WHO IS THE "FIRST CAUSE "?

ആദികാരണം ദൈവം:
           "ഏത് കാര്യത്തിനും ഒരു കാരണമുണ്ട് "
ഈ പ്രസ്താവന സാധാരണ ജനങ്ങളെക്കാൾ ശാസ്ത്രജ്ഞന്മാർക്ക് വളരെ പ്രിയപ്പെട്ടതാണ്.  അത്  എതിർക്കപ്പെടാനാവാത്ത ഒരു വസ്തുതയാണ്.   ദൃശ്യമായ കാര്യങ്ങൾക്ക് ഒരു  ദൃശ്യകാരണവും, അദ്ര്ശ്യമായ കാര്യത്തിന് ഒരു അദ്ര്ശ്യമായ കാരണവും ഉണ്ടായിരിക്കും.   ദൃഷ്ടാന്തമായി,  സൂര്യൻ  ഉദിക്കുന്നു  സൂര്യൻ  അസ്തമിക്കുന്നു എന്ന് 
നമ്മൾ പറയാറുണ്ടല്ലോ. യാഥാർത്ഥത്തിൽ വസ്തുത എന്താണ്?   സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.  നമ്മുടെ  ഭൂമി സൂര്യനെ വലം വയ്ക്കുന്നതിന്റെ കൃത്യമായ സമയത്തിന്റെ  അടിസ്ഥാനത്തിൽ മാത്രമാണ് അങ്ങിനെ  നമുക്ക്  തോന്നുന്നത്. 
എന്നാൽ  ഭൂമിയും സൂര്യനും  യാഥാർത്ഥമാണ്.    നമുക്ക്  ദൃശ്യമായത് ഉദയവും അസ്തമയവും മാത്രമാണ്.  ഭൂമി സൂര്യനെ ചുറ്റുന്നത് നാം  അറിയുന്നില്ല.  നമുക്ക് അദൃശ്യവുമാണ്.  ഇതുപോലെ  പല കാര്യങ്ങൾക്ക് വ്യത്യസ്ത കാരണങ്ങൾ  ഉണ്ടായിരിക്കും.  ആദി  കാരണത്തിൽ നിന്നായിരിക്കണം ആദി കാര്യം ഉണ്ടാവുക. 
ആയതിനാൽ ആദികാരണം സത്യമാണ് : 
പരമമായ യാഥാർഥ്യം.

 എന്നാൽ  ചോദ്യമിതാണ് !  ആദികാരണം ദൃശ്യം ആയിരുന്നോ അതോ അദൃശ്യം 
ആയിരുന്നോ? 
ചലിക്കുന്നതോ അതോ ചലിക്കാത്തതോ?  ശക്തിയുള്ളതോ  അതോ 
 ശക്തി കുറഞ്ഞതോ ആയിരുന്നോ? 

നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ നിരീക്ഷിക്കുമ്പോൾ ജീവനുള്ളതും  ജീവനില്ലാത്തതും കാണാൻ  കഴിയും. ദൃശ്യമായ  വസ്തുക്കളും അദൃശ്യമായ വസ്തുക്കളും ഉണ്ട്.  ഏറെ  ശക്തിയുള്ളതും 
അതേസമയം തീരെ ശക്തി കുറഞ്ഞവയും 
നാം  കാണുന്നു.  ഇവിടെയെല്ലാം കാര്യം ഒരു 
കാരണത്തോടു അഭേദ്യമായി 
ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം  മനസിലാക്കുന്നു.     മറ്റൊരുകാര്യം 
കാര്യങ്ങൾക്കു  മാറ്റം സംഭവിക്കുന്നതായി 
കാണപ്പെടുന്നു. 

എന്നാൽ കാരണത്തിന്ന് മാറ്റം സംഭവിക്കുമോ? 

ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിന് ബുദ്ധിശക്തിയും 
കാര്യങ്ങൾ നിരീക്ഷണം ചെയ്തു പഠിക്കാനും 
അപഗ്രഥിക്കാനുള്ള പ്രാപ്തികളും വേണം. വിവരങ്ങൾ ശേഖരിച്ചു തെളിവ് കണ്ടെത്താനും കഴിയണം.  എങ്കിൽ മാത്രമേ സത്യം മനസിലാക്കാൻ കഴിയൂ.  മാത്രമല്ല 
ലഭിച്ച വിവരങ്ങൾ കൈമാറ്റം  ചെയ്യപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.      മനുഷ്യരെ സംബന്ധിച്ചു പറഞ്ഞാൽ അവർക്ക് ബുദ്ധി 
ശക്തിയുണ്ട്.  തങ്ങളുടെ  ഭാവിയെക്കുറിച്ചു 
ബോധമുള്ളവരാണ്.         മൃഗങ്ങളെക്കാൾ 
ചിന്താപ്രാപ്തി ഉള്ളവരാണ്.      മനുഷ്യർക്ക്‌ 
മനഃസാക്ഷിയുണ്ട്.           ശരിയും തെറ്റും 
എന്താണ് എന്ന് തിരിച്ചറിയാൻ കഴിവ് 
ഉള്ളവരാണ്. 

മാത്രമല്ല,  ന്യായവാദം ചെയ്യാനും മനുഷ്യർക്ക്‌ 
പ്രാപ്തിയുണ്ട്. ഊഹാപോഹങ്ങൾ അവൻ 
പെട്ടെന്നു തിരിച്ചറിയുകയും തള്ളിക്കളയുകയും  ചെയ്യും.  എപ്പോഴും 
സത്യത്തിന്റെ പക്ഷം പിടിക്കാൻ മനുഷ്യർ 
ആഗ്രഹിക്കുന്നു.   ബുദ്ധി ശക്തിയും 
ന്യായവാദം ചെയ്യാനുള്ള കഴിവും പിൻതലമുറക്കാർക്കായി ചിന്തിക്കാനും സംസാരിക്കാനും ആശയങ്ങൾ കൈമാറ്റം ചെയ്യാനും  കഴിവുള്ള ആദ്യ മനുഷ്യൻ പല  യാഥാർഥ്യങ്ങളും മനസിലാക്കാൻ  പറ്റിയ  സ്ഥാനത്താണ്. 
ആദ്യ മനുഷ്യൻ കണ്ടതും കേട്ടതും 
രുചിച്ചറിഞ്ഞതും അനുഭവത്തിലൂടെ പഠിച്ച 
കാര്യങ്ങളുടെ വിശദാംശങ്ങൾ ഭാവി തലമുറയ്ക്കായി കൈമാറ്റം ചെയ്യപ്പെടും 
എന്ന  വസ്തുത നമുക്ക് തീർച്ചയായും 
നിക്ഷേധിക്കാനാവില്ല. 

ആദികാരണത്തെക്കുറിച്ചു  ഒന്നാം മനുഷ്യന് 
ഉണ്ടായിരുന്ന അറിവ്  എന്തായിരുന്നു? 
ഇതറിയാൻ ഒന്നാം മനുഷ്യൻ ആരായിരുന്നു 
എന്നും അദ്ദേഹം കൃത്യമായ വിവരങ്ങൾ 
പിൻതലമുറകൾക്കായി കൈമാറ്റം 
ചെയ്തിട്ടുണ്ടോ എന്നുമറിയണം. 

(തുടരും )






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.