EXISTENCE OF MAN - TRUTH WHAT? Part 5.
പുരാവസ്തു ശാസ്ത്രം:
ശരിയാണ്. എന്നാൽ അവരുടെ ജീവിത
രീതികളെക്കുറിച്ചു യാതൊരു വിവരങ്ങളും
ലഭ്യമല്ല. അതിന്റെ ലിഖിത രേഖകളും
കിട്ടിയിട്ടില്ല.
പണ്ട് നടന്ന കാര്യങ്ങൾ അറിയുന്നതിന്
ഒരു സ്വാഭാവിക വാഞ്ച മനുഷ്യർക്കുണ്ട്.
അതിന്റെ ഫലമായി രൂപം കൊണ്ടതാണ്
പുരാവസ്തു ശാസ്ത്രം.
വളരെ നല്ല സംഭാവനകൾ പുരാവസ്തു
ഗവേഷകർ മനുഷ്യർക്ക് നല്കിയിട്ടുണ്ട്.
ആളുകൾ കൂടുതലായി വസിച്ചിരുന്നു എന്നു
സങ്കല്പിച്ചിരുന്ന പ്രദേശങ്ങൾ നിരീക്ഷണം
ചെയ്ത് ആ സ്ഥലത്തെ മണ്ണുകുഴിച്ചു
പലതരത്തിലുള്ള പുരാതന അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നു.
പൊട്ടിയ മൺപാത്രങ്ങൾ, ഭരണികൾ, ആഭര
ണങ്ങൾ എന്നിവ പഴയകാലത്തെ മനുഷ്യ
ജീവിതത്തെക്കുറിച്ചു ഒരു ഏകദേശ ധാരണ
ലഭിക്കാൻ സഹായിച്ചിട്ടുണ്ട്. അതുകൂടാതെ
കിട്ടുന്ന എല്ലിൻ കഷണങ്ങൾ, ശരീരഭാഗങ്ങൾ, കാർബൺ-14 method
ഉപയോഗിച്ച് കാലപ്പഴക്കം കണക്കുകൂട്ടുന്നു.
ഒരു തലയോട്ടിയോ താടി എല്ലിന്റെയോ
കഷണം കിട്ടിയാൽ വിദഗ്ധരായ ആളുകൾ
മാംസവും തൊലിയും മുടിയും വച്ചുപിടിപ്പിച്ചു
ഒരു കുരങ്ങന്റെ മുഖചിത്രം ഉണ്ടാക്കുന്നു.
ഇതാണ് മനുഷ്യന്റെ മുൻഗാമി എന്നു
പ്രസിദ്ധം ചെയ്യും. നമ്മുടെ പൂർവീകർ
കുരങ്ങന്മാരായിരുന്നു എന്നു അവകാശപ്പെടും.
വിചിത്രമായി തോന്നുന്ന സംഗതി, ഒരു
പുരുഷന്റെയോ സ്ത്രീയുടെയോ മുഖം
ഉണ്ടാക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.
അത് കാണിക്കുന്നത് അവർ ചിന്തിക്കുന്നത്
മനുഷ്യനെക്കുറിച്ചു അല്ലെന്നാണ്.
പ്രത്യേകിച്ച് മനുഷ്യന്റെ മുൻഗാമി ഒരു
കുരങ്ങൻ ആയിരിക്കണം എന്നുള്ള മുൻവിധി അവരെ ഭരിക്കുന്നുണ്ടോ എന്നു
ഓർത്തുപോകുന്നു.
ഇന്നത്തെ തലച്ചോർ യുഗത്തിലും കാര്യങ്ങൾക്കു ഒരു മാറ്റവുമില്ല. ഇപ്പോൾ
തലച്ചോർ യുഗം എന്നു പറയാൻപോലും
അവർക്ക് മടിയാണ്. കാരണം അത്
മനുഷ്യനെ സൂചിപ്പിക്കുന്ന പദമാണല്ലോ.
അതുകൊണ്ട് "സൈബർ യുഗം " എന്നു
വിളിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
തങ്ങളുടെ ഭാവന അനുസരിച്ചു ഒരു എല്ലിൻ
കഷണത്തെ പല ഭാവത്തിലുള്ള മുഖം
ഉണ്ടാക്കി കുരങ്ങന്മാരുടെ ഒരു ശ്രേണിതന്നെ
സൃഷ്ടിക്കുന്നു. അത് യാഥാർത്ഥമെന്ന പോലെ വിജ്ഞാനകുതുകികൾ വിഴുങ്ങും.
അതെല്ലാം വെറും നിഗമനങ്ങളും ഊഹാപോഹങ്ങളും മാത്രം എന്നു തിരിച്ചറിയാൻ മനുഷ്യർക്കാകുന്നില്ല. പാവം
മനുഷ്യന്റെ ഗതികേട് !
എന്നിരുന്നാലും യാതൊരു രേഖയും അവശേഷിപ്പിക്കാതെ ആദ്യമനുഷ്യൻ
കടന്നുപോയി എന്നു ചിന്തിക്കാൻ ബുദ്ധി
ശക്തിയുള്ള ന്യായബോധമുള്ള ആർക്കെങ്കിലും കഴിയുമോ?
മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടി ആയതു
കൊണ്ട് ദൈവം തന്റെ ഭൗമിക മക്കൾക്ക്
ഭാവിയിൽ അറിയാൻ വേണ്ടി ഏതെങ്കിലും
തരത്തിലുള്ള രേഖ ഉണ്ടാക്കുമെന്ന്
വിശ്വസിക്കുന്നതിലും തെറ്റില്ല. അത്തരം ഒരു രേഖയുണ്ടോ? ഉണ്ടെങ്കിൽ അത് ഏതാണ്?
എവിടെ കണ്ടെത്താൻ കഴിയും?
Comments
Post a Comment