മാതൃദിനം -മഹനീയം ! ഭാഗം 2.

"അമ്മ മനസ്,  തങ്ക മനസ് " എന്ന് അമ്മയെ  പുകഴ്ത്തിക്കൊണ്ട് കവിതകൾ  രചിക്കുമ്പോൾ കവികൾ  അമ്മയുടെ പരിശുദ്ധിയെ വിളിച്ചോതുകയാന്നെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ. അത്  സത്യമാണ്.  അമ്മമാർക്കുള്ളത് ഉൽകൃഷ്ട മനസാണ്.   പൊന്നിനേക്കാൾ വിലയുള്ളതാണ്.  കാരണം,  ഒരു  പുതിയ "മനുഷ്യനെ " ഭൂമിയിലേക്ക്‌ ആനയിക്കുന്നതിൽ ഒരമ്മ സുപ്രധാന പങ്കു വഹിക്കുന്നു. അതിനുവേണ്ടി  അവൾ  സഹിക്കുന്ന ത്യാഗങ്ങൾ  നിരവധിയാണ്. 

ഉത്‌കൃഷ്ടപ്രവർത്തി :
ഒരു കുട്ടിയുടെ മാതാവ്  ആയിരിക്കുക എന്നുള്ളത് ഒരു പദവിയായി പുരാതനനാളുകൾ തൊട്ടേ ആളുകൾ  വീക്ഷിച്ചിരുന്നു.  പ്രസവിക്കാത്തവളെ (മച്ചി ) ആളുകൾ  കളിയാക്കുകയും മറ്റുള്ളവരുടെ  മുന്നിൽ  നാണംകെടുത്തുകയും ചെയ്യുന്നത് സാധാരണമാണ്. 
ഇന്ന്  അനേകം  സ്ത്രീകൾ വിവാഹിതർ ആകാതെതന്നെ കുട്ടികളെ  ദത്തെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നതായി നമ്മൾ  കേൾക്കാറുണ്ട്.  ആരോരുമില്ലാത്തവരും ഉപേക്ഷിക്കപ്പെട്ടവരും  ആയ  കുട്ടികളെ സംരക്ഷിക്കുന്നത് ജീവകാരുണ്ണ്യ പ്രവർത്തനം പോലുമാണ്. പെറ്റമ്മ  ഇല്ലാത്തവർക്ക് അങ്ങനെയുള്ളവർ അനുകമ്പയുള്ള പോറ്റമ്മയാണ്.  എത്ര  അഭിനന്ദനാർഹമായ  പ്രവർത്തി !  എല്ലാ  പോറ്റമ്മമാർക്കും നന്ദി !
ഓരോ  കുട്ടിയുടെ  ജീവനും  വിലയുള്ളതാണെന്നും അവരുടെ  അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെടണം അവർ നാളത്തെ  പൗരന്മാരാണ് എന്ന ചിന്തയോടെ വാത്സല്യപൂർവ്വം പരിപാലിക്കാൻ  തയ്യാറാകുന്നത് ഉൽകൃഷ്ട പ്രവർത്തിയാണ്. നല്ല  കുട്ടിക്കാലം,  നല്ല  വിദ്യാഭ്യാസം, നല്ല പെരുമാറ്റം ഒക്കെ കുട്ടികൾ  അർഹിക്കുന്നു. കാരണം കുട്ടികൾ  നിസ്സഹായരാണ്. സന്മനസ്സുള്ള ആരെങ്കിലും അവരെ  സഹായിക്കാൻ വേണം. 

സഹനശക്തി :
അമ്മമാർ  എപ്പോഴും ശുദ്ധിയുള്ളവരായിരിക്കാൻ ശ്രമിക്കുന്നു. അതിൽ  എത്രമാത്രം ത്യാഗം ഉൾപ്പെട്ടിരിക്കുണ്ടെന്നു  നിങ്ങൾക്കറിയാമോ?   ഓരോ  പ്രാവശ്യം മുലയൂട്ടുന്നതിന് മുൻപും മുലകൾ വെള്ളത്തിൽ കഴുകണം.  ചിലർക്കു മുലപ്പാൽ കുറവായിരിക്കും. കുഞ്ഞിന്റെ വിശപ്പിനു ഒട്ടും  മതിയാകില്ല. അപ്പോഴും മുലപ്പാലുണ്ടാകാനുള്ള  "പ്രത്യേക മരുന്ന് "കഴിക്കണം.  ജീവതത്തിലേ മറ്റു  സന്ദർഭങ്ങളിൽ  കഴിക്കാൻ ഇഷ്ടപ്പെടാത്ത മരുന്ന്  കുഞ്ഞിനുവേണ്ടി അവൾ കഴിക്കും. പ്രിയപ്പെട്ട  തന്റെ  പിഞ്ചോമനയുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ് അമ്മയുടെ  ഉത്തരവാദിത്വമെന്നു അവൾക്ക് തോന്നുന്നു. 
എത്ര  സഹനം ! എത്ര ഉത്തരവാദിത്വബോധം 

പല രാത്രികളിലും അമ്മ  എഴുന്നേറ്റിരിക്കും. അച്ഛൻ  നല്ല  ഉറക്കമായിരിക്കും.  കുട്ടിയുടെ മലവും മൂത്രവും അവളെ  അസഹ്യപ്പെടുത്തുന്നില്ല. എല്ലാം  സഹിക്കുന്നു. 

പരാതിയില്ല:
അമ്മയുടെ സഹനശക്തി തിരിച്ചറിയാത്ത  ഒരു  തലമുറ ഇന്ന്  നമുക്ക്  ചുറ്റുമുണ്ട്.  അവർ അതൊക്കെ ഒരു ഭൗതീകാവശ്യമായി 
മാത്രം കാണുന്നു. "അതൊക്കെ  സ്ത്രീയുടെ  സവിഷേതയാണ് ' എന്നായിരിക്കാം അവരുടെ  ചിന്ത. നമ്മെപ്പോലെ  പരിമിതികൾ ഉള്ളവരായി കാണാൻ  സാധിക്കുന്നില്ല.  ഒരമ്മയുടെ വിശേഷപ്പെട്ട  ഗുണങ്ങളായി  വീക്ഷിക്കാൻ കഴിഞ്ഞാൽ  മാത്രമേ സ്നേഹം  ആദ്രത, വാത്സല്യം അനുകമ്പ എന്നിവ സമൂഹത്തിൽ  നമുക്ക്  കാണാൻ  കഴിയൂ.  ഇതിന്റെ  പ്രാധാന്യം
തിരിച്ചറിയുന്നതിൽ ആളുകൾ  പരാജയപ്പെട്ടാൽ ലോകത്തിൽ ഒരു  നന്മയുമില്ല. 
എന്നിരുന്നാലും സ്നേഹനിധിയായ അമ്മയ്ക്ക് ഒട്ടും  പരാതിയില്ല.  ആരോടും 
പരിഭവമില്ല. അവഗണനകൾ  നിശബ്‌ദം  സഹിക്കുന്നു.  തന്റെ  ഉള്ളിന്റെ  ഉള്ളിൽനിന്നും വരുന്ന വിലമതിക്കാനാവാത്ത എണ്ണിത്തിട്ടപ്പെടുത്താനാകാത്ത ആർദ്രസ്നേഹം എപ്പോഴും  താലോലിക്കുന്നു 

അതുകൊണ്ട് ഓരോ അമ്മമാരും നമ്മുടെ  
ആദരവും ബഹുമാനവും അർഹിക്കുന്നു.. അമ്മയെ  ഒരിക്കലും ഉപേക്ഷിക്കരുത്. 

അമ്മയുടെ  സ്നേഹത്തിൽ  വളർന്നുവന്ന  ഓരോ  കുട്ടിക്കും നല്ല  നല്ല  മധുരസ്മരണകൾ ഉണ്ടാകും.  ഒരിക്കലും  മറക്കാനാവാത്ത  അനുഭവങ്ങൾ !

അടുത്തതിൽ  പ്രതീക്ഷിക്കാം. 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.