WHO IS THE "FIRST CAUSE "? part 4.
ദൈവത്തിന്റെ അസ്തിത്വം:
കാണപ്പെടുന്ന ഉർജ്ജത്തെയും വലിയ
ശക്തിയെയും കുറിച്ച് പരാമർശിക്കുമ്പോൾ
ദൈവം ഒരു "പരമോന്നത ശക്തി" ആണെന്ന്
ചിന്തിക്കുന്നു. പരമോന്നത ശക്തിക്ക്
"രൂപമില്ല " എന്ന് അശാസ്ത്രീയമായി
നിഗമനം ചെയ്യുകയും ചെയ്യുന്നു.
മിക്ക മതങ്ങളും രൂപമില്ലാത്ത, വ്യക്തിത്വം
ഇല്ലാത്ത ദൈവത്തെക്കുറിച്ച പഠിപ്പിക്കുകയും അവനു ആഗ്രഹിക്കുന്നുവെങ്കിൽ ഏത്
രൂപവും എപ്പോൾ വേണമെങ്കിലും എടുക്കാൻ കഴിയുമെന്നും പറയുന്നു.
അതുകൊണ്ട് ഒരു രൂപം, പ്രതിമ, വിഗ്രഹം,
സ്തൂപം, സ്തംഭം, ചിഹ്നം, ഫോട്ടോ, ചിത്രങ്ങൾ എന്നിവ ഉണ്ടാക്കി ആരാധിക്കുന്നതിൽ യാതൊരു തെറ്റും
മതങ്ങൾ കാണുന്നില്ല. അതിന്റ ഫലമോ?
ദൈവങ്ങളുടെ എണ്ണം ദൈവത്തിന്റെ സൃഷ്ടി
കളുടെയത്രയും അതിൽകവിഞ്ഞും ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയിരിക്കുന്നു.
"യഥാർത്ഥ ദൈവത്തെ " മനുഷ്യർക്ക്
ഉണ്ടാക്കാൻ കഴിയുന്നതല്ല. കാരണം അവൻ അദൃശ്യനാണ്.
ഒരു മനുഷ്യനും ഒരുനാളും ദൈവത്തെ
കണ്ടിട്ടില്ല. അവന്റെ ശബ്‌ദം കേട്ടിട്ടില്ല.
സൃഷ്ടികളിൽ ഒന്നിനോടുപോലും ദൈവത്തെ ഉപമിക്കാൻ മനുഷ്യർക്കാവില്ല.
അത് അസാധ്യമാണ്!
അതുകൊണ്ട് ദൈവം "ശക്തിയല്ല".
ശക്തി ആണെന്ന് വിശ്വസിക്കുന്നവരാണ്
വിഗ്രഹാരാധകർ. അവർ എവിടെ എല്ലാം
മനുഷ്യന്റേതിനേക്കാൾ ശക്തി കാണുന്നുവോ അവയെ ആരാധിക്കാൻ തക്കവണ്ണം പ്രേരിപ്പിക്കപ്പെടുന്നു. അതിനുവേണ്ടി
മനുഷ്യ പാരമ്പര്യത്തെയും, തത്വശാസ്ത്രങ്ങളെയും, കെട്ടുകഥകളെയും
കൂട്ടുപിടിക്കുന്നു.
എന്നിരുന്നാലും, "സത്യദൈവം " അദൃശ്യനും,
"സർവശക്തൻ " ആയ ഒരു വ്യക്തി ആണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
ദൈവം എവിടെ സ്‌ഥിതി ചെയ്യുന്നു?
ദൈവം ഒരു ബുദ്ധിശക്‌തിയുള്ള വ്യക്തിയാണ്. തീർച്ചയായും ദൈവത്തിന്
ഒരു മനസും, രൂപവും ഉണ്ടായിരിക്കും.
അത് മനുഷ്യ നേത്രങ്ങൾക്ക് അദൃശ്യമാണ്.
മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ദൈവത്തെ
കാണ്മാൻ കഴിയാത്ത വിധമാണ്. ഈ
പരിമിതി നമ്മൾ തിരിച്ചറിയണം.
എങ്കിലും ദൈവം സ്ഥിതി ചെയ്യുന്നുണ്ട് എന്ന
വസ്‌തുത മനസിലാക്കാൻ നമുക്ക് സഹായം
തന്നിട്ടുണ്ട്. ഒരു ബോധമനസും, തലച്ചോറും
മനഃസാക്ഷിയും വിലമതിക്കാനുള്ള കഴിവും
നമുക്കുണ്ട്.
അപ്പോൾ നമ്മുടെ ഭൗതിക പ്രപഞ്ചത്തിനും അതീതമായ ഒരു സ്ഥലത്തായിരിക്കണം
ദൈവം വസിക്കുന്നത്. അദൃശ്യ ആത്മ
വ്യക്‌തികൾ വസിക്കുന്ന പ്രത്യേക സ്ഥലം
ആത്‌മണ്ഡലമായിരിക്കണം. "സ്വർഗം "
എന്ന് വിളിക്കാം.
ദൈവത്തിന് നാം കണ്ടിട്ടുള്ള ഭൗതിക
പ്രപഞ്ചത്തിലെ ഏതെങ്കിലും രൂപം ആയിരിക്കാൻ കഴിയില്ല എന്ന് നമ്മുടെ
ബുദ്ധി പറയുന്നു. അതുകൊണ്ട് മനുഷ്യ
രൂപമോ, മൃഗങ്ങളുടെ രൂപമോ, ഉരഗം, പക്ഷി
മത്സ്യം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ രൂപമോ ആയിരിക്കില്ല.
പ്രപഞ്ചത്തിൽ വ്യത്യസ്ത ശരീരങ്ങൾ ഉണ്ട്
എന്ന് നമുക്കറിയാം. ഭൗമശരീരങ്ങളിൽ മാംസത്തിന്റെ വ്യത്യാസം നോക്കുക.
മനുഷ്യന്റെ മാംസം വേറെ, കന്നുകാലികളുടെ
മാംസം വേറെ, പക്ഷികളുടെ മാംസം വേറെ,
മീനിന്റെ മാംസം വേറെ. മാത്രമല്ല, ശോഭ
കൊണ്ട് നക്ഷത്രം, നക്ഷത്രം തമ്മിൽ വ്യത്യാസം ഉണ്ടല്ലോ.
ആത്മമണ്ഡലത്തിൽ വസിക്കുന്നവർക്ക്
ആത്മശരീരം അല്ലെങ്കിൽ സ്വർഗീയ ശരീരം
ആയിരിക്കും എന്ന് വിശ്വസിക്കാം. അത്
സംശയിക്കേണ്ട കാര്യമില്ല.
അതുകൊണ്ട് ദൈവത്തെ കാണാതിരിക്കുന്നത് തീർച്ചയായും നമുക്ക്
നല്ലതാണ്. അവന്റ ഒരു സൃഷ്ടിയായ സൂര്യ
തേജസ് പോലും നമ്മുടെ കണ്ണിന് ഹാനികരം ആണല്ലോ. എന്നിരുന്നാലും ദൈവത്തോടുള്ള പേടിയേക്കാൾ അവനോടുള്ള സ്നേഹവും, അവന്റെ മഹാ
കരുതലുകളോടുള്ള നന്ദി പ്രകടിപ്പിക്കാനും
നമുക്ക് കഴിയും. ജീവൻ എന്ന ശ്രേഷ്ഠ ദാനത്തെപ്രതി, ജീവൻ ആസ്വദിക്കാൻ
ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ പ്രതി
നാം നന്ദി ഉള്ളവരാണ് എന്ന് തെളിയിക്കാം.
Comments
Post a Comment