MAN - A MASTERPIECE OF JEHOVAH GOD - Part 1.
മനുഷ്യർ സ്വയം ഉളവായതല്ല:
ഇന്ന് ഭൂമിയിൽ ജീവിക്കുന്ന ഏതെങ്കിലും
പുരുഷനോ സ്ത്രീയ്‌ക്കോ ഞാൻ "സ്വയം
ആസ്തിക്യത്തിൽ വന്നതാണ് " എന്ന്
അവകാശപ്പെടാൻ കഴിയുമോ? കഴിഞ്ഞ
കാലങ്ങളിൽ ജീവിച്ചിരുന്ന ആരെങ്കിലും
അങ്ങനെ അവകാശപ്പെട്ടതായി നിങ്ങൾ
കേട്ടിട്ടുണ്ടോ? ഞാൻ സ്വയം ഉണ്ടായതാണ്
എന്ന് അവകാശപ്പെട്ടാലും സത്യം അതല്ല
എന്ന് നമുക്കറിയാം.
ലോകത്തിൽ ജീവിക്കുന്ന ഏതൊരാളും
മറ്റൊരാളാൽ ജനിപ്പിക്കപ്പെട്ടവൻ ആണ്.
തനിക്കു ഒരു അച്ഛനും അമ്മയും ഉണ്ട്
എന്ന് അംഗീകരിക്കാതിരിക്കാൻ പറ്റാത്ത
വിധം അത് അത്രയ്ക്ക് ഉറപ്പായ കാര്യമാണ്.
പ്രായപൂർത്തിയായ ഒരു വ്യക്തി ആണെങ്കിൽ ഒരു നിമിഷം പിറകോട്ടു തിരിഞ്ഞുനോക്കി
യാൽ സ്വയം ഇപ്പോഴത്തെ അവസ്ഥയിലേക്ക് വന്നതല്ല താൻ എന്ന് മനസ്സിലാക്കാൻ
പ്രയാസമില്ല. നിങ്ങൾക്കും കുട്ടികൾ ജനിക്കുന്നു അല്ലെങ്കിൽ ജനിപ്പിക്കുന്നു.
കുട്ടി ആണായാലും പെണ്ണായാലും അവർ
സ്വയം ഉണ്ടാകുന്നില്ല. ചിലർ പറയുന്നത്
ഞാൻ പറഞ്ഞില്ലല്ലോ എന്നെ ജനിപ്പിക്കാൻ
എന്നാണ്.
നാം ജനിപ്പിച്ച കുട്ടികളെ ഒരു പ്രത്യേക പ്രായം
വരെ നമ്മൾ വളർത്തുന്നു. അവരെ പരിപാലി
ക്കുന്നു, അവരുടെ ജീവിതാവശ്യങ്ങൾ
നിറവേറ്റുന്നു. മക്കളെ ശിക്ഷിച്ചു വളർത്തുന്നു. തെറ്റുകൾ ചൂണ്ടിക്കാണിച്ചു
ശരി ചെയ്യാൻ പ്രേരിപ്പിക്കുന്നു. അവരുടെ
ഭാവിയിലേക്കുപോലും കരുതുന്നു. ചിലർ
പറഞ്ഞു കേട്ടിട്ടില്ലേ, നാലു തലമുറയ്ക്ക്
വേണ്ട സ്വത്തും പണവും ഞങ്ങൾ
സമ്പാദിച്ചു വച്ചിട്ടുണ്ട് എന്നെല്ലാം വീമ്പിള
ക്കുന്നത്. മാതാപിതാക്കളെ മക്കൾ സ്വയം
ഉണ്ടായതാണെകിൽ എന്തിനാണ് ഈ
വൃഥാപ്രയത്നമെല്ലാം!
അവർ നിങ്ങളുടെ മക്കളാണ്. അതുകൊണ്ട്
വാത്സല്യപൂർവ്വം പരിപാലിക്കുന്നതും
അവർക്കുവേണ്ടി കരുതുന്നതും അവരോടുള്ള "സ്നേഹം" എന്ന വിശേഷ
പ്പെട്ട ഗുണം നിങ്ങളിൽ ഉള്ളതുകൊണ്ടാണ്.
സ്നേഹമെന്ന ഈ ഗുണം നിങ്ങൾക്കു
എവിടെനിന്നാണ് കിട്ടിയത്.?
ദൈവം സ്നേഹം ആകുന്നു. അതുകൊണ്ട്
സ്നേഹം എന്ന അമൂല്യമായ ഗുണം
സ്രഷ്ടാവ് നിങ്ങളിൽ ഉൾനട്ടിട്ടുണ്ട്.
അത് തെളിയിക്കുന്നത് മനുഷ്യർ ദൈവത്തിന്റെ ഒരു ഉൽക്കൃഷ്ടസൃഷ്ടി
ആണെന്നാണ്. ഇത് മനസ്സിലാക്കാൻ
ആദ്യ മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചു
വിശുദ്ധ തിരുവെഴുത്തുകൾ (The Holy
Bible) പറയുന്ന കാര്യങ്ങൾ നോക്കണം.
ഉല്പത്തി 1: 26-28
26. ദൈവം പറഞ്ഞു: "നമുക്ക് നമ്മുടെ
ഛായയിൽ നമ്മുടെ സാദൃശ്യത്തിൽ"
മനുഷ്യനെ ഉണ്ടാക്കാം. അവർ കടലിലെ
മൽസ്യങ്ങളുടെമേലും ആകാശത്തിലെ
പറവജാതികളുടെ മേലും ആധിപത്യം
നടത്തട്ടെ. വളർത്തുമൃഗങ്ങളും ഭൂമിയിൽ
കാണുന്ന എല്ലാ ജീവികളും മുഴു
ഭൂമിയും അവർക്കു കീഴടങ്ങിയിരിക്കട്ടെ.
27. അങ്ങനെ ദൈവം സ്വന്തം ഛായയിൽ
മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ
ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു
ആണും പെണ്ണും ആയി അവരെ
സൃഷ്ടിച്ചു.
28. തുടർന്നു അവരെ അനുഗ്രഹിച്ചു
ദൈവം ഇങ്ങനെ കല്പിച്ചു. "നിങ്ങൾ
സന്താനസമൃദ്ധിയുള്ളവരായി പെരുകി
ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി
ഭരിച്ചു കടലിലെ മൽസ്യങ്ങളുടെ മേലും
ആകാശത്തിലെ പറവകളുടെ മേലും
ഭൂമിയിൽ കാണുന്ന എല്ലാ ജീവികളുടെ
മേലും ആധിപത്യം നടത്തുക."
ഈ ഭാഗം വായിക്കുമ്പോൾ മനുഷ്യൻ എത്ര
ശ്രേഷ്ഠനായ വ്യക്തി ആണെന്ന് നമുക്ക്
മനസ്സിലാക്കാവുന്നതാണ്. മൃഗങ്ങളിൽ
നിന്നും വ്യത്യസ്തമായി സ്രഷ്ടാവ് ചില
പ്രത്യേക പദങ്ങളും ഭാഷയും ഇവിടെ ഉപയോഗിക്കുന്നു. മനുഷ്യനുമാത്രം
കിട്ടിയിട്ടുള്ള ഒരു പ്രത്യേക പദവിയെക്കുറിച്ചു
നാം ഇവിടെ വായിക്കുന്നു.
ദൈവത്തിന്റെ ഛായയിൽ :
മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ
"ഛായയിലും" ദൈവത്തിന്റെ സാദൃശ്യത്തിലുമാണ്. എന്താണ് ആ
വാക്കുകളുടെ അർത്ഥം?
ഛായയിൽ = സ്വരൂപത്തിൽ (Image) എന്നർത്ഥം
ഒരു വന്യ മൃഗത്തിന്റെയോ വളർത്തു മൃഗ
ത്തിന്റേയോ ഒരു മൽസ്യത്തിന്റെയോ ഒരു
ചിറകുള്ള പക്ഷിയുടെയോ സ്വരൂപത്തിലല്ല
മനുഷ്യനെ സൃഷ്ടിച്ചത്. മറിച്ചു ദൈവത്തിന്റെ സ്വരൂപത്തിലാണ്. ദൈവ
സ്വരൂപം എന്താണ്?
ദൈവം ഒരു "ആത്മാവ് "ആകുന്നു, അഥവാ
ഒരു ആത്മവ്യക്തി ആകുന്നു എന്ന് ബൈബിൾ പറയുന്നു. ആത്മവ്യക്തിയായ
ദൈവത്തെ മനുഷ്യർക്കാർക്കും കാണാൻ
കഴിയുന്നതല്ല. അതുകൊണ്ട് മനുഷ്യ
ശരീരം പോലെയാണ് ദൈവ സ്വരൂപം എന്ന്
പറയാനാവില്ല.
ദൈവത്തിന്റെ ഛായയിൽ സൃഷ്ടിച്ചു എന്ന്
പറഞ്ഞാൽ ദൈവത്തിന്റെ ഗുണങ്ങൾ
പ്രകടിപ്പുച്ചുകൊണ്ട് മനുഷ്യർ സ്രഷ്ടാവിന്റെ
"ആത്മീയ ഛായ" പ്രതിഫലിപ്പിക്കണം എന്നു
മനസിലാക്കാം. ദൈവത്തിന്റെ "ധാർമിക "
ഗുണങ്ങൾ സഹിതമാണ് മനുഷ്യരെ സൃഷ്ടി
ച്ചത്. സ്നേഹം, നീതി, മുതലായ ദൈവീക
ഗുണങ്ങൾ മനുഷ്യർ പ്രതിഫലിപ്പിക്കണ
മെന്നു ദൈവം ആഗ്രഹിച്ചു.
അറിവ് സമ്പാദിക്കാൻ നല്ല മികച്ച തലച്ചോർ
അവനു കൊടുത്തു. അതുകൊണ്ട് മൃഗങ്ങൾ
ക്കില്ലാത്ത ബുദ്ധിശക്തി ഉപയോഗിച്ചു അവൻ എല്ലാ സൃഷ്ടിക്രിയകളെക്കുറിച്ചും
പഠിക്കാനും മനസ്സിലാക്കാനും ആ അറിവ്
മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും കഴിയുന്നു.
ദൈവത്തിന്റെ സാദൃശ്യത്തിൽ :
സാദൃശ്യം = സമാനത (Likeness) എന്നർത്ഥം.
ദൈവത്തിന്റെ എന്ത് സമാനതയിലാണ്
മനുഷ്യരെ സൃഷ്ടിച്ചത്? ദൈവം പ്രപഞ്ച
പരമാധികാരിയാണ്. ദൈവത്തിന്നു
സ്വതന്ത്ര ഇച്ഛാശക്തി എന്ന ഗുണമുണ്ട്.
അതുപോലെ മനുഷ്യനും "സ്വതന്ത്ര ഇച്ഛാശക്തി" ഉണ്ടായിരിക്കാനുള്ള പ്രാപ്തി
ദൈവം കൊടുത്തു.
മറ്റു ജീവികൾക്കാകട്ടെ അവയെല്ലാം തന്നെ
സഹജാവബോധം "സഹജവാസന" (Instinct)
എന്ന ഗുണത്താൽ നിയന്ത്രിക്കപ്പെടുന്നു.
ശരി എന്താണെന്നും തെറ്റ് എന്താണെന്നും
തിരഞ്ഞെടുക്കാനുള്ള "തിരഞ്ഞെടുപ്പ്
സ്വാതന്ത്ര്യം" മനുഷ്യന് മാത്രം കിട്ടിയിട്ടുള്ള
ഒരു പ്രാപ്തിയാണ്. അത് സ്രഷ്ടാവിന്റെ ഒരു
വലിയ ദാനം തന്നെയാണ്. നമ്മുടെ ഓരോ
വഴികളും പ്രവർത്തികളും എപ്പോഴും നിയന്ത്രി
ക്കപ്പെടുക ആണെങ്കിൽ നമുക്ക് മുഷിവ്
തോന്നും. നമ്മുടെ സന്തോഷം നഷ്ടപ്പെടും.
നമുക്ക് ദൈവത്തെപോലെ തന്നെ കരുത്തും
വിശ്വസ്തതയും ഉത്തരവാദിത്വബോധവും
ആവശ്യമായ കാര്യങ്ങളാണെന്ന് ദൈവം
കണ്ടു. അങ്ങനെ മനുഷ്യൻ ദൈവത്തിന്റെ
ഒരു പ്രതിനിധിയായി കടലിലെ മൽസ്യത്തിൻ
മേലും ആകാശത്തിലെ പറവകളുടെ മേലും
ഭൂമിയിൽ ചരിക്കുന്ന മറ്റെല്ലാ ജീവജാലങ്ങ
ളുടെ മേലും ആധിപത്യം പുലർത്താൻ തക്ക
സ്ഥാനത്തു പ്രവർത്തിക്കാൻ യോഗ്യതയുള്ളവർ ആയിത്തീർന്നു.
അതുകൊണ്ട് മനുഷ്യനെ ദൈവത്തിന്റെ
ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു
എന്നു പറഞ്ഞാൽ ദൈവത്തിന്റെ ആകാരത്തിൽ (not Physical shape) അല്ല.
നേരെമറിച്ചു, ധാർമീകമായും ബുദ്ധിപര
മായും ദൈവത്തിന്റെ വിശേഷപ്പെട്ട ഗുണങ്ങൾ സഹിതം ഭൂമിയുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിൽ തീരുമാനമെടു
ക്കാനും ഭൂമിയെ കീഴടക്കാനും ഉള്ള പ്രാപ്തി
യോടെ സൃഷ്ടിച്ചു എന്നാണർത്ഥം.
ദൈവം അവരെ അനുഗ്രഹിച്ചു എന്നു നാം
വായിക്കുന്നു ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട
ഒരു പദമാണ്.
മനുഷ്യൻ "ദൈവത്തിന്റെ മകൻ" ആണ്.
ദൈവം അവനെ സ്നേഹിക്കുന്നു. തന്റെ
ഭൗമീകപുത്രൻ എപ്പോഴും വിജയിക്കണം
അവൻ ചെയ്യുന്നതിൽ എല്ലാം സന്തോഷം
കണ്ടെത്തണം എന്ന ആഗ്രഹം ദൈവത്തിന്
ഉണ്ടായിരുന്നു. അനുഗ്രഹം എല്ലായ്‌പോഴും
ഭാവിജീവിതത്തെ ബാധിക്കുമായിരുന്നു.
സകല സൃഷ്ടികളും ദൈവത്തിനു മഹത്വം
കൈവരുത്തുന്നു. ദൈവത്തെ അറിയാനോ
നന്ദി പറയാനോ മനോഹരമായ സൃഷ്ടികളെ
വിലമതിക്കാനോ ബുദ്ധിശക്തിയില്ലാത്ത
ജീവികൾക്കാവില്ല. എങ്കിലും അവയെല്ലാം
നിശബ്‌ദം ദൈവത്തെ സ്തുതിക്കുന്നു.
മൃഗങ്ങളിൽനിന്നും വ്യത്യസ്തമായി മനുഷ്യർക്ക് മികച്ച തരത്തിലുള്ള ബുദ്ധിശക്തി ഉള്ളതുകൊണ്ട് ദൈവത്തെ
അറിയാനും വിലമതിക്കാനും നന്ദിപറയാനും
കഴിയുന്നു.
(Simple Truth) തുടർന്നു വായിക്കുക
താഴെ comments box ഉണ്ട്. Like ചെയ്യുക
Comments
Post a Comment