WHO IS THE "FIRST CAUSE"? Part 3.
ഒരു മിഥ്യയല്ല ദൈവം:
ദൈവം എന്ന പദം പലർക്കും ഒരു മിഥ്യാ
സങ്കല്പമാണ്. മനുഷ്യരുടെ ഇടയിൽ
ദൈവത്തെക്കുറിച് വ്യത്യസ്ത അഭിപ്രായങ്ങൾ കാലാകാലങ്ങളായി
രൂപപ്പെട്ടിട്ടുണ്ട്. തത്വശാസ്ത്രങ്ങൾ
ദൈവത്തെക്കുറിച്ച സംശയങ്ങൾ ഊട്ടി
വളർത്തിയിട്ടുണ്ട്. പരിണാമ സിദ്ധാന്തം ഒരു
ദൈവത്തിന്റെ ആവശ്യകത ചോദ്യം ചെയ്തു.
എന്താന്ന് ദൈവം? ഒരു ദൈവത്തിന്റെ
ആവശ്യം എന്ത്? ദൈവത്തിലുള്ള വിശ്വാസം
മനുഷ്യ സമുദായത്തെ എങ്ങിനെ ബാധിച്ചിരിക്കുന്നു? ദൈവം, അത് മനുഷ്യന്റെ സങ്കൽപം മാത്രമാണ്. കുറേകൂടി ആഴത്തിൽ പറഞ്ഞാൽ - "ദൈവം മരിച്ചു. "
ഇതുപോലുള്ള വികലമായ വാദങ്ങൾ നിരത്തി ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു.
ഇനിയും മറ്റു ചിലർ ദൈവം ഒരു "ശക്തി "
ആണെന്ന് വാദിക്കുന്നു. വേറെ ചിലർ
ദൈവം ഒരു "വ്യക്തി " ആണെന്ന് പറയും.
യഥാർത്ഥ സത്യം എന്താണ്? ദൈവം മിഥ്യയോ അതോ യാഥാർഥ്യമോ?
ദൈവം യാഥാർത്ഥമാണ് :
ആകാശങ്ങൾ, സമുദ്രങ്ങൾ, ഭൂമി - അതിൽ
മനുഷ്യരും മറ്റു ജീവജാലങ്ങളും വസിക്കുന്നു
എന്ന വസ്തുത ബുദ്ധിശക്തിയുള്ളവർക്ക്
തള്ളിക്കളയാനാവില്ല. ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് മാത്രം ദൈവം ഇല്ല എന്ന് ആർക്കും പറയാനാവില്ല. അത്രമാത്രം
തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്.
ദൈവം "അദൃശ്യൻ " ആയതുകൊണ്ട്
അദൃശ്യമായ ഒന്നിലും ഞാൻ വിശ്വസിക്കില്ല എന്ന് ശാസ്ത്രീയ വീക്ഷണമുള്ള ഒരാളും
പറയില്ല. കാരണം അത് ന്യായമല്ല എന്ന്
അവർക്കറിയാം. ഈ പ്രപഞ്ചത്തിൽ തന്നെ
മനുഷ്യർക്ക് അദൃശ്യമായ ധാരാളം കാര്യങ്ങൾ ഉണ്ടെന്നു ശാസ്ത്രജ്ഞന്മാർ സമ്മതിച്ചു
പറയുന്നു. ദൃഷ്ടാന്തമായി, "ബ്ലാക്ക്ഹോൾ "
"സ്പേസ് ", സമയം ", മറ്റു അദൃശ്യ ഗ്രഹങ്ങൾ എന്നിവ ആരും ഇതുവരെ കണ്ടിട്ടില്ല.
നിങ്ങൾ എപ്പോഴെങ്കിലും "എനിക്ക് മനസില്ല "
എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ? മനസ്
കാണാൻ നിങ്ങക്ക് കഴിയുന്നുണ്ടോ? ഇല്ല.
പക്ഷെ, മനസിന്റെ പ്രവർത്തനം എല്ലാ
ആളുകളിലും ഉണ്ട്.
കാറ്റിനെ നമുക്ക് കാണാൻ കഴിയില്ല. കാറ്റു
ഉണ്ടെന്നുള്ളത് സത്യമാണ്. ഇലകൾ
അനങ്ങുമ്പോഴും, ശരീരത്തിൽ കുളിർമ
അനുഭവപ്പെടുമ്പോഴും കാറ്റിന്റെ ശക്തി നാം
തിരിച്ചറിയുന്നു.
നാം ശ്വസിക്കുന്ന വായു കാണുന്നില്ല.
നമ്മുടെ നെഞ്ച് വികസിക്കുമ്പോൾ അറിയാം
ശ്വാസം നമ്മുടെ മൂക്കിലൂടെ അകത്തേക്ക്
കടന്നുവന്നു എന്ന്. വായുവിനെ കാണാൻ
കഴിഞ്ഞില്ലെങ്കിലും അതിന്റെ ശക്തി കാണുമ്പോൾ നാം വിശ്വസിക്കുന്നു കാറ്റു
യഥാര്ഥമാന്നെന്നു. അല്പസമയം മൂക്ക്
പൊത്തിപ്പിടിച്ചാൽ വായു അകത്തു കടക്കാതെ നാം മരിക്കും.
മറ്റൊരു സംഗതി, ഗുരുത്വാകര്ഷണമാണ്.
ഒരു കല്ല് മുകളിലോട്ടു വലിച്ചെറിഞ്ഞാൽ
പെട്ടെന്ന് അത് താഴോട്ട് പോരും. മുകളിലോട്ടു പോകുന്നില്ല. കല്ലിനെ നമ്മുടെ
ഭൂമിയിലേക്ക് വലിക്കുന്ന ഒരു അദൃശ്യ
ശക്തി പ്രവർത്തിക്കുന്നതുകൊണ്ടാണ്.
നമുക്ക് കാണാൻ പറ്റുന്നില്ലെങ്കിലും
ഗുരുത്വാകര്ഷണശക്തി ഉണ്ട് എന്ന് നമ്മൾ
വ്ശ്വസിച്ചേ പറ്റൂ.
അതുകൊണ്ട് ഭൗതികസൃഷ്ടി തെളിയിക്കുന്നത് കാണപ്പെടുന്നതുമാത്രമല്ല
കാണപ്പെടാത്തവയും സ്ഥിതിചെയ്യുന്നുണ്ട്
എന്ന സത്യത്തിലേക്കാണ്. കാണാൻ കഴിയാത്ത വസ്തുക്കൾ സൃഷ്ടിക്കാൻ
അദൃശ്യനായ ദൈവത്തിന്നു കഴിയും എന്ന
യാഥാർഥ്യം തിരിച്ചറിയണം.
സൃഷ്ടികൾ നിലനിൽക്കാനുള്ള ഒരു
ക്രമീകരണവും പ്രപഞ്ചത്തിൽ കാണപ്പെടുന്നു. എല്ലാത്തിന്റെയും വളർച്ചയുടെ പിന്പിൽ നാമറിയാത്ത ഒരു
ശക്തി പ്രവർത്തിക്കുന്നുണ്ട്. ജീവന്റെ
നിലനിൽപ്പിനു പുനരുല്പാദനം എന്ന പ്രക്രിയ
അത്യന്താപേക്ഷിതമാണ്. നാം കണക്കിൽ
എടുക്കേണ്ട അവശ്യ സംഗതിയാണ്.
ഏറ്റവും വലിയ മനസ്സിന്റെ ഉടമയാണ് അതീവ ബുദ്ധിശക്തിയുള്ള പ്രപഞ്ചസ്രഷ്ടാവ്. ഈ
സ്രഷ്ടാവിനെ നാം "ദൈവം " എന്ന് വിളിക്കുന്നു. ദൈവത്തിന്റെ ഭൗതിക
സൃഷ്ടികളെപ്പോലും പൂർണമായി കാണാനോ മനസ്സിലാക്കാനോ കഴിയാത്ത പരിമിതിയുള്ള
മനസുള്ള മനുഷ്യർക്ക് വലിയ മനസ്സിന്റെ
ഉടമയും, ദൃശ്യവും അദൃശ്യവുമായ വസ്തുക്ക
ളുടെ സ്രഷ്ടാവുമായവനെ എങ്ങിനെ കാണാൻ കഴിയാനാണ്? അത് ഒരുനാളും
നടക്കാത്ത കാര്യമാണ്.
Comments
Post a Comment