BIBLE - THE DIVINE LIBRARY - part 1
മനുഷ്യവർഗ്ഗത്തിന്റെ യഥാർത്ഥമായ ചരിത്രം
(Original History) അറിയുന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് നിങ്ങൾ എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നിങ്ങൾക്ക് താല്പര്യമുള്ള ചില വിഷയങ്ങൾ
ഏതൊക്കെയാണ്?
മതം, രാഷ്ട്രീയം, സംസ്കാരം, ഭരണം,
സാമൂഹ്യജീവിതം, പരിസ്ഥിതി എന്നിവയുടെ
അടിസ്ഥാനം എന്താണ്?
കൃഷി, എഞ്ചിനീറിങ്, ടെക്നോളജി, മറ്റു
വൈദഗ്ധ്യങ്ങൾ എന്നിവയുടെ ആഗോള
ധാരണകൾ എന്താണ്?
വിദ്യാഭ്യാസം, ജോലി, ധാർമ്മികത, കല,
കായീകം, സംഗീതം, ഭരണസംബന്ധമായ
ഗുണങ്ങൾ എന്നിവയുടെ അടിസ്ഥാനം
എന്താണ്?
ഇതൊക്കെ നിങ്ങളെ ഇളക്കിമറിക്കുന്ന
കാര്യങ്ങളാണെങ്കിൽ നമ്മുടെ കാലത്തെ
തത്വജ്ഞാനികൾക്കും, പഠിപ്പുള്ളവർക്കും
പോലും തൃപ്തികരമായ ഉത്തരം ബൈബിൾ
നൽകുന്നുണ്ട്.
മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ശ്രദ്ധേയമായവിധം
സ്വാധീനിച്ചിട്ടുള്ള വേറൊരു പുസ്തകം
ഇന്ന് ലോകത്തിൽ ഇല്ല.
നമ്മൾ മിക്കപ്പോഴും "സംസ്കാരത്തിന്റെ
കളിത്തൊട്ടിൽ " എന്നു വിശേഷിപ്പിക്കുന്ന
പുരാതന സ്ഥലങ്ങളും കുഴിച്ചെടുത്ത രേഖകളും വെളിപ്പെടുത്തുന്ന കാര്യങ്ങളെ
വാനോളം പുകഴ്ത്തി സംസാരിക്കുന്നവരാണ്. അതേസമയം
ബുദ്ധി കുറഞ്ഞവനായി "ഗുഹാമനുഷ്യനെ യും" അവന്റെ വൈദഗ്ധ്യങ്ങളെയും ഇകഴ്ത്തി പറയുകയും ചെയ്യുന്നത് ന്യായം
ആണോ? അത് പൊതുവെ മനുഷ്യരെ
അപമാനിക്കുന്നതിനു തുല്യമല്ലെ?
മനുഷ്യ ജീവിതത്തിന്റെ തുടക്കം മുതലുള്ള
കാര്യങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകം
ഒരു "Divine Library " എന്നു വിശേഷിപ്പിക്കുന്നു. കാരണം മനുഷ്യന്റെ
സ്രഷ്ടാവാണ് അതിന്റെ ഗ്രന്ഥകർത്താവ്.
ഒന്നാം മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചും
അന്നുമുതൽ 1656 വർഷത്തെ ചരിത്രവും
അതിന്റെ ആദ്യ പുസ്തകമായ ഉത്പത്തി
യുടെ ആദ്യ അധ്യായങ്ങളിൽ വളരെ
ലളിതമായി വിവരിച്ചിട്ടുണ്ട്. മറ്റു വിധങ്ങളിൽ
ലഭ്യമല്ലാത്ത വിലയേറിയ അറിവുകൾ ഈ
ഭാഗങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും.
1656 വർഷത്തിനുശേഷം ഭൂമിയിൽ ഒരു
"മഹാപ്രളയം " ഉണ്ടായതായും അന്നു
രക്ഷപെട്ട 8 പേരൊഴികെ (നോഹ, ഭാര്യ,
3 ആൺമക്കൾ, അവരുടെ ഭാര്യമാർ )
ഭൂമിയിലെ സകല മനുഷ്യരും മറ്റു ജീവ
ജാലങ്ങളും നശിച്ചുപോയി എന്നു വ്യക്തമായി വെളിപ്പെടുത്തുന്നു.
പ്രളയശേഷം അതിജീവിച്ച 8 പേരിൽനിന്നും
ഭൂമിയിൽ മനുഷ്യന്റെ ഒരു പുതിയ തുടക്കം
ആരംഭിച്ചെന്നും അങ്ങിനെ മനുഷ്യവർഗം
ഭൂതലത്തിൽ എല്ലായിടത്തും വ്യാപിച്ചുവെന്നും
ഇന്നുള്ള ആളുകൾ അവരുടെ പിൻഗാമികൾ
ആണെന്നും ബൈബിൾ പഠിപ്പിക്കുന്നു.
ബൈബിൾ പരിശോധിക്കുന്ന ആത്മാർത്ഥ
ഹൃദയരായ ഏതൊരാൾക്കും താഴെ പറയുന്ന ജീവദായകമായ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടുമെന്നുള്ളതിന്
യാതൊരു സംശയവുമില്ല.
1. മനുഷ്യൻ എവിടെ നിന്നു വന്നു?
2. ജീവിതത്തിന്റെ അർത്ഥം എന്താണ്?
3. മനുഷ്യന്റെ ഭാവി എന്തായിത്തീരും?
നാം ഒരു വിദ്യാർത്ഥി, ഒരു അധ്യാപകൻ, ഒരു
ശാസ്ത്രജ്ഞൻ, ഒരു കുടുംബനാഥൻ, ഒരു
വക്കീൽ, ഒരു എഞ്ചിനീയർ, ഒരു ഡോക്ടർ
ആരുമായിക്കൊള്ളട്ടെ! നമുക്ക് ഒരു വഴി
കാട്ടി ആവശ്യമാണ് എന്നതിനോട് എല്ലാവരും യോജിക്കും എന്നതിന് സംശയമില്ല.
ബൈബിളിലെ ലളിതമായ സത്യങ്ങൾ
ഏതാണ്ട് 2300-ലധികം ഭാഷകളിൽ ലഭ്യ
മാണെന്നുള്ളത് അതിനെ അതുല്യ ഗ്രന്ഥം
ആക്കുന്നു.
ഭൂമിയിൽ ജീവിക്കുന്ന ആർക്കും പറയാൻ
കഴിയില്ല, "ഞാൻ അറിഞ്ഞില്ലല്ലോ."
ലോകത്തു ഏറ്റവും കൂടുതൽ അച്ചടിക്കുന്ന,
വിതരണം ചെയ്യപ്പെട്ടിട്ടുള്ള ഏക പുസ്തകം
ബൈബിൾ ആണ്.
അതുകൊണ്ട് ബൈബിൾ ശ്രദ്ധേയമായ ഒരു
ദിവ്യ ഗ്രന്ഥം ആകുന്നു.
ദിവസേന ബൈബിൾ വായിക്കുന്നത് നമ്മെ
കുറിച്ചും, സ്രഷ്ടാവിനെക്കുറിച്ചും അറിയാൻ
നമ്മെ സഹായിക്കും.
Comments
Post a Comment