WHO IS THE "FIRST CAUSE " -Part 2.
ആദ്യത്തെ മനുഷ്യൻ ആരായിരുന്നു?
ഭൂമിയിലെ ആദ്യത്തെ മനുഷ്യൻ എങ്ങിനെ
ഉണ്ടായി എന്നറിയുന്നതും ആദി കാരണത്തെ മനസിലാക്കാൻ സഹായകമാണ്.
ആധുനിക കാലത്തു മനുഷ്യർ എഴുതിയ
പുസ്തകങ്ങളിൽ തിരയുന്നതും അടുത്ത
കാലത്തെ കണ്ടുപിടുത്തങ്ങളിൽ ആശ്രയിക്കുന്നതും കൃത്യമായ ഉത്തരം കിട്ടുന്നതിൽ നിന്നും നമ്മെ തടഞ്ഞേക്കാം.
മനുഷ്യന്റെ ഉത്പത്തിയോളം പഴക്കമുള്ള
ആശ്രയയോഗ്യമായ ഏതെങ്കിലും ഉറവിൽനിന്നു മാത്രമേ നമുക്ക് യാഥാർഥ്യം
മനസിലാക്കാൻ കഴിയുകയുള്ളു. അത്തരം
ആശ്രയയോഗ്യമായ ഒരു ഉറവിടം ലഭ്യമാണോ?
"അന്വേഷിച്ചുകൊണ്ടേയിരിപ്പിന് നിങ്ങൾ
കണ്ടെത്തും " എന്നുള്ള മഹദ്‌വചനം
ഉൾക്കൊണ്ടുകൊണ്ട് ഒരു ശ്രമം നടത്തിയാലോ? നമ്മുടെ ശ്രമം വിജയിക്കുമോ? സകല മുൻ വിധികളും
ഉപേക്ഷിച്ചു നിക്ഷ്പക്ഷമായ ഒരു അന്വേഷണം പരമമായ സത്യത്തെ, ആദി
കാരണത്തെ കണ്ടെത്താൻ നമ്മെ
സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അതിന് നമ്മൾ ആദിമനുഷ്യൻ ചിന്തിച്ചതുപോലെ കാര്യങ്ങളെ വീക്ഷിക്കണം.
വ്യത്യസ്ത അഭിപ്രായങ്ങൾ:
ലോകത്തിലെ പ്രമുഖമായ മൂന്ന്
മതചിന്തകൾ -ജൂതമതം, ക്രിസ്തീയ മതം,
ഇസ്ലാം മതം - പറയുന്നത് എന്താണെന്ന്
നോക്കാം. (ലോകജനസംഖ്യയുടെ പകുതിയിൽ കൂടുതൽ അംഗസംഖ്യയുള്ള
ഈ മതങ്ങൾക്ക് പറയാനുള്ളത് ശ്രദ്ധിക്കുക.)
ഭൂമിയിലേ ആദ്യമനുഷ്യനെ ഒരു ദൈവം
സൃഷ്ടിച്ചുവെന്നും, അവൻ ഒരു പൂർണൻ
ആയിരുന്നുവെന്നും, പുരുഷനായ ഒന്നാം
മനുഷ്യന് പൂർതയുള്ള ഒരു ഭാര്യയെ
കൊടുത്തുവെന്നും മനോഹരമായ ഏദൻ
തോട്ടത്തിൽ സന്തോഷകരമായ ജീവിതം
നയിച്ചിരുന്നുവെന്നും അവർക്ക് അവിടെ
എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ
ഉണ്ടായിരുന്നു എന്നും പറയുന്നു.
പിന്നീട് അവർ ഇരുവരും ദൈവത്തോട്
മത്സരിച്ചു പാപം ചെയ്തു. അനുസരണക്കേടിന്റെ ശിക്ഷയായി അവരുടെ പൂർണത നഷ്ടപ്പെട്ടു. ഏദെൻ
തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു.
അവരുടെ പേര് ആദം, ഹവ്വ എന്നായിരുന്നു
അവരുടെ സന്തതി പരമ്പരയിൽ പെട്ടവരാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന എല്ലാ മനുഷ്യരും എന്ന കാഴ്ചപ്പാട് പങ്കുവക്കുന്നു.
ഇനിയും മറ്റു മതങ്ങൾക്ക് വേറെ കാഴ്ചപ്പാട്
ഉണ്ടായിരിക്കും.
ഒരേ പൂർവീകൻ:
മേല്പറഞ്ഞതിന്റെ വെളിച്ചത്തിൽ മനുഷ്യർ
ഭൂമിയിൽ എവിടെ ജീവിച്ചിരുന്നാലും "ഒരേ
പൂർവീകൻ "ആണ് നമുക്കുള്ളത് എന്ന്
വ്യക്തമാണ്. ദേശവും, ഭാഷയും, ജാതിയും
സംസ്കാരവും ഒക്കെ വിഭിന്നമാണെങ്കിൽ
പോലും നാം ഒരേ രക്തമണ്. ഒറ്റ ജാതിയാണ്
ഒരേ വർഗമാണ്. എല്ലാ മനുഷ്യരും
സഹോദരി സഹോദരന്മാരാണ്.
ബൈബിൾ തെളിവ്:
യഹൂദിയായിലെ ബേത്ലഹേമിൽ ജനിച്ച
യേശുക്രിസ്തുവിനെക്കുറിച്ചുള്ള ഒരു
പരാമർശം നോക്കുക. യേശുവിനെ " രണ്ടാം
ആദം " എന്ന് വിളിക്കുന്നു.
അങ്ങനെയെങ്കിൽ "ഒന്നാം ആദം " ആരാണ്?
അത് ദൈവം ഭൂമിയിൽ സൃഷ്ടിച്ച ഒന്നാമത്തെ മനുഷ്യന്റെ പേരാണെന്ന്
തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു.
യേശുവിന്റെ വംശാവലി:
ഇത് വളരെ പ്രധാനപ്പെട്ട ഒരു തെളിവാണ്.
"രണ്ടാം ആദം " ആയ യേശുവിന്റെ വംശാവലി പിമ്പോട്ടു "ഒന്നാം ആദം " വരെ
രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെ
ആധികാരികത വ്യക്തമാക്കാൻ കൃത്യമായ
വംശാവലി രേഖ രണ്ട് പ്രാവശ്യം നമുക്ക്
തിരുവെഴുത്തിൽ കാണാവുന്നതാണ്.
ഒന്നാം ആദം ആയ ആദ്യ മനുഷ്യന്റെ
ജനകൻ ആരായിരുന്നു? "ആദം " ആരുടെ മകൻ ആയിരുന്നു? വ്യക്തമായും
"ആദം ദൈവത്തിന്റ മകൻ " എന്ന്
വിളിക്കപ്പെടുന്നു.
എന്താണ് പറഞ്ഞുവരുന്നതിന്റെ സാരം.
"ഒന്നാം മനുഷ്യൻ സൃഷ്ടിക്കപ്പെട്ടവനാണ് "
താനേ ഉളവായതല്ല. "ആദം " സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവ് ആരാണ്?
"ദൈവം !" സ്രഷ്ടാവായ ദൈവം ജീവൻ
പകർന്നു നൽകിയപ്പോൾ ആദം "മകനും "
ദൈവം "പിതാവും " ആയി എന്നത് പരമമായ
സത്യം. ഇത് കുടുംബക്രമീകരണ പ്രകാരം
മാത്രമല്ല വ്യാകരണ സംബന്ധമായും
യഥാർത്ഥ വസ്തുതയാണ്. ആദി കാരണം
"ദൈവം " അല്ലെങ്കിൽ "സ്രഷ്ടാവ് " എന്ന്
പ്രമുഖ മതങ്ങൾ പഠിപ്പിക്കുന്നത് വെറും
വിശ്വാസത്തിന്റെ പേരിലല്ല, പിന്നെയോ
വ്യക്തമായ വംശാവലി രേഖയുടെ അടിസ്ഥാനത്തിൽ ആകുന്നു.
മനുഷ്യൻ ഭൂമിയിൽ ഉണ്ടാകാൻ കാരണക്കാരൻ ആരാന്നോ അവനെ നാം
ദൈവം എന്ന് വിളിക്കുന്നു. ആ ദൈവം
ആണ് "ആദി കാരണം ". മനുഷ്യൻ അല്ല
ദൈവത്തെ സൃഷ്‌ടിച്ചത്. നേരെമറിച്ചു,
ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
ഊഹാപോഹങ്ങളേക്കാൾ എഴുതപ്പെട്ട
"ചരിത്ര രേഖ " സത്യത്തെ വളച്ചൊടിക്കുന്നതിൽ നിന്നും ആളുകളെ
തടയുന്നു. മറ്റു അഭിപ്രായങ്ങൾ ഒരിക്കലും
രേഖകളുടെ പിൻബലം ഇല്ലാത്തതിനാൽ
വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
Comments
Post a Comment