BIBLE - THE DIVINE LIBRARY - Part 5.

പ്രപഞ്ചോൽപ്പത്തി:

വാനനിരീക്ഷകരായ ശാസ്ത്രജ്ഞന്മാർ 
പറയുന്നു :    "പ്രപഞ്ചത്തിന്റെ ഏറ്റവും 
നേരത്തെയുള്ള ചരിത്രത്തെക്കുറിച്ചു
മിക്കവാറും പൂർണമായും നമ്മൾ അജ്ഞരാണ്. "

എന്നിരുന്നാലും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ 
ക്കുറിച്ച് ചില ആശയങ്ങൾ അവർക്കുണ്ട്. 
3 വ്യത്യസ്ത ആശയങ്ങൾ പ്രചുരപ്രചാരം 
ലഭിച്ചിട്ടുണ്ട്. 1) "Big Bang Theory 2) The 
Steady State Theory 3)The Oscillating Theory

ഒരിക്കൽ ഈ തിയറി വിശ്വസിച്ചിരുന്നവർ 
പിന്നീട് അത് തെറ്റാണെന്ന് മാറ്റിപ്പറഞ്ഞു. 
"ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമല്ല. നിങ്ങൾ, 
വായനക്കാരൻ, മെച്ചപ്പെട്ടതെന്ന് തോന്നുന്നത് തിരഞ്ഞെടുക്കാം അല്ലെങ്കിൽ 
എല്ലാം തന്നെ നിങ്ങൾക്ക് തിരസ്കരിക്കാം."

ഈ യുഗത്തിൽ,  പ്രത്യേകിച്ച് ശാസ്ത്ര -
സാങ്കേതിക വളർച്ച നേടിയിട്ടുള്ള കാലത്തു 
കുഴപ്പം പിടിച്ച തിയറികളേക്കാൾ ബൈബിളിലെ ഉല്പത്തി വിവരണം മികച്ചു 
നിൽക്കുന്നു.  ബൈബിളിലെ ആദ്യത്തെ 
വാചകം പിന്നീട് ബൈബിൾ എഴുത്തുകാർ 
മാറ്റി എഴുതിയിട്ടില്ല.  മാറ്റി എഴുതാൻ ധാരാളം 
അവസരങ്ങൾ അവർക്ക് ഉണ്ടായിരുന്നു. 

പ്രപഞ്ചം സൃഷ്ടിക്കാനുള്ള ഒറിജിനൽ വസ്തു എവിടെ നിന്നു വന്നു എന്ന ചോദ്യം 
ഉത്തരം കിട്ടാതെ അവശേഷിക്കുന്നില്ല. 
ഉല്പത്തി 1: 1ൽ  "ദൈവം സൃഷ്ടിച്ചു" എന്നു 
വളരെ ലാളിത്യത്തോടുകൂടി പറയുന്നു. 

ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കാൻ 
നേരത്തെ തന്നെ നിലവിലുള്ള വസ്തുക്കൾ 
(Matter) ഉപയോഗിച്ചിട്ടില്ല.  വസ്തു എല്ലായ്‌പോഴും സ്ഥിതിചെയ്തിരുന്നുവെങ്കിൽ  "ആദിയിൽ "
എന്ന പദം ഉപയോഗിച്ചത് ഉചിതമായിരിക്കില്ല 

ഭൂമിയുടെ ആകൃതി:

സൗരയൂധത്തിലുള്ള ഗ്രഹങ്ങളെല്ലാം ദൈവം 
സൃഷ്ടിച്ചിരിക്കുന്നത് ഗോളാകൃതിയിൽ ആണ്.   നമ്മുടെ ഗ്രഹമായ ഭൂമിയുടെ 
ആകൃതി ഗോളാകൃതിയിൽ (spherical) ആണ്. 

ഭൂമി പരന്നതാണ് എന്നു പുരാതന കാലത്തു 
ആളുകൾ വിശ്വസിച്ചിരുന്നു.  ദൈവം 
ബൈബിളിലൂടെ യഥാർത്ഥ സത്യം 
വെളിപ്പെടുത്തി.   ബൈബിൾ ദൈവവചനം 
ആയി വിശ്വസിച്ചവർക്കു ലജ്ജിക്കേണ്ടി 
വന്നിട്ടില്ല.  സത്യം എല്ലാ കാലത്തും സത്യം 
ആയിരിക്കും.  അതിന് മാറ്റം വരില്ല. 

എവിടെ ആണ് ദൈവം ഭൂമിയെ സ്ഥാപിച്ചത്? 

ഇയോബിന്റെ പുസ്തകം 26-ആം അധ്യായം 
7-ആം വാക്യം നോക്കുക:  "ദൈവം വടക്കേ 
ആകാശത്തെ ശൂന്യതയിൽ വിരിക്കുന്നു. 
ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു. "

എന്താണതിന്റെ അർത്ഥം?  ഭൂമിയെ യാതൊരു താങ്ങും ഇല്ലാതെ ശൂന്യതയിൽ 
അഥവാ "ഒന്നുമില്ലായ്മയിൽ " സൃഷ്ടിച്ചു. 
സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളും (space)
ശൂന്യതയിൽ സൃഷ്ടിച്ചു എന്നുള്ളത് 
ശാസ്ത്രീയമായ തെളിയിക്കപ്പെട്ട സത്യം 
ആകുന്നു.  

പൊതുവെ ലോകത്തിലെ ആളുകളിൽ 
കാണപ്പെടുന്ന അന്ധവിശ്വാസം ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുത അത് 
നിശ്വസ്‌ത തിരുവെഴുത്തുകൾ എന്ന പേരിന് 
തികച്ചും അർഹതപ്പെട്ടതാണ് എന്നു 
തെളിയിക്കുന്നു. 


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.