EXISTENCE OF MAN - TRUTH WHAT? Part 3.

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചും ആദ്യകാല 
ജീവിത രീതിയെക്കുറിച്ചും വിശ്വാസാചാരങ്ങൾ എന്നിവയെ പറ്റിയും 
സംസ്കാരത്തെക്കുറിച്ചുമൊക്കെ പല 
പണ്ഡിതന്മാരും ഇതിനുമുൻപ് പുസ്തകങ്ങളിലൂടെ അവരുടെ അന്വേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പുരാതന കാലത്തെയും ആധുനിക കാലത്തെയും ചിന്തകൾ സമന്വയിപ്പിച്ചിട്ടുള്ള 
കൃതികളും നമുക്ക്  ലഭ്യമായിട്ടുണ്ട്. 
ഒരർത്ഥത്തിൽ അവയൊക്കെ ഉൽകൃഷ്ട 
കൃതികൾ തന്നെയാണ്.  കാഴ്ചപ്പാടുകൾക്ക് 
വ്യത്യാസം ഉണ്ടാകാം. മറ്റൊരു രീതിയിൽ 
ചിന്തിക്കാനും ആശയങ്ങൾ പ്രകടിപ്പിക്കാനും 
മനുഷ്യർക്ക് ബുദ്ധി ശക്തിയും കഴിവും ഉണ്ട് 
എന്നുള്ളത് അംഗീകരിക്കാൻ മനസ്സുണ്ടായിരിക്കുന്നതും ഉചിതമാണ്. 

എന്നാൽ ആദ്യത്തേത് ആദ്യത്തേതായി 
കാണാൻ കഴിയുമ്പോഴാണ്  നമ്മുടെ 
ന്യായബോധം പ്രതിഫലിപ്പിക്കപ്പെടുന്നത്. 
ദേശത്തിന്റെയും കാലത്തിന്റെയും സംസ്കാരത്തിന്റെയും  വേലിക്കെട്ടുകൾ 
നമ്മെ സ്വാധീനിക്കപ്പെടാതിരിക്കണമെങ്കിൽ 
(സ്വാധീനിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്)
നിഷ്പക്ഷമായ അന്വേഷണവും പ്രതിബദ്ധ
തയും അനിവാര്യമാണ്. 

ദൂഷ്യഫലങ്ങൾ:

മിക്കപ്പോഴും പാശ്ചാത്യർ പൗരസ്ത്യരെയും, 
പൗരസ്ത്യർ പാശ്ചാത്യരെയുംകുറ്റപ്പെടുത്തുകയും തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ടരാണെന്നു  നടിച്ചു 
കൊണ്ട് വമ്പു പറയുന്നതും സർവ്വ സാധാരണമാണ്.   ഇപ്പോൾ  മാത്രമല്ല എല്ലാ 
കാലത്തും ഇതുതന്നെയാണ് അവസ്ഥ. 
ഇതിന്റെ ദൂഷ്യഫലം മനുഷ്യർ മൊത്തത്തിൽ 
അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. 

നമ്മൾ വായിക്കുന്ന ചരിത്രത്തിന് അതിന്റെതായ പോരായ്മകൾ ഉണ്ട്.  അവ 
വസ്തുതകളെ വളച്ചൊടിച്ചു ഏകപക്ഷീയമായ നേട്ടങ്ങളെയും വിജയങ്ങളെയും സ്വന്തം മേന്മകളെയും 
വാനോളം പുകഴ്ത്തുന്ന രാജാക്കന്മാരെയും 
ചക്രവർത്തിമാരെയും പുരോഹിത ശ്രേഷ്ഠ 
ന്മാരെക്കുറിച്ചും പറയുന്നു.  അവർ തങ്ങളുടെ കുറവുകളും പരാജയങ്ങളും മൂടി വയ്ക്കുകയും നേട്ടങ്ങളിൽ അഹങ്കരിക്കുകയും ചെയ്യുന്നു.  മറിച്ചു 
ചിന്തിക്കുന്നവരുടെ തല  വെട്ടുകയോ 
തടവിൽ പാർപ്പിക്കുകയോ അല്ലെങ്കിൽ 
കുറഞ്ഞപക്ഷം സമൂഹത്തിൽ അവരെ 
പരിഹാസപാത്രമാക്കുകയോ ചെയ്യും. 

സ്വാർത്ഥത തലപൊക്കുന്നു:

ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്.  ചിലതു  നാം 
മറന്നു പോകും,  മറ്റു ചിലത് ഓർമ്മയിൽ 
നിൽക്കും.  കൂട്ടായ ചിന്ത കഴിഞ്ഞുപോയ 
രംഗങ്ങളെ പുനർജീവിപ്പിക്കും. 

തലച്ചോറുള്ള മനുഷ്യൻ ഓരോ രംഗങ്ങളും 
നിരീക്ഷിക്കുകയും അതിനെക്കുറിച്ചു 
ചിന്തിക്കുകയും വസ്തുതകളെ വിശകലനം 
ചെയ്ത് പുതിയ മാതൃകകളും അനുഭവങ്ങളും കൂട്ടിച്ചേർക്കുകയും ഒരു 
പുരോഗതിയുടെ പാത - നൂതനമാർഗം - 
കണ്ടെത്തുകയും ചെയ്യും. 

നൂതനമാർഗവുമായി പരിചയപ്പെട്ടു കഴിയു 
മ്പോൾ അത് കൂടുതൽ ആസ്വാദ്യകരം 
ആയി തോന്നുകയും അവയിൽ തുടരാൻ 
ആഗ്രഹിക്കുകയും ചെയ്യും.  അത് കൂടുതൽ 
സന്തോഷം നൽകുന്നത്കൊണ്ട് പഴയ രംഗം പഴയതായി വീക്ഷിക്കുകയും നമ്മുടെ 
മനസ്സിൽനിന്ന് തന്നെ പുറംതള്ളുകയും 
ചെയ്യും. 

സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ത്വര വർധിച്ചു വരുമ്പോൾ ആഗോള കാഴ്ചപ്പാട് നഷ്ടപ്പെടുകയും ഒറ്റപ്പെടലിന്റെയും സ്വാർത്ഥതയുടെയും മാറ്റ് 
വര്ധിച്ചുവരികയും സമൂഹത്തിൽ പല 
തരത്തിലുള്ള അസ്വസ്ഥകളും അരാജകത്വവും കുറ്റകൃത്യങ്ങളും പെരുകി 
വരികയും ചെയ്യും. 

"ഞാൻ" എന്ന ഭാവം മനുഷ്യരിൽ തലപൊക്കുന്നു.  അത് സമൂഹത്തെ കാർന്നു 
തിന്നുന്ന കാൻസർ പോലെയാണ്. 

പേര്, പ്രശസ്തി, ഉന്നതസ്ഥാനം അതോടൊപ്പം പണത്തിന്റെ മാസ്മരിക 
ശക്തി കൂടിയാകുമ്പോൾ സമൂഹത്തിൽ 
ഒറ്റപ്പെട്ടുപോകുന്നവർ അടിമകൾ ആക്കപ്പെടുന്നു.  അവർ എന്നും ധനവാന്റെ 
അടിമകളായി ജീവിതം തള്ളി നീക്കാൻ 
വിധിക്കപ്പെട്ടവരായി തുടരുന്നു. 

ആശ്രയബോധം:

ആരും സ്വതന്ത്രരല്ല.  ഭൂമിയിൽ ജീവിക്കുന്ന 
ഒരാൾക്കുപോലും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യമല്ല. 

പരസ്പര സഹായവും പിന്തുണയും മനുഷ്യ 
ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. 
സഹായം ലഭിക്കുന്നവനെക്കാൾ ഏറെ 
സന്തുഷ്ടനാണ് സഹായം കൊടുക്കുന്നവർ. 
താൻ ഒരു പുണ്യകർമം ചെയ്തുവെന്ന 
സാഫല്യം കൈവരിക്കാൻ കഴിയുന്നു.  ഒരു 
ദാനം അവനെ ധര്മിഷ്ഠനാക്കുന്നു. അവന്റെ സന്തോഷം വര്ധിക്കുന്നു.  വീണ്ടും വീണ്ടും 
ദാനം ചെയ്യാനുള്ള  പ്രോത്സാഹനം മനസ്സിൽ 
ഉണ്ടാകുന്നു.  അത് അവനെ പരിപുഷ്ടിപ്പെടുത്തുന്നു.  നവോന്മേഷം 
കൈവരിക്കാൻ സഹായിക്കുന്നു. 

സ്നേഹം,  ദയ,  കരുണ,  അനുകമ്പ, പരിഗണന, വാൽസല്യം ഇവയൊക്കെ  ഒരു 
ധര്മിഷ്ഠന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ 
ആവാത്ത ഗുണങ്ങളാണ്. 

സഹമനുഷ്യനെ സ്നേഹിക്കാൻ ആരും 
നിർബന്ധിക്കേണ്ട ആവശ്യമില്ല.  കാരണം 
സ്നേഹം എന്ന ഗുണം ദൈവീകമാണ്. 
ഓരോ മനുഷ്യനിലും സ്നേഹിക്കാനുള്ള 
പ്രാപ്തി ദൈവം തന്നിട്ടുണ്ട്.  മനുഷ്യൻ 
തന്റെ കഴിവുകൾ വളർത്തിയെടുക്കണം. 
ചുറ്റുപാടുകൾ  നിരീക്ഷിച്ചുകൊണ്ട് പരിഗണനയുടെ പ്രാധാന്യം മനസ്സിലാക്കണം. 

നാം ഭൂമിയിൽ പിറന്നുവീണ നിമിഷത്തിലേക്ക് ഒന്ന് പിറകോട്ടു പോകുക.  ആ  രംഗം നിങ്ങളുടെ മനക്കണ്ണിൽ നിറയട്ടെ !

എനിക്ക് സഹായം ലഭിച്ചില്ലയിരുന്നുവെങ്കിൽ 
ഇന്ന് ഞാൻ  എവിടെ?  എന്നെ നിസ്വാർത്ഥമായി സ്നേഹിച്ചു എന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ 
അതുമല്ലെങ്കിൽ ഏതെങ്കിലും മനുഷ്യ 
സ്‌നേഹി എന്നെ ദത്തെടുത്തു വളർത്തി, 
അതുകൊണ്ട് മാത്രം ജീവിതം തുടരാൻ 
കഴിഞ്ഞു. അങ്ങനെയെങ്കിൽ ഞാനും 
സഹമനുഷ്യനെ നിസ്വാർത്ഥമായി 
സ്നേഹിക്കേണ്ടതല്ലേ. 

ഇത്രയും പറഞ്ഞത് ഒന്നാം മനുഷ്യനിൽ 
നമുക്ക് എന്തൊക്കെ ഗുണങ്ങൾ പ്രതീക്ഷിക്കാം എന്നു മനസ്സിലാക്കാൻ 
വേണ്ടി മാത്രമാണ്. 

(തുടരും )

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.