WHO IS THE "FIRST CAUSE"? part 5.
മുഴുപ്രപഞ്ചവും സകല ജീവജാലങ്ങളെയും
സൃഷ്‌ടിച്ച ദൈവത്തിന്റെ ചില സവിശേഷമായ ഗുണഗണങ്ങളെക്കുറിച്ചു ഇപ്പോൾ ചർച്ചചെയ്യാം.
ദൈവത്തിന്റെ ഗുണങ്ങളുടെ വൈശിഷ്ട്യം
നമ്മൾ മനസിലാക്കേണ്ട ആവശ്യമുണ്ട്.
അത് നമ്മെ മെച്ചപ്പെട്ട വ്യക്തികൾ ആക്കി
മാറ്റും. അത് നമ്മൾ വളർത്തിയെടുക്കേണ്ട
ആവശ്യമുണ്ട്.
ശക്തി:
ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്ക് ശക്തി
ഉണ്ട്. പക്ഷെ കരയിലെ മൃഗങ്ങൾക്കും
കടലിലെ മൽസ്യങ്ങൾക്കും മനുഷ്യരേക്കാൾ
ശക്തി കാണപ്പെടുന്നു. ഒരു തുള്ളി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ശക്തി
അപാരമാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ഒരു 4 നിലകെട്ടിടം ഭൂമിയുടെ
അടിയിലേക്ക് താഴോട്ടുപോയാൽ ഉണ്ടാകുന്ന ഗർത്തത്തെക്കാൾ വലിയ പിളർപ്പുകൾ
ഉണ്ടാക്കാൻ ഒരു തുള്ളി വെള്ളത്തിൽ
അടങ്ങിയിരിക്കുന്ന ആറ്റത്തിന് കഴിയും.
നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല. നാം
എത്ര നിസ്സാരരാണ്
പ്രകൃതിയിൽ കാണപ്പെടുന്ന ശക്തിയേക്കാളും വലിയ ശക്തിയുള്ളവനാണ് അതിന്റെ സ്രഷ്ടാവ്
എന്ന് വിനയപൂർവം സമ്മതിക്കേണ്ടിവരും.
അതുകൊണ്ട് ദൈവത്തെ പരമോന്നത
ശക്തിയായി തിരിച്ചറിയണം. ദൈവം
"സർവ്വ ശക്തനാണ്.
അല്പസമയം ശക്തിയുടെ പ്രവർത്തനത്തെയും അത് പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന അനന്തര
ഫലത്തെക്കുറിച്ചും ചിന്തിച്ചുനോക്കുക.
ശക്തിയുടെ പ്രയോഗം മനുഷ്യർക്കും ജീവ
ജാലങ്ങൾക്കും നന്മക്കോ തിന്മക്കോ ആയി
ഭവിച്ചേക്കാം. ശക്തി നിയന്ത്രിക്കപ്പെടണം.
നിയന്ത്രിച്ചില്ലെങ്കിൽ മാരകമായ അപകടം
വിതച്ചേക്കാം. എന്നാൽ ആകാശങ്ങളും
ഭൂമിയും സൃഷ്ടിച്ചവൻ സൃഷ്ടിയിലെ ശക്തികളെ നിയന്ത്രിക്കുന്നു എന്ന വസ്തുത
പകൽവെളിച്ചം പോലെ വ്യക്തമാണ്.
കാരണം, ദൈവം എല്ലാ ശക്തിയുടെയും
സ്രോതസ് ആകുന്നു.
അനേകർ ശക്തന്മാരായിരിക്കാം. പക്ഷെ
സർവശക്തൻ ഒരാൾ മാത്രം.
ജ്ഞാനം:
ഏറ്റവും കൂടുതൽ ജ്ഞാനം ആർക്കായിരിക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? അത് സർവ്വജ്ഞാനിയായ ദൈവത്തിനായിരിക്കും എന്ന് നിസംശയം
പറയാം.
കാരണം, പ്രപഞ്ചത്തിലേ സർവ്വവും സൃഷ്ടിച്ചത് ദൈവമാണ്. എത്രമാത്രം ജ്ഞാനം വേണ്ടിവന്നുവെന്നാണ് നിങ്ങൾ
കരുതുന്നത്. കാണപ്പെടുന്നവയും
കാണപ്പെടാത്തവയുമായ സകലത്തിന്റെയും
സ്രഷ്ടാവിന്റെ ജ്ഞാനം അപാരമാണ്.
ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കൾ ദൈവം ജ്ഞാനപൂർവം ഉണ്ടാക്കി. അതുകൊണ്ട് ദൈവം "സർവ്വ
ജ്ഞാനി " ആകുന്നു.
നീതി:
പ്രപഞ്ചം "പ്രകൃതി" നിയമങ്ങളാൽ ഭരിക്ക
പെടുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.
നിയമം ഉണ്ടാക്കിയ ഒരു ബുദ്ധിശക്തിയുള്ള
വ്യക്തി തീർച്ചയായും ആവശ്യമാണ്. നിയമം ഉണ്ടാക്കുന്നതിലും അത് നടപ്പാക്കുന്നതിലും
ഒരു ഉദ്ദേശവും രൂപകൽപ്പനയും വേണം.
സൃഷ്ടിയിൽ കാണപ്പെടുന്ന നിയമങ്ങൾക്ക്
പിന്നിൽ നീതിയും ന്യായബോധവുമുള്ള ഒരു
സ്രഷ്ടാവ് ഉണ്ടെന്നുള്ള വസ്തുത തെളിയിക്കുന്നു.
നിയമങ്ങൾ ജ്ഞാനപൂര്വം നടപ്പാക്കിയില്ലെങ്കിൽ അരാജകത്വം അല്ലെങ്കിൽ മറ്റു കുഴപ്പങ്ങൾ ഉണ്ടാകും.
കാര്യങ്ങളെ നിയന്ത്രിക്കാൻ ഇച്ഛാശക്തിയുള്ള ഒരു വ്യക്തി ആവശ്യമാണ്.
നീതി എല്ലാവരും വിലമതിക്കുന്ന ഒരു ഗുണം
ആകുന്നു. കൊച്ചുകുട്ടികൾ പോലും അനീതിയോടു പ്രതികരിക്കുന്നത് നമ്മൾ
കണ്ടിട്ടുണ്ടല്ലോ. തീർച്ചയായും രാജ്യത്ത്
നീതി നടപ്പായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. ജോലിസ്ഥലത്തും നീതി
വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു.
ദൈവം "നീതിമാൻ " ആണെന്ന് അറിയുന്നത്
എത്ര സന്തോഷമുള്ള കാര്യമാണ്. അവൻ ഈ ഭൂമിയിൽ നീതി നടപ്പാക്കും എന്ന് നമുക്ക്
പ്രത്യാശിക്കാം.
സ്നേഹം:
ദൈവത്തിന്റെ മറ്റെല്ലാ ഗുണങ്ങളെക്കാളും
സ്നേഹം മികച്ചുനിൽക്കുന്നു.
ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും തന്റെ
സൃഷ്ടികളിൽ നിന്ന് ഒരേപോലെ പ്രയോജനം
ലഭിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.
സൂര്യന്റെ ഊർജവും വെളിച്ചവും ജീവന്റെ
നിലനിൽപ്പിനു അത്യന്താപേക്ഷിതം ആണെന്ന് അവൻ ഉറപ്പ് വരുത്തിയിട്ടുണ്ട്.
ദൈവത്തിന്റെ സ്നേഹത്തിന്റെ തെളിവാണ്.
ഭൂമിയിൽ ധാരാളം ഭക്ഷണം ഉല്പാദിപ്പിക്കാൻ
തക്ക സമയത്തു മഴയും കാലാവസ്ഥയും
നൽകി അനുഗ്രഹിച്ചിരിക്കുന്നു. അവന്റ
നന്മകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയു
ന്നതിനേക്കാൾ അധികമാണ്.
മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ,
മൃഗങ്ങളുടെ സ്നേഹം എന്നിവയൊക്കെ
ആളുകൾ വിലമതിക്കുന്നു. വാത്സല്യവും
ലാളനയും, ദയയും, കരുതലും ഒക്കെ
സ്നേഹത്തിൽ ഉൾപ്പെടുന്നു.
ആത്മാർത്ഥ സ്നേഹത്തെ കുറിച്ച് ആളുകൾ കൂടെകൂടെ പറയാറുണ്ട്. അത് ഏറ്റവും
മികച്ച രീതിയിൽ കാണപ്പെടുന്നത് നമ്മുടെ
സ്രഷ്ടാവായ ദൈവത്തിൽ മാത്രമാണ്.
അതുകൊണ്ട് "ദൈവം സ്നേഹം " ആകുന്നു.
നാം ദൈവത്തെ ശരിക്കും അന്വേഷിക്കേണ്ടത് വളരെ പ്രധാനമാണ്.
നമ്മുടെ മുൻവിധികളും, വിശ്വാസങ്ങളും
പാരമ്പര്യങ്ങളും ഒക്കെ മാറ്റിവെച്ചു
സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷിച്ചു സത്യം കണ്ടെത്തുമ്പോൾ
അതിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.
ദൈവവുമായിട്ടുള്ള നമ്മുടെ സ്നേഹബന്ധം
എങ്ങിനെയുള്ളതായിരിക്കാനാണ് നമ്മൾ
ആഗ്രഹിക്കുന്നത്?
നമുക്ക് ജീവൻ എന്ന ദാനം ദൈവം പകർന്നു
നല്കിയിരിക്കുന്നതുകൊണ്ട് ദൈവത്തെ
"എന്റെ പിതാവ് " എന്ന് ന്യായമായും നമുക്ക്
വിളിക്കാം. ദൈവത്തെ അറിഞ്ഞു വിശ്വസിക്കുന്നവരെ "ദൈവത്തിന്റെ മക്കൾ"
എന്നും വിളിക്കാം. അപ്പോൾ മാത്രമേ
ദൈവവുമായി ഊഷ്മളമായ ഒരു ബന്ധം
അതായത്, പിതൃ-പുത്ര ബന്ധം ആസ്വദിക്കാൻ സാധിക്കുകയുള്ളു.
സ്പഷ്ടമായി പറഞ്ഞാൽ, സർവശക്തനായ
ഒരു ദൈവത്തിന്റെ ആസ്തിക്യം തിരിച്ചറിയാൻ വിവേകമുള്ള മനുഷ്യർക്ക്
സാധിക്കും. വിലമതിപ്പുള്ള മനുഷ്യർ അവനു
നന്ദി കൊടുക്കും. സ്രഷ്ടാവിന്റെ നന്മ
അനുഭവിക്കുന്ന മനുഷ്യർ അവനെ സ്നേഹിക്കും. കൃതഞ്ജതയുള്ളവർ അവനോട് അടുത്തുവരും. നമ്മുടെ
സംസാരപ്രാപ്തി ദൈവത്തെ സ്തുതിക്കാൻ
ഉപയോഗിക്കും.
ആദികാരണം പ്രപഞ്ച സ്രഷ്ടാവായ ദൈവം
ആകുന്നു.
അവൻ അദൃശ്യനാണ്. എങ്കിലും ദൈവം
മനുഷ്യനോട് അടുത്തുവരും. അവൻ നമ്മെ
പക്ഷപാതിത്വമില്ലാതെ സ്നേഹിക്കുന്നു.
അതുകൊണ്ട് സകല നിത്യതയിലും അവനു
മഹത്വം കരേറ്റുന്നത് എത്രയോ ഉചിതമാണ്.
Comments
Post a Comment