MAN - A MASTERPIECE OF JEHOVAH GOD -Part 3.
മനുഷ്യനെ സൃഷ്‌ടിച്ച വിധം:
മനുഷ്യനെ ആണും പെണ്ണും ആയി സൃഷ്ടിക്കുന്നതും ദൈവം അവരെ അനുഗ്രഹിക്കുന്നതും ആറാം സൃഷ്ടി ദിവസത്തിന്റെ അവസാനത്തോടടുത്താണ്.
ഉല്പത്തി രണ്ടാം അധ്യായത്തിൽ സൃഷ്ടിയോട്
ബന്ധപ്പെട്ട കൂടുതലായ വിശദീകരണം
നൽകിയിട്ടുണ്ട്.
ഉല്പത്തി 2: 7 ഇങ്ങനെ വായിക്കുന്നു.
"ദൈവമായ യഹോവ നിലത്തെ പൊടി
കൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ
മൂക്കിലേക്ക് ജീവശ്വാസം ഊതി,
മനുഷ്യൻ ജീവനുള്ള വ്യക്തിയായി
തീർന്നു." (NWT)
നിലത്തെ പൊടി കൊണ്ടാണ് ദൈവം
മനുഷ്യനെ സൃഷ്ടിച്ചത്. ഒരു മനുഷ്യ
ശരീരം നിർമിച്ചു ജീവശ്വാസം ഊതി ജീവൻ
നൽകി. അങ്ങനെ മനുഷ്യൻ ജീവനുള്ള ഒരു
വ്യക്തി ആയിത്തീർന്നു.
ചില ഭാഷാന്തരങ്ങളിൽ "ദേഹി" എന്നു
വായിക്കപ്പെടുന്നു. (ഇവിടെ ഉപയോഗിച്ചിരി
ക്കുന്ന എബ്രായ പദം "Nephesh " ആണ് )
ശ്വസിക്കുന്ന ജീവികൾക്കെല്ലാം ദേഹി
എന്ന പദം ബൈബിളിൽ കാണാൻ കഴിയും.
മനുഷ്യരും മൃഗങ്ങളും മത്സ്യങ്ങളും
പക്ഷികളും ദേഹികളാണ്. കാരണം അവയെ ഉണ്ടാക്കിയിരിക്കുന്നത് പൊടിയിൽ നിന്നാണ്.
ഒന്നാം മനുഷ്യന്റെ പേര് "ആദം" എന്നു
ദൈവം വിളിച്ചു. ആ പദത്തിന്റെ അർത്ഥം
(മണ്ണിൽ നിന്നുള്ളവൻ) പൊടിയിൽ നിന്നു
ള്ളവൻ എന്നാണ്. (Luke 3: 38)
മനുഷ്യൻ ജീവനുള്ള ദേഹി ആയിത്തീർന്നു.
ഒരു വ്യക്തി എന്ന നിലയിൽ മനുഷ്യൻ തന്നെ
ഒരു ദേഹിയാണ്. ദേഹി അദൃശ്യമായ ഒന്നല്ല.
മനുഷ്യന്റെ ഉള്ളിലുള്ള സംഗതിയല്ല.
മനുഷ്യന് ഒരു "അമർത്യ ദേഹി" ഇല്ല.
ദേഹികളെ കണ്ണുകൊണ്ട് കാണാൻ കഴിയും.
ബൈബിൾ പറയുന്നതനുസരിച്ചു ദേഹികൾ
രക്തം ഉള്ള ജീവികൾ ആണ്. കൂടാതെ
"ദേഹി മരിക്കും" എന്നു Ezekiel 18:4 ഉറപ്പായി പറഞ്ഞു.
ദൈവം ആദാമിനെ സൃഷ്ടിച്ചത് ഒരു ശിശു
ആയിട്ടല്ല. ആദാമിന് ശൈശവം, കുട്ടിക്കാലം
കൗമാരം, യൗവ്വനം ഒന്നും ഇല്ലായിരുന്നു.
ആദം പൂർണ്ണ മനുഷ്യൻ ആയിരുന്നു. ഒരു
പക്വതയുള്ള ഒത്ത മനുഷ്യനായിരുന്നു.
ഒരു ശിശു ആയിട്ടാണ് നിര്മിച്ചതെങ്കിൽ
നമ്മെപ്പോലെ തന്നെ ഒരു സംരക്ഷണകരം
ആവശ്യമാണ്. ഒരു സംരക്ഷകൻ ഇല്ലെങ്കിൽ
തുടർന്ന് ജീവിക്കാൻ കഴിയാതെ പോകും.
എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ജീവൻ
നിലനിർത്താൻ ആവശ്യമായിരുന്നു എന്നു
ഒരു നിമിഷം ചിന്തിച്ചു നോക്കൂ.
വായു, വെള്ളം, വെളിച്ചം, ആഹാരം ഒക്കെ
ആരെങ്കിലും നമുക്ക് വേണ്ടി കരുതണം.
നാം ജനിക്കുന്നതിനു മുൻപുതന്നെ
അവയൊക്കെ സ്ഥിതി ചെയ്യണം.
മനുഷ്യൻ പരിണമിച്ചുണ്ടായതാണെങ്കിൽ
നമ്മുടെ ഭൂമി ജീവിക്കാൻ പറ്റിയ ഒരു സ്ഥലം
ആയി സ്ഥിതി ചെയ്യണമായിരുന്നു.
പ്രപഞ്ചത്തിന്റെ ഒരു കോണിൽകിടക്കുന്ന
നമ്മുടെ ഗ്രഹമായ ഭൂമി മാത്രം ജീവിക്കാൻ
തക്ക പൂർണതയുള്ള അവസ്ഥയിൽ
ആയിത്തീർന്നതു എങ്ങനെയാണ്?
പ്രപഞ്ച സ്രഷ്ടാവിന്റെ കര വിരുതും
വലിയ ബുദ്ധിശക്തിയും നമുക്ക്
കാണാൻ കഴിയും
മറ്റെല്ലാ ഗ്രഹങ്ങളിലും വെച്ചു ഭൂമി
മനോഹരമാക്കാനും തന്റെ അദ്വിതീയ
സൃഷ്ടി ആയി കാണാനും ഇവിടെ ജീവൻ
ഉണ്ടായിരിക്കാനും ഉദ്ദേശിച്ചത് സ്രഷ്ടാവിന്റെ
സ്നേഹം എന്ന അതുല്യ ഗുണംകൊണ്ടാണ്.
ഈ ഭൂമിയിൽ ജീവിക്കുന്ന ബുദ്ധി ശക്തിയുള്ള മനുഷ്യർ അത് തിരിച്ചറിയൂ
കയും ദൈവത്തെ സ്തുതിക്കണമെന്നും
അവന് നന്ദി കൊടുക്കണം എന്നും ദൈവം
ഉദ്ദേശിച്ചു.
മനുഷ്യന്റെ അതുല്യമായ പ്രാപ്തികൾ
മനുഷ്യന് ഭാഷ കൈകാര്യം ചെയ്യാനും
സംസാരിക്കാനും ഉള്ള പ്രാപ്തി കൊടുത്തു.
ദൈവത്തെ പാടി സ്തുതിക്കാൻ തക്കവണ്ണം
വായയുടെ പ്രത്യേക അവയവം ഉണ്ടാക്കി.
അവരുടെ സന്തതിപരമ്പരകൾ ഭൂമിയിൽ
നിറയാൻ തക്കവണ്ണം ലൈംഗിക പ്രാപ്തി
കൊടുത്തു.
ഇതെല്ലാം ഓട്ടോമാറ്റിക് ആയി പരിണാമ
പ്രക്രിയയിലൂടെ സംഭവിച്ചു എന്നു പറയാൻ
മനുഷ്യന്റെ ന്യായബോധം അനുവദിക്കുന്നില്ല.
അതുകൊണ്ട് വിവരവും വിവേകവും ഉള്ള
ആരും ന്യായബോധത്തിന് വിരുദ്ധമായ
ഒരു സിദ്ധാന്തം വിശ്വസിക്കുകയില്ല.
മനുഷ്യൻ യഹോവയാം ദൈവത്തിന്റെ
ഉത്കൃഷ്ട സൃഷ്ടിയാണ്.
(Simple Truth) തുടർന്ന് വായിക്കുക
Comments box മറക്കരുത്.
Comments
Post a Comment