BIBLE - THE DIVINE LIBRARY - Part 3.
ബൈബിൾ ദൈവനിശ്വസ്‌തം:
"എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തം "
എന്നു ബൈബിൾ തന്നെ അടിവരയിട്ടു പറയുന്നു. 2 Timothy 3:16 ൽ തിരുവെഴുത്തുകൾ ദൈവപ്രചോദിതമായി എഴുതപ്പെട്ടതാണ് എന്നു അവകാശപ്പെടുന്നു.
സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ
പുസ്തകമാണ് ബൈബിൾ. അതുകൊണ്ടുതന്നെ പൊതു മനുഷ്യവര്ഗ
ത്തിനുവേണ്ടിയുള്ള വിവരങ്ങളാണ് അതിൽ
അടങ്ങിയിരിക്കുന്നത്. ലോകത്തിലെ
ഏതെങ്കിലും മതത്തിന്റെയോ സംഘടനയുടെയോ കുത്തകയല്ല ബൈബിൾ. ബൈബിൾ അതിൽത്തന്നെ
സ്വതന്ത്രമായ ഒരു പുസ്തകമാണ്. അത്
എഴുതിയ ആളുകൾ ഇന്നുള്ള ഏതെങ്കിലും
മതത്തിന്റെ വിശ്വാസങ്ങളോ, ആചാരങ്ങളോ
പിന്തുടർന്നവരല്ല എന്നു കുറിക്കൊള്ളുക.
ബൈബിൾ ക്രിസ്ത്യാനിയുടെ മതഗ്രന്ഥമായി
മാത്രം കണക്കാക്കാൻ കഴിയുന്നതല്ല.
കാരണം, ക്രിസ്ത്യാനികൾ ഉണ്ടായിട്ടു വെറും
2000 വർഷമേ ആയിട്ടുള്ളു. ബൈബിളിലാണെങ്കിൽ ആദ്യ മനുഷ്യൻ
വരെയുള്ള 6000 വർഷത്തെ ചരിത്രം
രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്
ഏതെങ്കിലും ഒരു മതത്തിന്റെ പുസ്തകമായി
മാത്രം ബൈബിളിനെ ഒതുക്കാനുള്ള ശ്രമം
കാപട്യവും വഞ്ചനയുമാണ്. ഇതിന്റെ പേരിൽ അവകാശവാദങ്ങൾ ഉന്നയിച്ചു
ആളുകളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള
നീചമായ ഒരു ഗൂഢതന്ത്രം ആണ്.
മുഴു മനുഷ്യവർഗത്തിന്നും വേണ്ടിയുള്ള
പ്രയോജനപ്രദമായ കാര്യങ്ങൾ അതിൽ
പ്രതിപാദിച്ചിരിക്കുന്നു. ഭൂമിയിൽ ജീവിക്കുന്ന
ഓരോരുത്തരും തന്റെ വചനത്തിൽനിന്നും
പ്രയോജനം അനുഭവിക്കണമെന്ന് ദൈവം
ആഗ്രഹിക്കുന്നു.
ദൈവം അദൃശ്യനായതുകൊണ്ട് മനുഷ്യരു
മായി ആശയവിനിമയം നടത്തുന്നതിനുള്ള
ദൃശ്യമായ ഉപാധിയാണ് എഴുതപ്പെട്ട ദിവ്യ
നിശ്വസ്‌ത ഗ്രന്ഥമായ ബൈബിൾ.
എങ്ങിനെയാണ് ദൈവം ബൈബിൾ എഴുതാൻ മനുഷ്യരെ പ്രചോദിപ്പിച്ചത്?
ചില വിശ്വസ്തരായ മനുഷ്യരുടെ മനസ്സും
ഹൃദയവും ദൈവത്തിന്റെ പ്രവർത്തനനിരത
മായ ശക്തിയായ "പരിശുദ്ധാത്മാവിനാൽ "
ദൈവ ഉദ്ദേശങ്ങൾ എഴുതാനും സമാഹരി
ക്കാനും കാത്തുസൂക്ഷിക്കാനും വേണ്ടി
നയിക്കപ്പെട്ടു. ദൈവത്തിൽ നിന്നു കിട്ടിയ
സന്ദേശം തങ്ങളുടെ സംസാരഭാഷയിൽ
അവർ എഴുതിവെച്ചു.
മനുഷ്യ ചിന്തകളോ, മനുഷ്യന്റെ ഇഷ്ടമോ
അല്ല ദൈവീക ചിന്തകളും വീക്ഷണങ്ങളും
കാഴ്ചപ്പാടുകളും ദൈവീക സത്യങ്ങളും
എഴുതിച്ചു. ഇതുപോലുള്ള ഒരു ദിവ്യഗ്രന്ഥം
നമുക്ക് ലഭിച്ചതിൽ നാം എത്രമാത്രം നന്ദി
ഉള്ളവർ ആയിരിക്കണം.
"ദൈവ വചനം," "വിശുദ്ധ തിരുവെഴുത്തുകൾ"
"യഹോവയുടെ വായിൽനിന്നു വരുന്ന
അരുളപ്പാടുകൾ" എന്നൊക്കെ ബൈബിളിൽ
വായിക്കുമ്പോൾ അതിന്റെ യഥാർത്ഥ ഉറവായ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവായ യഹോവയിലേക്ക് നമ്മുടെ
ശ്രദ്ധ ക്ഷണിക്കുന്നു.
Comments
Post a Comment