MAN - A MASTERPIECE OF JEHOVAH GOD - Part 2.

ജീവികളുടെ ഭക്ഷണം:  

മനുഷ്യരും മൃഗങ്ങളും പക്ഷികളുമൊക്കെ 
എന്ത് ഭക്ഷണം കഴിച്ചു വിശപ്പടക്കണമാ 
യിരുന്നു? 

സകലതിനും ജീവൻ കൊടുത്ത ദൈവം 
ആ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ ആഹാരവും സമൃദ്ധമായി ഉണ്ടായിരിക്കാൻ 
വേണ്ട ക്രമീകരണം ചെയ്തു. 

         ഉല്പത്തി 1: 29, 30 വായിക്കുക. 
         "ദൈവം തുടർന്നു: " ഇതാ വിത്തുള്ള 
         ഫലം ഉല്പാദിപ്പിക്കുന്ന എല്ലാ മരങ്ങളും 
         ഭൂമിയിലെങ്ങും കാണുന്ന വിത്തുള്ള 
         എല്ലാ സസ്യങ്ങളും ഞാൻ നിങ്ങൾക്ക് 
         തന്നിരിക്കുന്നു. അവ നിങ്ങൾക്ക് 
         ആഹാരമായിരിക്കട്ടെ. 
         30. ഭൂമിയിലുള്ള എല്ലാ വന്യമൃഗങ്ങൾ 
         ക്കും ആകാശത്തിലെ എല്ലാ പറവകൾ 
         ക്കും ഭൂമിയിലെ എല്ലാ ജീവികൾക്കും 
         ആഹാരമായി ഞാൻ പച്ചസസ്യം 
         എല്ലാം കൊടുത്തിരിക്കുന്നു." 
         അങ്ങനെ സംഭവിച്ചു. 

ജീവന്റെ നിലനിൽപ്പിന് മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾ ആഹാരം കഴി 
യ്ക്കണമെന്നുള്ളത് നമ്മുടെ സ്രഷ്ടാവിന്റെ 
ജ്ഞാനത്തിന്റെയും നന്മയുടെയും 
തെളിവാണ്.  ഭക്ഷണത്തിന്റെ ലഭ്യത 
സ്രഷ്ടാവിനെ ആശ്രയിച്ചിരിക്കുന്നു. 

എല്ലാ ജീവികൾക്കും ആഹാരം ഒന്നുതന്നെ 
ആയിരുന്നു. 

പച്ചസസ്യം (vegetables) പഴവർഗങ്ങൾ 
(Fruits) കൂടാതെ വൃക്ഷങ്ങളുടെ വിത്തുകൾ 
എന്നിവയെല്ലാം കഴിച്ചു വിശപ്പടക്കാൻ 
ആവശ്യപ്പെടുന്നു.  ദൈവം സമൃദ്ധമായ 
അളവിൽ ശുദ്ധമായ വെള്ളവും കരുതി. 

ചാക്രിക ആവർത്തി 

ജീവികൾ ആരോഗ്യത്തോടെ ഇരിക്കാനും 
ജീവൻ നിലനിർത്താനും ഭക്ഷണം ദിവസേന 
കഴിക്കണമായിരുന്നു.  നമ്മുടെ ഭക്ഷണം 
ദഹിപ്പിക്കണം, ഊർജം വേണം.  

പ്രകൃതിയിലെ  സസ്യങ്ങളിൽ നടക്കുന്ന വളരെ സങ്കീർണമായ "ചാക്രികആവർത്തി"
യുടെ (cycles) ഫലമായിട്ടാണ് മനുഷ്യർക്കും 
മൃഗങ്ങൾക്കും പക്ഷികൾക്കും ആഹാരം 
ലഭ്യമാക്കുന്നത്.  അതിൽ water cycles, 
Carbon cycles, Phosphorus cycles, Nitrogen 
Cycles ഉൾപ്പെടുന്നു. 

വെറുതെ എന്തെങ്കിലും ആഹാരം കഴിച്ചാൽ 
പോരാ.  ആഹാരം പോഷക സമൃദ്ധമായിരി 
ക്കണം.  അത് നമുക്ക് ഊർജം പകരണം. 
Protein,  minerals ,  iron,  മറ്റു വിറ്റാമിനുകൾ 
ഒക്കെ ശരീരത്തിന്റെ ശരിയായ വളർച്ചക്ക് 
അത്യന്താപേക്ഷിതമാണ്. 

ഒന്നും പാഴാക്കാനില്ല 

ദൈവത്തിന്റെ ഭക്ഷണ ക്രമീകരണത്തിൽ 
Waste ഒട്ടും തന്നെ ഉണ്ടാകുന്നില്ല.  Waste 
വീണ്ടും recyclying ചെയ്യാനുള്ള കാര്യങ്ങൾ 
ദൈവം ചെയ്തിരിക്കുന്നു. 

മനുഷ്യനോ മൃഗങ്ങൾക്കോ പരിസ്ഥിതിക്കോ 
ഭൂമിയുടെ മനോഹാരിതക്കോ യാതൊരു 
കോട്ടവും നാശവും പറ്റാത്തവിധത്തിൽ 
ജ്ഞാനപൂർവം ചെയ്തിരിക്കുന്നു. ദൈവം 
അതെങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നു 
നമുക്ക് നോക്കാം. 

സസ്യങ്ങൾ സൂര്യപ്രകാശത്തിൽ  നിന്നു 
Energy സ്വീകരിച്ചു photosynthesis എന്ന 
പ്രക്രിയ ചെടിയുടെ കോശങ്ങളിൽ നടക്കും.
അപ്പോൾ വെള്ളവും കാർബൺ di oxide, 
ഉപയോഗിച്ചു sugar ഉണ്ടാക്കുന്നു.  ഈ സമയം ഒരു by-product വാതകം Oxygen  പുറത്തേക്കു  നിർഗമിക്കുന്നു. 

ഈ oxygen ഒരു waste ആണെന്ന് നമുക്ക് 
പറയാനാവില്ല. നമ്മെ സംബന്ധിച്ചിടത്തോളം 
അത് waste അല്ല.  

ജീവജാലങ്ങൾ ശ്വസിക്കുന്നതും ജീവൻ 
നിലനിർത്തുന്നതും oxygen എന്ന വായുവാണ്
Oxygen ഉപയോഗിച്ചു നമ്മുടെ ശരീരത്തിൽ 
ഭക്ഷണം ദഹിപ്പിക്കുന്നു.  നാം ശ്വസിക്കു
മ്പോൾ  carbon di oxide പുറത്തേക്കു വിടുന്നു 
ഈ carbon di oxide വീണ്ടും സസ്യങ്ങൾ 
Photosynthesis എന്ന പ്രക്രിയക്കുവേണ്ടി 
ഉപയോഗപ്പെടുത്തുന്നു. 

എത്ര അതിശയകരം!  അത്ഭുതം തന്നെ.

നമുക്ക് ഊർജം സംഭരിക്കാൻ phosphorus 
അത്യന്താപേക്ഷിതമാണ്.. അത് നമുക്ക് 
എവിടെ നിന്നും കിട്ടും? 

സസ്യങ്ങൾ നമ്മുടെ മണ്ണിലുള്ള അജൈവ 
Phosphates വലിച്ചെടുക്കുന്നു.  എന്നിട്ട് 
ജൈവ phosphorus ആയി രൂപാന്തരപ്പെടു 
ത്തുന്നു. 

നാം സസ്യങ്ങൾ,  പഴങ്ങൾ കഴിക്കുമ്പോൾ 
നമുക്ക് ആവശ്യമായ phosphorus ലഭിക്കും.
വീണ്ടും ഈ phosphorus നമ്മിൽനിന്ന് 
അവശിഷ്ടമായി മണ്ണിലേക്ക് തിരിച്ചു 
ചെല്ലുന്നു. അത് സസ്യങ്ങൾ വലിച്ചെടുക്കുന്നു. 

ജീവികൾക്ക് Nitrogen ആവശ്യമാണ്‌. 
അത് എവിടെ  നിന്നു നമുക്ക് കിട്ടും? 

നമ്മുടെ അന്തരീക്ഷത്തിൽ 78% nitrogen 
അടങ്ങിയിരിക്കുന്നു. ഇത്  ഭൂമിയിലെ 
ജീവികൾക്ക് നേരിട്ടു കഴിക്കാനാവില്ല. 
അതുകൊണ്ട് Nitrogen നെ മറ്റു രൂപങ്ങളാ 
ക്കി രൂപമാറ്റം വരുത്തണം.  അതെങ്ങനെ 
സാധിക്കും? 

ഒരു വിധം "മിന്നൽ" ആണ്. പയർ വർഗ്ഗങ്ങൾ 
സോയാബീൻസ് എന്നിവ മിന്നലിൽ നിന്നും 
 Nitrogen ന്റെ പ്രത്യേക രൂപം ആഗിരണം 
ചെയ്യുന്നു. ജീവികൾ പയർ (അച്ചിങ്ങപ്പയർ)
കഴിക്കുമ്പോൾ ഭക്ഷണയോഗ്യമായ Nitrogen 
കിട്ടുന്നു.  അത് നമ്മുടെ DNA molecules, 
Protein എന്നിവയുടെ ഭാഗമായിരിക്കും. 
ശരീരത്തിൽ protein ഉല്പാദിപ്പിക്കാൻ 
Nitrogen അനിവാര്യം ആകുന്നു. 

അതുകൊണ്ട് സസ്യങ്ങൾക്ക് ആവശ്യമായ 
മഴയും ഫലഭൂയിഷ്ഠമായ മണ്ണും വേനലും 
ഒക്കെ സ്രഷ്ടാവ് ഒരുക്കിവെച്ചു.  അങ്ങനെ 
ദൈവം വേണ്ടത്ര ആഹാരവും ഹൃദയം 
നിറയെ ദന്തോഷവും തന്നു   ഭൂമിയിലേ 
മനുഷ്യൻ അടക്കമുള്ള ജീവികൾക്ക് നന്മ 
കാണിച്ചിരിക്കുന്നു. 

ഈ സ്നേഹപൂർവ്വകമായ കരുതലിനെ 
വിലമതിക്കാൻ ആർക്കു കഴിയും?  

 ബുദ്ധിശക്തിയുള്ള മനുഷ്യനുമാത്രം!

ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് 
ദൈവത്തിന്റെ വ്യക്തിത്വം എത്ര ഉന്നതം 
ആണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 

സ്രഷ്ടാവ് ഒരു വ്യക്തി ആണെന്ന് ഇതിൽ 
 നിന്നെല്ലാം മനസിലാക്കാം. 

അതുകൊണ്ട് ഉല്പത്തി 2: 4 വാക്യത്തിൽ 
ഇങ്ങനെ വായിക്കുന്നു. 
      "ദൈവമായ യഹോവ ആകാശവും 
      ഭൂമിയും ഉണ്ടാക്കിയ ദിവസം അവ 
      സൃഷ്‌ടിച്ച സമയത്തു അവ അസ്തിത്വ
      ത്തിൽ വന്നതിന്റെ ഒരു ചരിത്രവിവര 
      ണമാണ് ഇത് "

ദൈവത്തിന്റെ പേര്  "യഹോവ" എന്നു 
ബൈബിളിലുടെ വെളിപ്പെടുത്തിയിരിക്കുന്നു. 
ഒരു വ്യക്തിപരമായ അടുപ്പം  ദൈവനാമം 
അറിയുന്നതുകൊണ്ടു നമുക്ക് തോന്നുന്നു. 
ദൈവം  ചെയ്തിരിക്കുന്ന എല്ലാ നന്മയ്ക്കും 
അവനു നന്ദി കൊടുക്കാൻ കഴിയും. 

(Simple Truth) തുടർന്നു വായിക്കുക 
താഴെ comments ചെയ്യുക. 



 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.