ബന്ധവും, ഇഷ്ടവും, പ്രീതിയും, 
ലാളനങ്ങളും, ഉമ്മവെക്കലും, തലോടലും, 
കെട്ടിപ്പിടിക്കലുകളും, നോട്ടം, പുഞ്ചിരി, 
സ്പർശനം എന്നിവയൊക്കെ വൈകാരിക 
ആവശ്യങ്ങളാണ്. 

ദുഖിച്ചിരിക്കുന്നവർക്കു ആശ്വാസ വാക്കുക 
ളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടിപ്പി 
ക്കുന്ന വൈകാരിക ആവശ്യങ്ങളുമുണ്ട്. 

ആളുകൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് 
അവരെ അഭിനന്ദിക്കുന്നതും പുകഴ്ത്തി 
പറയുന്നതും മാനം കൊടുക്കുന്നതും 
വൈകാരിക പൂർണതയിൽ ഉൾപ്പെടുന്നു. 

മാനസിക പൂർണത: 

ശുദ്ധമായ ഒരു മനഃസാക്ഷി സഹിതമാണ് 
ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. 

മനുഷ്യർക്ക് ഒരു ആന്തരിക ബോധമുണ്ട്. 
അത് ശരിയും തെറ്റും സംബന്ധിച്ച് നമ്മെ 
ഓർമപ്പെടുത്തുന്നു.  നമ്മുടെ മനോഭാവങ്ങ 
ളുടെ മേലും തീരുമാനങ്ങളുടെ മേലും 
പ്രവൃത്തികളുടെ മേലും മനഃസാക്ഷി ശക്തി 
ചെലുത്തുന്നു.  നാം ശരി ചെയ്യുമ്പോൾ 
നമ്മെ അഭിനന്ദിക്കും.  നാം തെറ്റ് ചെയ്യാൻ 
തുടങ്ങുമ്പോൾ നമ്മെ കുറ്റപ്പെടുത്തും. 

അതുകൊണ്ട് മാനസിക പൂർണത നമ്മുടെ 
ബുദ്ധിശക്തി ഉപയോഗിച്ചു ചെയ്യുന്ന എല്ലാ 
പ്രവൃത്തികളെയും സ്വാധീനിക്കുന്നു. 

നാം അറിഞ്ഞുകൊണ്ട് ഒരു തെറ്റ്  ചെയ്യുമ്പോൾ മനഃപ്പൂർവം അത് നമ്മെ തെറ്റുകാരനാക്കുന്നു. അതിന്റെ ഉത്തരവാദി 
ത്വം നാം തന്നെ വഹിക്കണം.  ഓരോ 
തെറ്റിനും മോശമായ പരിണത ഫലങ്ങൾ 
അനുഭവിക്കേണ്ടിവരും. അത്  ചിലപ്പോൾ 
കുറഞ്ഞ കാലത്തേക്കോ ദീർഘ കാലത്തേക്കോ നീണ്ടുനിന്നേക്കാം. 

നമ്മുടെ ആശകൾക്കും ആഗ്രഹങ്ങൾക്കും 
ബുദ്ധിശക്തിയുമായും ഹൃദയവുമായും 
ഒരു പ്രത്യേക ബന്ധമുണ്ട്.  നമ്മുടെ തെറ്റായ 
ചായ്‌വുകളെ തിരുത്താൻ മാനസിക 
പ്രാപ്തി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.  അല്ലാത്തപക്ഷം മോശമായ മനസ്സിന്റെ ഉടമയായി മറ്റുള്ളവ
രാൽ വെറുക്കപ്പെടുന്ന അവസ്ഥയിൽ 
നമ്മെ കൊണ്ടുചെന്നെത്തിക്കും. 


ആയതിനാൽ സൽഗുണപൂർണൻ ആകാൻ 
കഠിനശ്രമം ചെയ്യുക.    നേരായ ചിന്തകൾ 
മാനസിക പൂര്ണതയുടെ തെളിവാണ്. 

വികലമായ ചിന്തകളും വിചാരങ്ങളും ഒരു 
വികലമായ മനസ്സിന്റെ ഉപോല്പന്നമാണ്. 

നമ്മുടെ ചിന്തകളും വിചാരങ്ങളും 
എല്ലായ്‌പോഴും സഭ്യമായിരിക്കാൻ നമ്മൾ 
വളരെയേറെ പ്രയത്നിക്കേണ്ടതുണ്ട്.  
ഈ പ്രാപ്തി ദൈവത്തിന്റെ ഒരു ദാനമാണ്. 
മൃഗങ്ങൾക്കില്ലാത്ത ഈ മാനസിക പ്രാപ്തി 
തീർച്ചയായും വിലമതിക്കപ്പെടണം. 

ധാർമിക പൂർണത: 

സത്യത്തിന്റെയും നീതിയുടെയും ന്യായത്തി 
ന്റെയും പക്ഷത്തു നിലയുറപ്പിക്കുന്നവരാണ് 
ധാർമിക പൂർണതയുള്ളവർ. 

അവർ ദുഷ്ടതയെ വെറുക്കുന്നു. 

നന്മയെ ഇഷ്ടപ്പെടുന്ന വ്യക്തിത്വത്തിന് 
ഉടമകളാണവർ. മറ്റുള്ളവർക്ക് നന്മ വരാനും 
അവരുടെ ക്ഷേമത്തിൽ താല്പര്യം എടുക്കുന്ന 
വരാണ്.  

സ്വന്തം താല്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ 
താൽപര്യങ്ങൾക്കു മുൻ‌തൂക്കം കൊടുക്കുന്ന
വ്യക്തികൾ ആയിരിക്കും.  അവർ തിന്മയെ 
നന്മയായും, നന്മയെ തിന്മയായും ചിത്രീക 
രിക്കുകയില്ല. 

തെറ്റായ ന്യായവാദങ്ങളാൽ ശരിയായതിനെ 
മറിച്ചുകളയുകയില്ല ധർമിഷ്ഠന്മാർ. 

ചെയ്തുതീർക്കേണ്ട കാര്യങ്ങൾ കൃത്യമായും 
സമയബന്ധിതമായും അടിയന്തിരതയോടെ
യും ചെയ്യാൻ കഠിന ശ്രമം ചെയ്യും. 

എല്ലാറ്റിനും ഉപരി സ്രഷ്ടാവ് പറയുന്ന 
കാര്യങ്ങൾ ശ്രദ്ധിക്കുകയും അനുസരിക്കുക
യും ചെയ്യാൻ ആകാംക്ഷയുള്ളവർ 
ആയിരിക്കും. 

ആത്മീയ പൂർണത: 

ഓരോ വ്യക്തിയിലും പ്രഥമ സ്ഥാനത്തു 
വരേണ്ട ഒരു ഗുണമാണ് ആത്മീയത. 

തന്റെ സ്രഷ്ടാവായ ദൈവവും ജീവദാതാ 
വുമായവനോടുള്ള ഏറ്റവും അടുത്ത 
ഊഷ്മളമായ ബന്ധമാണ് യഥാർത്ഥ 
ആത്മീയത. 

ദൈവം ആരാണ് എന്നു അന്വേഷിക്കുന്നതും 
കണ്ടെത്തുന്നതും അവനെ വിശ്വസിച്ചു 
ആരാധിക്കുന്നതും മനുഷ്യന്റെ കടമയായി 
തിരിച്ചറിയുന്നവർ ആത്മീയ പൂര്ണതയുള്ള 
വരാണ്. 

ദൈവത്തെ അറിയാനും അവനെ ആരാധി 
ക്കാനും ഉള്ള ഒരു വാഞ്ചയോടെയാണ് 
മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. 

അതുകൊണ്ട് ആത്മീയ ആവശ്യങ്ങളെ
ക്കുറിച്ച്  ബോധമുള്ളവൻ ആയിരിക്കണം. 
മൃഗങ്ങൾക്ക് ഈ കഴിവ് ദൈവം കൊടുത്തിട്ടില്ല.  മനുഷ്യന് മാത്രമുള്ള ഒരു 
കഴിവാണ് ആത്മീയത. 

സ്വന്തം ഇഷ്ടത്തെക്കാൾ ദൈവേഷ്ടത്തിന്നു 
പ്രാധാന്യം കൊടുക്കുന്നവരും ദൈവത്തിന്റെ 
കാഴ്ചപ്പാടുകളും വീക്ഷണങ്ങളും മനസ്സിലാ 
ക്കാൻ ശ്രമിക്കുകയും ചെയ്യും. 

ദൈവത്തെ സ്രഷ്ടാവെന്ന നിലയിൽ 
സ്നേഹിക്കാനും,   അനുസരിക്കാനും 
ആരാധിക്കാനും ആഗ്രഹിക്കുന്ന താഴ്മ 
യുള്ള വ്യക്തികളാണ് ആത്മീയ മനസ്സുള്ളവർ. 

എല്ലാ സൃഷ്ടി ദിവസങ്ങളുടെയും അവസാനം ദൈവം പറഞ്ഞു: "വളരെ നല്ലത് ".  അപ്പോൾ 
ദൈവത്തിന്റെ പൂർണതയുള്ള നിലവാര
ത്തിൽ പൂര്ണമാക്കപ്പെട്ട സൃഷ്ടികൾ 
ദൈവത്തെ സ്തുതിക്കാൻ ആഗ്രഹിക്കുന്നു. 

(Simple Truth) തുടർന്നു വായിക്കുക. 
താഴെ comments box ഉണ്ട്. 








Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.