EXISTENCE OF MAN - TRUTH WHAT? Part 4

ഉത്ഭവ സ്ഥലം:

ഭൂമിശാസ്ത്രപരമായി ചിന്തിക്കുമ്പോൾ 
മനുഷ്യന്റെ ഇണ മറ്റൊരു ദേശത്തു ഉത്ഭവിച്ചിരിക്കാൻ സാധ്യതയില്ല.  ഒരു 
ദേശത്തിന്റെ അതിർത്തിക്കുള്ളിൽ തന്നെ 
ആയിരിക്കണം പുരുഷന്റെയും സ്ത്രീയുടെയും ഉത്ഭവം എന്നു നരവംശ 
ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിട്ടുണ്ട്. 

ഇന്നത്തെപോലെ യാത്രാസൗകര്യങ്ങളോ 
ദൂരശ്രവണ സഹായികളോ ഇല്ലാതിരുന്ന ഒരു 
കാലത്തു കാടും, മേടും, പർവ്വതങ്ങളും, നദികളും, താഴ്‌വരകളും, കടലുമൊക്കെ 
കടന്നു വിവരങ്ങൾ ശേഖരിക്കുന്നത് എത്ര 
ബുദ്ധിമുട്ടായിരിക്കും എന്നു ചിന്തിച്ചുനോക്കൂ 

പുരുഷൻ ഇക്കരെയും സ്ത്രീ അക്കരെയും 
ആണെങ്കിൽ അവർക്ക് തമ്മിൽ കണ്ടുമുട്ടാനോ,  സംസാരിക്കാനൊ, അടുക്കാനോ കഴിയുമായിരുന്നില്ല. ഈ അകലം പ്രജനനം തടസ്സപ്പെടുത്തുമെന്ന് 
ആർക്കാണ് അറിഞ്ഞുകൂടാത്തത്? 

അപ്പോൾ ന്യായമായും മനുഷ്യന്റെ ഉത്ഭവം 
അതായത്, പുരുഷനും സ്ത്രീയും ആകുന്ന 
മനുഷ്യകുടുംബം ആരംഭിച്ചത് ഒരു കേന്ദ്ര 
ദേശത്തു, അധികം ദൂരത്തിലല്ലാത്ത, ഒരിടത്തു ആയിരുന്നെന്നു അനുമാനിക്കാം. 

സമയബോധം:

മനുഷ്യന് സമയ ബോധമുണ്ട്.  ഇരുട്ടും 
വെളിച്ചവും സമയം  നിർണയിക്കാൻ അവനെ സഹായിച്ചു.  മഞ്ഞുവീഴ്ച 
സൂര്യോദയത്തെയും സായംസന്ധ്യ  സൂര്യ 
അസ്തമയത്തേയും ചൂണ്ടിക്കാണിക്കുന്നു 
എന്നു മനസ്സിലാക്കി. 

ചുറ്റുമുള്ള പക്ഷികളുടെ പാട്ടും,  ചിറചിറപ്പും 
അവയുടെ ആഹാരം തേടലും പകലിനെക്കുറിച്ചു കൂടുതൽ ബോധ്യപ്പെടുത്തി.   സന്ധ്യയാകുമ്പോൾ 
പക്ഷികളെല്ലാം കൂടുകളിൽ ചേക്കേറുന്നതും 
മൃഗങ്ങൾ ഓളിയിടുന്നതും ചീവീടുകൾ 
കരയുന്നതുമൊക്കെ രാത്രിയെക്കുറിച്ചു 
ബോധ്യം വരുത്തി എന്നതിന് സംശയമില്ല. 

രാത്രിയിൽ ചെറിയ മങ്ങിയ വെളിച്ചം തരുന്ന 
ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ പകൽ സൂര്യന്റെ  വലിയ വെളിച്ചം തമ്മിലുള്ള 
വ്യത്യാസം അവൻ പഠിച്ചു.  അങ്ങിനെ കാലം 
എണ്ണാനും, കാലാവസ്ഥ വ്യതിയാനങ്ങൾ 
സൂക്ഷ്മമായി വിലയിരുത്താനും മനുഷ്യൻ 
പഠിച്ചു. 

ഭാഷ:

വ്യത്യസ്ത ശബ്‌ദങ്ങൾ മനുഷ്യനെ സന്തോഷിപ്പിച്ചു എന്നതിന് തർക്കമില്ല. 
അവൻ സംസാരിക്കാൻ ഇഷ്ടപ്പെട്ടു. അനേകം ആശയങ്ങൾ മനസ്സിൽ നുരഞ്ഞു 
പൊന്തി.  അവയൊക്കെ വാക്കുകളായും 
ശബ്‍ദങ്ങളായും പുറത്തു വന്നു. 
ശബ്‍ദം പുറപ്പെടുവിക്കുന്ന ജീവികളൊക്കെ 
അവന്റെ ഉറ്റ സുഹൃത്തുക്കളായി.  അവയെ 
തൊട്ടുതലോടി അവയോട് സ്നേഹപൂർവ്വം 
സംസാരിച്ചുകൊണ്ട് എന്തൊന്നില്ലാത്ത 
സന്തോഷം ആസ്വദിച്ചു. 

ഹൃദയത്തിൽ സന്തോഷം തോന്നുമ്പോഴൊക്കെ ശബ്ദം കവിതകളായി 
പുറത്തുവന്നു.   ആശയവിനിമയ മാർഗങ്ങൾ 
മനുഷ്യന്റെ തുടക്കം മുതലേ ഉണ്ടായിരുന്നതായി തോന്നുന്നു.  എന്തായാലും ഒന്നാം മനുഷ്യന് ഒരു സമ്പുഷ്ടമായ ഭാഷ ഉണ്ടായിരുന്നു. 

ആരാണ് ആദ്യം ഉണ്ടായതു? 

പുരുഷനാണോ അതോ സ്ത്രീയാണോ ആദ്യം ഭൂമിയിൽ ഉത്ഭവിച്ചത്?  നമ്മിൽ ആരും തന്നെ അവരെ കണ്ടിട്ടില്ല. എങ്കിലും ന്യായമായ അനുമാനങ്ങൾ വസ്തുത 
മനസ്സിലാക്കാൻ നമ്മെ സഹായിക്കും. 

നൂറ്റാണ്ടുകളായി പല ദേശങ്ങളിലും പുരുഷന്റെ ആധിപത്യത്തെക്കുറിച്ചു നമ്മൾ 
കേട്ടിട്ടുണ്ട്.  അതേസമയം സ്ത്രീകളുടെ 
വിധേയത്വത്തെക്കുറിച്ചും മനസ്സിലാക്കാൻ 
നമുക്ക് കഴിഞ്ഞിട്ടുണ്ട്.  മൂത്തമക്കൾ ഇളയ 
സഹോദരങ്ങളെ കരുതുന്നതായും ഇളയവർ 
ജ്യേഷ്ഠനെ അനുസരിക്കുന്നതായും നാം 
കാണുന്നു.  ഇത് എല്ലാ ദേശക്കാരിലും 
കാണപ്പെടുന്ന ഒരു സാമൂഹ്യക്രമം ആകുന്നു. 

ഒരു കന്യക വിവാഹത്തിന് മുൻപ് തന്റെ 
പിതാവിലേക്ക് നോക്കുന്നു.  ഒരു സ്ത്രീ 
വിവാഹിതയാകുമ്പോൾ തന്റെ ഭർത്താവായ 
പുരുഷനിലേക്ക് നോക്കുന്നു. 

മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ സ്ത്രീ 
എല്ലായ്‌പോഴും സന്നദ്ധയായി കാണപ്പെടുന്നു.   ആധുനിക കാലത്ത് ഒരു 
സ്ത്രീയ്ക്ക് കൊടുക്കുന്ന ഉത്തരവാദിത്വം 
അവൾ വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. 
എന്നാൽ തന്റെ ഉത്തരവാദിത്വങ്ങൾ 
എന്തെല്ലാമെന്ന് മാനേജർ പറഞ്ഞു 
കൊടുക്കണം. 

ബുദ്ധിയുപദേശങ്ങളോട്  ഏറെ പ്രതികരണം 
കാണിക്കുന്നത് സ്ത്രീയാണ്.  കാരണം 
എന്തായിരിക്കും?   ജീവശാസ്ത്രപരമായി 
പുരുഷൻ ആണ് ആദ്യം ജീവനിലേക്കു 
വന്നത് എന്ന  സത്യത്തെ ഊട്ടിയുറപ്പിക്കുന്നു. 
പിന്നീട് സ്ത്രീ.  ഇതിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല.  ഇവിടെ ഒരു സമയക്രമം 
കാണാം.   ആദ്യം പുരുഷൻ പിന്നെ സ്ത്രീ. 

ശാരീരികക്ഷമത,  ആരോഗ്യം എന്നിവ 
ശരാശരി പുരുഷനിൽ ആണ് കൂടുതൽ 
കാണപ്പെടുന്നത്. 

സൗന്ദര്യത്തിന്റെ കാര്യത്തിലും സ്ത്രീകളെക്കാൾ പുരുഷന്മാർ ആണ് മുൻ 
പന്തിയിൽ.    കാരണം നിറത്തിന്റെ പേരിൽ 
(ഏതു നിറക്കാരായാലും) സ്ത്രീയെ അളക്കുമ്പോൾ പുരുഷനെ അളക്കുന്നത് 
കരുത്തിന്റെ പ്രതീകം ആയിട്ടാണ്.  സ്ത്രീയുടെ സൗന്ദര്യം ബാഹ്യമായിരിക്കുമ്പോൾ (ഉദാ : കവികളുടെ വർണന) പുരുഷന്റെ സൗന്ദര്യം അവന്റെ 
അസ്തിത്വത്തിന്റെ  ആകെത്തുകയാണ്. 
അതുകൊണ്ട് സ്ത്രീയുടെ ആപേക്ഷികമായ 
സൗന്ദര്യം പുരുഷന്റെ സൗന്ദര്യത്തിന്റെ  ഒരു 
നേർത്ത പ്രതിഫലനം മാത്രമായി കാണപ്പെടുന്നു. 

ജീവ ശാസ്ത്രപരമായും ഭൂമി ശാസ്ത്രപരമായും നരവംശ സിദ്ധാന്ധപ്രകാരവും മനുഷ്യ ജീവിതത്തിന്റെ 
അനുഭവത്തിലൂടെയും പുരുഷനും സ്ത്രീയും 
തുല്യരാണ്.   സമയക്രമത്തിന്റെ കാര്യത്തിൽ 
മാത്രമാണ് ഒരു വ്യത്യാസമുള്ളത്. 

ലഭ്യമായ എല്ലാ തെളിവുകളും നമ്മുടെ തന്നെ 
അനുഭവങ്ങളും ഭൂമിയിൽ ആദ്യം ഉത്ഭവിച്ചത് 
പുരുഷൻ ആണെന്ന് അംഗീകരിക്കാൻ നാം 
പ്രേരിപ്പിക്കപ്പെടുന്നു. 

ഈ നിഗമനം തുടർന്നുള്ള നമ്മുടെ ചിന്തകൾക്കും വൈകാരിക ഭാവങ്ങൾക്കും 
ഊർജം പകരുമെന്നുള്ളതിന്നു യാതൊരു 
സംശയവുമില്ല. 

(തുടരും)






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.