BIBLE - THE DIVINE LIBRARY - Part 4.
"IN THE BEGINNING" - "ആദിയിൽ" :
ആദിയിൽ ദൈവം ആകാശവും ഭൂമിയും
സൃഷ്ടിച്ചു. ഉല്പത്തി 1: 1
ബൈബിളിലെ ഈ ഭാഗം രേഖപ്പെടുത്തുന്നതിന് ദൈവം മോശെയെ
ഉപയോഗിച്ചു. ഈ വിവരങ്ങൾ മോശെക്ക്
എവിടെ നിന്നാണ് കിട്ടിയത്? ദിവ്യ വെളിപാടിലൂടെ ചിലതു നേരിട്ടു ലഭിച്ചിരിക്കാം. ചിലത് പരിശുദ്ധാത്മാവിന്റെ
നടത്തിപ്പിൽ വാമൊഴിയായും കിട്ടിക്കാണും.
മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച
വിലപ്പെട്ട ഇൽക്കൃഷ്ട രേഖകൾ തന്റെ
പൂർവ പിതാക്കൾ സൂക്ഷിച്ചിരുന്ന എഴുതപ്പെട്ട പ്രമാണങ്ങൾ മോശെ കൈവശം വച്ചിരിക്കാൻ ഇടയുണ്ട്.
"ആദിയിൽ" എന്ന പദം ആകാശങ്ങൾക്കും
ഭൂമിക്കും ഒരു "ആരംഭം" ഉണ്ടെന്നു സൂചിപ്പിക്കുന്നു. ഇന്നേക്ക് 3500 വർഷങ്ങൾ
മുൻപ് എഴുതിയ ഉല്പത്തി പുസ്തകത്തിൽ
നമ്മുടെ കാലത്തുള്ള ശാസ്ത്രജ്ഞന്മാർ
സത്യമെന്നു കണ്ടെത്തിയ വിവരങ്ങൾ
കാണുമ്പോൾ നമ്മുടെ വികാരം എന്തായിരിക്കണം?
നമ്മുടെ പ്രപഞ്ചം ഏതോ ഭൂതകാലത്തു
കോടിക്കണക്കിന് വർഷങ്ങൾക്കുമുൻപ്
ആസ്തിക്യത്തിൽ വരാൻ തക്കവണ്ണം
ഉളവാക്കി.
ഏതു വർഷം, ഏതു തീയതിയിൽ ഉണ്ടാക്കി
എന്നതിന് ഒരു ഏകദേശ കണക്കുപോലും
പറയാൻ ഭൂമിയിൽ വസിക്കുന്ന ആർക്കും
കഴിയുന്നതല്ല. അതുകൊണ്ട് നാം വസിക്കുന്ന ഭൂമിയുടെ ഉല്പത്തി സംബന്ധിച്ചോ
കാലപ്പഴക്കം സംബന്ധിച്ചോ വാദപ്രതിവാദ
ങ്ങൾക്ക് യാതൊരു നിലനിൽക്കുന്ന
അടിസ്ഥാനവുമില്ല. അതുകാണാൻ അന്നു
ഒരു മനുഷ്യനും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.
ഭൂമി ഉണ്ടാക്കിയവന് "starting point" കൃത്യമായി അറിയാം എന്നു വിചാരിക്കുന്നതല്ലെ ഉചിതം. മാത്രമല്ല
ഏറ്റവും പ്രധാനമായി നാം കണക്കു കൂട്ടുന്ന
സൂര്യനും ചന്ദ്രനും ഭൂമിപോലും ഉണ്ടാകുന്നതിനു മുൻപ് സൃഷ്ടിയുടെ സമയം എങ്ങിനെ കണക്കുകൂട്ടിയിരുന്നു എന്നത്
സ്രഷ്ടാവിന്റെ രഹസ്യമാണ്. അത് നമ്മോട്
പറയാൻ അവനു ബാധ്യതയില്ല. നമ്മൾ
അറിയേണ്ടതില്ലാത്ത കാര്യങ്ങളെക്കുറിച്ചു
വെറുതെ ഊഹാപോഹങ്ങൾ നടത്തുന്നത്
വ്യർത്ഥമായ വേലയാണ്.
അത് നമ്മുടെ ബുദ്ധിശക്തിക്കു ഗ്രഹിക്കാൻ
കഴിയുന്നതിലും അപ്പുറത്താണ്. സൃഷ്ടിയുടെ സമയം അറിയുന്നതുകൊണ്ട്
ബ്രഹത്തായ പ്രപഞ്ചത്തിലെ ഒരു ചെറിയ
ഭാഗം മാത്രമായ ഭൂമിയിലെ നിവാസികൾക്ക്
വലിയ പ്രയോജനമൊന്നുമില്ല.
"സൃഷ്ടിച്ചു" എന്ന പദം പുതിയ ഒന്നിനെ
കുറിക്കുന്നു. മുൻപ് ആസ്തിക്യത്തിൽ
ഇല്ലാതിരുന്ന എന്തോ ഒന്ന് ആസ്തിക്യത്തിൽ
വന്നു എന്നർത്ഥം. അത് സ്വയംഭൂവായതല്ല.
ആരോ ഒരാൾ സൃഷ്ടിച്ചു. തീർച്ചയായും,
ഇത്ര ബ്രഹത്തായ പ്രപഞ്ചം സൃഷ്ടിക്കാൻ
മനുഷ്യനെപോലെയുള്ള ആർക്കും കഴിയില്ല.
ആദിയിൽ സൃഷ്ടിക്കണമെങ്കിൽ ആദി
ഇല്ലാത്ത, ആരംഭമില്ലാത്ത ആരെങ്കിലും
വേണം. ആരംഭമില്ലാത്ത ആൾക്ക്
അവസാനം ഉണ്ടാകില്ല. ആദിയും അന്തവും
ഇല്ലാത്ത ഒരാൾ മാത്രം. സ്രഷ്ടാവായ
ദൈവം. എന്നും എല്ലാക്കാലത്തും സ്‌ഥിതി
ചെയ്യന്നവൻ ദൈവം. മറ്റൊരു വിധത്തിൽ
പറഞ്ഞാൽ "നിത്യത മുതൽ നിത്യത വരെ "
ജീവിച്ചിരിക്കുന്നവൻ.
ആകാശവും ഭൂമിയും ആദിയിൽ സൃഷ്ടിച്ചവൻ "ദൈവം " എന്നു ബൈബിളിന്റെ തുടക്കത്തിൽ തന്നെ
രേഖപ്പെടുത്തിയിരിക്കുന്നത് ഭൂമിയിൽ
ജീവിക്കുന്ന മനുഷ്യർ തിരിച്ചറിയാനും
ദൈവത്തെ അറിയാനും ദൈവം അർഹിക്കുന്ന ബഹുമതി മറ്റാർക്കും
പോകാതിരിക്കാനും വേണ്ടിയാണ്.
അതുകൊണ്ട് "ദൈവം എന്ന ആശയം"
മനുഷ്യരിൽ നിന്നും ഉടലെടുത്തതല്ല.
കാരണം നമ്മുടെ ഗ്രഹമായ ഭൂമി
സൃഷ്ടിക്കപ്പെട്ടതിന് ശേഷം മാത്രമാണ്
മനുഷ്യൻ ഉണ്ടായതുതന്നെ.
ദൈവം നമ്മുടെ ഉള്ളിലുള്ള എന്തോ ഒന്നല്ല.
എന്നു ബൈബിളിലെ സൃഷ്ടി വിവരണം
വ്യക്തമായ തെളിവ് തരുന്നു.
പൊതുവെ തത്വശാസ്ത്രത്തെ ആശ്രയിക്കുന്നവർ പറയുന്നതുപോലെ
"ഞാൻ " എന്നു വിളിക്കുന്ന സംഗതിയല്ല
ദൈവം.
മനുഷ്യന്റെ ഉള്ളിലല്ല ദൈവം സ്ഥിതി ചെയ്യന്നത്. എന്നു വ്യക്തം. കാരണം ദൈവമാണ് മനുഷ്യനെയും സൃഷ്ടിച്ചത്.
തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന
ദിവ്യസത്യങ്ങൾ നമുക്ക് അവഗണിക്കാതിരിക്കാം. മറ്റൊരു വിധത്തിൽ ലഭിക്കാൻ സാധ്യതയില്ലാത്ത
യാഥാർഥ്യങ്ങൾ ദൈവം ബൈബിൾ എന്ന
തന്റെ "വചനത്തിൽ " വെളിപ്പെടുത്തിയതിനു
നാം നന്ദിയുള്ളവർ ആയിരിക്കണം.
കെട്ടുകഥകളിലോ, ഐതിഹ്യങ്ങളിലോ
വ്യർത്ഥമായ മനുഷ്യ ജ്ഞാനത്തിലോ
ആശ്രയിക്കുന്നത് നമുക്ക് ഹാനികരം
ആയിരിക്കും. അതുകൊണ്ട് നിശ്വസ്‌ത
തിരുവെഴുത്തുകൾ നമുക്ക് വിശ്വസിക്കാം.
Comments
Post a Comment