WHY DISBELIEF IN EVOLUTION EVERYWHERE?

സമയം പരിണാമത്തിന്  തിരിച്ചടി:

ഒരു ഏകകോശ ജീവി ഉണ്ടാകാനും അത്‌ 
വളർന്നു വിഭജിച്ചു ബഹുകോശ ജീവിയായി 
തീരാനും കോടിക്കണക്കിനു വർഷങ്ങൾ 
വേണ്ടിവരുമെന്ന്  പരിണാമം അവകാശ 
പ്പെടുന്നു.  എന്നാൽ സാധാരണക്കാരായ 
ആളുകൾക്ക് 20 billion വർഷങ്ങൾ ഒന്നും 
തലയിൽ കയറില്ല.  എന്നിരുന്നാലും ജീവൻ 
പരിണമിച്ചതല്ല സൃഷ്ടിക്കപ്പെട്ടതാണ് 
എന്ന് വിശ്വസിക്കാൻ അവന് ഒരു മനുഷ്യായുസ്സിന്റെ കാലഘട്ടം മതി. 

പരിണാമത്തിന് തെളിവില്ല.  തെളിവ്  തരാൻ 
മനുഷ്യർക്കാവില്ല.  അതുകൊണ്ട് മാത്രം 
കഴിഞ്ഞുപോയ കോടിക്കണക്കിന് വർഷ 
ങ്ങളെ അവർ കൂട്ടുപിടിക്കുന്നു.  അത്‌ ഒരു 
സാധാരണ സംഭവമല്ല. എന്നാൽ ഒരു പുതിയ 
കോശം  നിർമ്മിക്കാൻ വളരെ കുറഞ്ഞ 
സമയം മതിയെന്ന്  സാധാരണക്കാരന് 
വ്യക്തമായി അറിയാം.  അതു തുടരെ 
തുടരെ സംഭവിച്ചുകൊണ്ടിരിക്കുകയും 
ചെയ്യുന്നു. 

ഗർഭധാരണം പരിണാമത്തെ പരിഹസിക്കുന്നു 

മനുഷ്യ ശരീരത്തിന്റെ അത്ഭുതകരമായ 
പ്രവർത്തനങ്ങൾ കണ്ടിട്ട് ആളുകൾ 
അതിശയിച്ചുപോകുന്നു.  ഒരു അമ്മയുടെ 
ഗർഭത്തിൽ ഒരു ശിശുവിന്റെ ഉല്പാദനവും 
വളർച്ചയും പ്രത്യേകിച്ചും അത്ഭൂതം  തന്നെ. 

മനുഷ്യൻ പരിണമിച്ചതല്ല,  സൃഷ്ടിക്കപ്പെ 
ട്ടതാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ 
സാക്ഷ്യം മനുഷ്യൻ തന്നെയാണ്

ഒരു സ്രഷ്ടാവ്,  ഒരു നിർമ്മാതാവ്,  ഒരു 
രൂപകല്പകൻ ഉണ്ടെന്ന് സങ്കീർണമായ 
മനുഷ്യ ജീവൻ തെളിയിക്കുന്നു. 

നാം ഒരു സമയത്ത് ഒരു full stop ന്റെ 
വലിപ്പം മാത്രമുള്ള ഒരു കോശം ആയിരുന്നു. 
അത്രയ്ക്കും ലളിതമായ,  ലഘുവായ ഒരു 
തുടക്കത്തിൽ നിന്ന് അത്‌ വളർന്നു ശരീര 
മായിത്തീരുകയും ചിന്തിക്കാൻ ഒരു തലച്ചോറ്,  കാണാൻ കഴിയുന്ന കണ്ണുകൾ, 
കേൾക്കാൻ ചെവികളും,  അതുപോലെ 
മറ്റനേകം അംഗങ്ങളായി വികാസം പ്രാപിക്കുന്നു.  അത്രമാത്രം സങ്കീർണമായ 
പ്രക്രിയ ഒരു ബുദ്ധിശക്തിയുള്ള സ്രഷ്ടാവിന്റെ സംഘാടനത്തെ സാക്ഷ്യ 
പെടുത്തുന്നു. 

പുരുഷന്റെ ബീജ കോശം സ്ത്രീയുടെ 
അണ്ഡകോശവുമായി ഒന്നിച്ചു ചേരുന്ന 
സമയമാണ് അവർ തമ്മിലുള്ള ലൈംഗീക 
ബന്ധം.  കോശങ്ങൾ സംയോജിച്ചു ഒരു 
പുതിയ കോശം ഉണ്ടാകുന്നു.  അതാണ് 
ഒരു ശിശുവായി വളരുന്നത്.  അത്തരം 
പുതിയ ഒരു കോശം ഉണ്ടാകുന്നതിനു എത്ര 
സമയം വേണ്ടിവരും?  നിസ്സാര സമയം മതി. 

അല്പസമയം കൊണ്ട്  പുതിയ ശിശുവിന് 
ആവശ്യമായ സ്വഭാവസവിശേഷതകൾ 
തീരുമാനിക്കപ്പെടുന്നു.  ബീജസങ്കലന 
സമയത്ത് തന്നെ DNA ആവശ്യമായ 
നിർദ്ദേശങ്ങൾ വരച്ചു വെക്കുന്നു.  വെറും 
നിസാരസമയം കൊണ്ട് ഒരു വ്യക്തിയുടെ 
ഭാവി ഒരു പുസ്തകത്തിൽ എന്നപോലെ 
എഴുതി വെക്കുന്നു. അത്‌  മറ്റാർക്കും 
അറിയാൻ കഴിയുന്നതല്ല.  സങ്കീർണമായ 
രൂപമാതൃകയോടെ ഒരു പുതിയ വ്യക്തിയുടെ 
Duplicate നിസാരസമയം കൊണ്ട് 
സാധ്യമാകുന്നു. 

ഗർഭ ധാരണത്തിന്റെ ഈ പ്രക്രിയയെക്കു റിച്ചു വിശദീകരണം തരാൻ പരിണാമ 
വാദികൾക്ക് കഴിഞ്ഞിട്ടില്ല. 

കാരണം അവരുടെ സിദ്ധാന്തം അനുസരിച്ചു 
ഏകകോശത്തിൽനിന്നു ബഹുകോശമായി 
മാറുന്നതിനു കോടിക്കണക്കിനു വർഷം 
വേണം.   എന്നാൽ പലരും ഈ പ്രക്രിയയെ 
"നിർദേശക തത്വം" എന്നോ "മുൻകൂട്ടി 
ആസൂത്രണം ചെയ്ത പദ്ധതി" എന്നോ 
ഒക്കെ വിളിക്കുന്നു.  പക്ഷേ,  ആർ നിർദ്ദേശം 
കൊടുത്തു?  ആർ ആസൂത്രണം ചെയ്തു? 

ബുദ്ധിശക്തിയുള്ള നിർദ്ദേശങ്ങളും 
സംഘാടനവും പരിണാമ വാദത്തിനു 
പറഞ്ഞിട്ടുള്ളതല്ല.  എന്നാൽ ബൈബിൾ 
വ്യക്തമായി ഇപ്രകാരം പറയുന്നു:

Psalms 139: 14
"ഭയാദരവ് തോന്നുംവിധം അതിശയകര മായി എന്നെ ഉണ്ടാക്കിയതിനാൽ ഞാൻ 
അങ്ങയെ സ്തുതിക്കുന്നു. 
അങ്ങയുടെ പ്രവൃത്തികൾ അത്ഭുതാവഹം 
ഇക്കാര്യം എനിക്ക് നന്നായി അറിയാം."

സ്രഷ്ടാവായ യഹോവയാണ്  മനുഷ്യനെ 
രൂപകല്പന  ചെയ്തത്.   യഹോവയുടെ 
ഉദ്ദേശ്യപ്രകാരം  മനുഷ്യനെ ഉണ്ടാക്കി. 
അതുകൊണ്ട് ആ പ്രക്രിയ തുടരാൻ 
ദൈവം ആവശ്യമായ ക്രമീകരണങ്ങൾ 
ചെയ്തു.  അതുകൊണ്ട് വെറും രാസ 
പ്രക്രിയയെക്കാൾ കവിഞ്ഞതാണ്  ഒരു 
ജീവന്റെ തുടക്കം എന്ന് തീർച്ചയാണ്. 

ഇനി പ്ലാസെൻറയുടെ ധർമത്തെ ക്കുറിച്ചു ചിന്തിച്ചു നോക്കുക.  

അമ്മയുടെ ഉള്ളിൽ ഒരു കുട്ടിയെ സംരക്ഷി 
ക്കുന്ന ക്രമീകരണം എത്ര ശ്രദ്ധേയമാണ്. 

ബീജസങ്കലനം കഴിഞ്ഞ കോശത്തിൽ 
ഒരു പൂർണ്ണവളർച്ചയെത്തിയ മനുഷ്യന് 
ആവശ്യമായ genetic നിർദ്ദേശങ്ങൾ 
അടങ്ങിയിരിക്കുന്നു.   ഗർഭപാത്രത്തിൽ 
ശിശുവിന്റെ സുരക്ഷിതത്വത്തിനു വേണ്ടി 
ഒരു പൂർണമായ റെക്കോർഡ് നമുക്ക് 
കാണാൻ കഴിയുന്നു. 

പ്ലാസന്റയുടെയും പൊക്കിൾകൊടിയുടെയും 
സങ്കീർണമായ നിർമ്മിതി എങ്ങനെയാണ് 
സംഭവിച്ചത്?  പരിണാമത്താലല്ല എന്ന് 
വ്യക്തമാണ്.  ഗർഭസ്ഥ ശിശുവിനെ 
പൊതിഞ്ഞു amnotic fluid ഉണ്ടാകുന്നു. 
നേരിയ ചർമം കൊണ്ടുള്ള ഒരു ബാഗിൽ 
ശിശുവിനെ സംരക്ഷിക്കുന്നു.  എന്തു കൊണ്ടാണ്  ശിശുവിന്  സംരക്ഷണം ആവശ്യമായിരിക്കുന്നത്?   കാരണം 
അമ്മയുടെ ശരീരത്തിൽ പുതിയ കോശ 
ത്തിന്റെ വളർച്ച അന്യപ്പെട്ട വസ്തുവാണ്. 
അമ്മയുടെ പ്രതിരോധ ശേഷി അന്യവസ്തു 
വിനെ പുറം തള്ളാനുള്ള പ്രവണത 
കൂടുതലാണ്.  എന്നിരുന്നാലും ബീജ 
സങ്കലനം കഴിഞ്ഞ കോശം ഈ സാധ്യത 
തടയാൻ കെല്പുള്ളതാണ്.  അതിനെക്കുറിച്ചു 
ബൈബിൾ ഇങ്ങനെ പറയുന്നു:

Psalms 139: 13
"അങ്ങാണല്ലോ എന്റെ വൃക്കകൾ നിർമ്മിച്ചത്.   അമ്മയുടെ ഗർഭപാത്രത്തിൽ 
അങ്ങ് എന്നെ മറച്ചുവെച്ചു."

എങ്ങനെയാണ് മറച്ചു വെക്കുന്നത്? 

Trophoblast എന്നു വിളിക്കപ്പെടുന്ന ഒരു 
പുതിയ കോശം നിർമ്മിക്കാൻ DNA ആദ്യ 
നിർദ്ദേശം കൊടുക്കുന്നു.  അത്‌ ഒരു ബാഗ് നിർമിച്ചു ശിശുവിനെ മറച്ചുവെക്കുന്നു

അതായത്,  ഈ പുതിയ കോശം അമ്മയുടെ 
ഗർഭാശയ ഭിത്തിയിൽ തുളച്ചുകയറി 
അവിടത്തെ കോശങ്ങളെ നശിപ്പിക്കുന്നു. 
തുടർന്നു രക്തത്തിൽനിന്നു പോഷണം 
സ്വീകരിക്കുന്നു.  അങ്ങനെ ശിശുവിന് 
ആദ്യത്തെ ആഹാരം കിട്ടുന്നു. ഈ കോശങ്ങൾ ഒരു ഗുളികയുടെ ലോലമായ 
കവർ പോലെ ഒരു താൽക്കാലിക 
സംരക്ഷണം കൊടുക്കുന്നു. പിന്നീട് 
പ്ലാസന്റയുടെ വലിയൊരു ഭാഗമായി 
തീരുന്നു. 

എന്നാൽ എത്ര കൂടുതലായ കടന്നുകയറ്റം 
ഉണ്ടായാലും ഗർഭാശയം സ്വയം സംരക്ഷി 
ക്കപ്പെടുന്നു.  ഇത് എങ്ങനെ സംഭവിക്കു 
ന്നു എന്നുള്ളത് അത്ഭുതമാണ്.  മറ്റൊരു 
ശരീരഭാഗവും ഇപ്രകാരം ചെയ്യുന്നില്ല. 

ഒരിക്കൽ embryo implant ചെയ്തു കഴി 
ഞ്ഞാൽ ഒരു ഹോർമോൺ ഉല്പാദിപ്പിക്കും. 
ഈ പുതിയ ഹോർമോൺ കുഞ്ഞിന് ഒരു 
സംരക്ഷണം ആകുന്നു.  അതില്ലെങ്കിൽ 
ആർത്തവം ഉണ്ടാവുകയും ചെയ്യും. 
ഗർഭസ്ഥ ശിശു അതിജീവിക്കില്ല.
ഇതുപോലുള്ള കരുതൽ ബുദ്ധിശക്തിയുള്ള 
ഒരു  സ്രഷ്‌ടാവല്ലേ ചെയ്തിരിക്കുന്നത്? 
വെറും അന്ധമായ  യാദൃച്ഛികതയ്ക്കു 
പ്രധാനപ്പെട്ട ആവശ്യം കാണാൻ 
കഴിയില്ല

പ്ലാസന്റാ  ചെയ്യുന്ന മറ്റ്  അതിശയകരമായ 
കാര്യങ്ങൾ എന്തൊക്കെയാണ്? 

ഒരു സഞ്ചിയിൽ സൂക്ഷിക്കുന്ന ശിശു എങ്ങനെ ശ്വസിക്കും?  Waste എങ്ങനെ 
പുറത്തു കളയും?  മറ്റു ആവശ്യമായ 
പ്രവർത്തനങ്ങൾ ഒക്കെ എങ്ങനെ നടക്കും? 
അതൊക്കെ പ്ലാസന്റയുടെ ധർമ്മമാണ്. 
ശ്വാസകോശത്തിന് പകരം പ്ലാസന്റ 
അമ്മയുടെ രക്തത്തിൽ നിന്ന്  പ്രാണവായു 
വലിച്ചെടുക്കും. അത്‌ ശിശുവിന്റെ 
രക്തത്തിൽ നിക്ഷേപിക്കും.  മിക്കപ്പോഴും 
അമ്മ കഴിച്ച ആഹാരം ദഹിക്കുന്നതിനു 
മുമ്പേ ആവശ്യമായ പോഷകങ്ങൾ 
വലിച്ചെടുത്തിരിക്കും.  കൂടുതലായി, ചില 
ഹോർമോൺ ഉല്പാദിപ്പിച്ചുകൊണ്ട് 
അമ്മക്കുവേണ്ടിയും പോഷണം എടുക്കാൻ 
പ്രേരിപ്പിക്കാറുണ്ട്. 

കുട്ടി ജനിച്ചു കഴിഞ്ഞാൽ പ്ലാസന്റയുടെ എല്ലാ പ്രവർത്തനങ്ങളും അവസാനി ക്കുന്നു. അത്‌  മരിക്കുന്നു.    മേലാൽ ഒന്നും ചെയ്യാനില്ല. കുട്ടിയുടെ പിന്നാലെ പ്ലാസന്റ പുറത്തുവരും.   പരിണാമത്തിനു പ്ലാസന്റ ഒരു കീറാമുട്ടിയാണ്. 

ഗർഭധാരണം മുതൽ  ഏകദേശം 266 ദിവസം കഴിഞ്ഞു ഏക കോശം 200 million കോശം 
ഉള്ള ഒരു സങ്കീർണമായ മനുഷ്യ ശരീരമായി 
തീരുന്നു.  ഭാരത്തിന്റെ കാര്യം പറയേണ്ടല്ലോ. 
അത്രമാത്രം   ഭാരവും കൂടിയിട്ടുണ്ടാവും. 

ഈ കാര്യങ്ങളെല്ലാം ഉദ്ദേശ്യപൂർവമാണ്
ഇതിന്റെ ബഹുമതി ആർക്കു കൊടുക്കും?   പരിണാമത്തിനല്ല. 

ഒരു സംശയവുമില്ല.   മഹാ സ്രഷ്ടാവായ 
യഹോവയാം ദൈവം സർവ്വ മഹത്വവും 
ബഹുമാനവും അർഹിക്കുന്നു. 

ജീവൻ  സൃഷ്ടിക്കപ്പെട്ടതിന്റെ നിത്യേനയുള്ള 
തെളിവ് കാണുമ്പോൾ സാധാരണ മനുഷ്യൻ 
പരിണാമത്തെ അവിശ്വസിക്കുന്നതിൽ 
തുടരുക തന്നെ ചെയ്യും. 








Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.