EXISTANCE OF MAN - TRUTH WHAT?
പ്രസക്തമായ ചോദ്യങ്ങൾ:
ആദ്യ സ്ത്രീ ആരായിരുന്നു?
അവർ എവിടെ ജീവിതം ആരംഭിച്ചു?
അവർ എങ്ങിനെ ജീവിച്ചിരുന്നു?
അവർ ജീവനിലേക്കു വന്നത് ഒരേ സമയത്താണോ അതോ വ്യത്യസ്ത സമയത്താണോ?
ആരാണ് ആദ്യം? പുരുഷനാണോ അതോ
സ്ത്രീ ആണോ?
അത്ഭുതകരമായി ഈ ഭൂമിയിൽ ജീവനിലേക്കു വന്ന ശേഷം അവർ ഇപ്പോൾ
നാമാവശേഷമായത് എന്തുകൊണ്ട്?
അവർക്ക് എന്താണ് സംഭവിച്ചത്?
ഇപ്പോഴുള്ള ആളുകൾ ആദ്യ പുരുഷന്റെയും
സ്ത്രീയുടെയും സന്തതി പരമ്പരകളിൽ
പെട്ടവരാണോ? ഇന്നത്തെ മനുഷ്യവർഗത്തിനു ഒരേ പൂർവീകർ ആണോ
ഉണ്ടായിരുന്നത്?
ഇതുപോലുള്ള ചോദ്യങ്ങൾ നമ്മുടെ കാലത്തു പ്രതീക്ഷിക്കുന്നത് അസാധാരണമല്ല. എവിടെ നിന്ന് ഉത്തരം കിട്ടും? നൽകപ്പെടുന്ന ഉത്തരം ശരിയാണോ
തെറ്റാണോ എന്ന് തീർച്ചപ്പെടുത്തുന്നത്
എങ്ങനെയാണ്?
800 കോടിയിലധികം വരുന്ന മനുഷ്യരുടെ
മനസും ചിന്താഗതിയും അറിവുകളും
വ്യത്യസ്തമായിരിക്കുന്നതുപോലെ മേൽ
പറഞ്ഞ സുപ്രധാന ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങളും വ്യസ്ത്യസ്തമായിരിക്കും
എന്ന് ഊഹിക്കുന്നതിൽ തെറ്റില്ല. കാരണം
തെളിവില്ലാത്ത പുരാതന കാര്യങ്ങളെപ്പറ്റി
ഊഹാപോഹം നടത്താനെ മനുഷ്യർക്ക്
കഴിയുകയുള്ളു.
നമ്മുടെ നിഗമനങ്ങൾ:
പ്രപഞ്ചത്തിന്റെ ആരംഭവും ആയുസും വരെ
നാം നിഗമനം ചെയ്തു സത്യമെന്നപോലെ
പഠിപ്പിക്കുന്നു. ഭൂമിയിൽ നിന്നും ആകാശത്തിലെ ഗ്രഹങ്ങളിലേക്കും മറ്റുമുള്ള
ദൂരം നാം നിഗമനം ചെയ്യുന്നു. പ്രകാശ
വർഷങ്ങൾ നാം കണക്കുകൂട്ടി എടുത്തു.
നമ്മുടെ സിദ്ധാന്തങ്ങളെല്ലാം സങ്കല്പികമാണ്.
ശാസ്ത്രീയ അടിത്തറ ഇല്ലാത്തവയാണ്.
യാഥാർഥ്യം കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ
മാത്രമാണ്. സത്യം അല്ലാത്തതുകൊണ്ട്
ശാസ്ത്രജ്ഞന്മാർക്കിടയിൽ പലപ്പോഴും
തർക്കങ്ങൾ ഉണ്ടാകുന്നു. ആദ്യത്തെ
സിദ്ധാന്തത്തെ പിന്നീട് പൊളിച്ചെഴുതുന്നത്
നാം കണ്ടിരിക്കുന്നു.
കാലം കഴിയുന്തോറും നമ്മുടെ ന്യായബോധ
ത്തിനു ചേർച്ചയിലുള്ള സത്യം കണ്ടെത്താൻ
കഴിയാതെ വരുന്നു. നമ്മുടെ "കൂട്ടപ്പെട്ട
അറിവുകൾ " ഉചിതമല്ലാത്ത നിഗമനങ്ങൾ
തള്ളിക്കളയുന്നു. കൂടുതൽ പേർ ഒരു
സിദ്ധാന്തം പിന്താങ്ങുന്നു എന്ന വസ്തുത
അത് ശരിയാണ് എന്നർത്ഥമില്ല.
ഇതുപോലെ തന്നെ മനുഷ്യന്റെ ആസ്തിക്യം
സംബന്ധിച്ചും സത്യമാണ്. ആദ്യ മനുഷ്യൻ
എവിടെ ജനിച്ചു? എപ്പോൾ ജനിച്ചു? എത്ര
വർഷമായി ഭൂമിയിൽ ആസ്തിക്യത്തിലുണ്ട്?
എന്നതിനെ സ്വാധീനിക്കപ്പെടുന്ന സങ്കൽപ്പങ്ങൾ അനവധിയാണ്. ഭൂരിപക്ഷം
പേരുടെ അവകാശവാദങ്ങളോ പ്രചാരണമോ തെളിയിക്കാൻ കഴിയാത്തവയെ സത്യമാക്കി
മാറ്റുന്നില്ല.
ആയതിനാൽ ഒന്നാമത്തെ മനുഷ്യന് ഒരു
അവസരം കൊടുത്താൽ അദ്ദേഹം എന്ത്
പറയുമെന്ന് നമുക്ക് ഒരു അനുമാനം നടത്തി
നോക്കിയാലോ?
(തുടരും )
Comments
Post a Comment